മോർട്ടിമർ പി. സ്റ്റാർ | |
---|---|
![]() | |
ജനനം | ഏപ്രിൽ 13, 1917 ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്. |
മരണം | ഏപ്രിൽ 29, 1989 ഡേവിസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 72)
വിദ്യാഭ്യാസം | Brooklyn College (BS)Cornell University (MS, PhD) |
പങ്കാളി | Phoebe Butwenig Starr |
കുട്ടികൾ | 3 |
Scientific career | |
Institutions | |
തീസിസ് | Studies of phytopathogenic bacteria (1943) |
Doctoral advisor | Walter H. Burkholder[1] |
മോർട്ടിമർ പോൾ സ്റ്റാർ (ജീവിതകാലം: ഏപ്രിൽ 13, 1917 മുതൽ ഏപ്രിൽ 29, 1989) ഒരു അമേരിക്കൻ മൈക്രോബയോളജിസ്റ്റായിരുന്നു. കോർണൽ സർവ്വകലാശാലയിൽനിന്ന് പി.എച്ച്.ഡി. ബിരുദം നേടിയ ശേഷം ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിൽ ഒരു സ്ഥാനം സ്വീകരിക്കുന്നതിനുമുമ്പ് ബ്രൂക്ലിൻ കോളേജിൽ കുറച്ചുകാലം അദ്ധ്യാപനം നടത്തുകയും അവിടെ അദ്ദേഹം മുപ്പത്തിയേഴ് വർഷം തങ്ങുകയും ചെയ്തു. പ്ലാന്റ് പാത്തോളജിയിൽ, പ്രത്യേകിച്ച് ബാക്ടീരിയ മൂലമുണ്ടാകുന്ന സസ്യരോഗങ്ങളിൽ ഒരു അഗ്രഗണ്യനായി അദ്ദേഹം കണക്കാക്കപ്പെട്ടു.
മോർട്ടിമർ പോൾ സ്റ്റാർ 1917 ഏപ്രിൽ 13 ന് ന്യൂയോർക്ക് നഗരത്തിൽ ഫാനി ബ്ലാങ്കിൻ, മോറിസ് സ്റ്റാർ എന്നിവരുടെ പുത്രനായി ജനിച്ചു.[2][3][4] അദ്ദേഹത്തിന് തിയോഡോർ, ഡാനിയേൽ എന്നീ രണ്ട് സഹോദരന്മാർ ഉണ്ടായിരുന്നു.[5] ബ്രൂക്ലിൻ കോളേജിൽ നിന്ന് ജീവശാസ്ത്രം, രസതന്ത്രം എന്നിവയിൽ അദ്ദേഹം ബിരുദം നേടി. 1939 ൽ ബാക്ടീരിയോളജി, ഡയറി സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദവും 1943 ൽ വാൾട്ടർ എച്ച്. ബർഹോൾഡറുടെ കീഴിൽ ബാക്ടീരിയോളജിയിൽ പിഎച്ച്ഡിയും നേടി.[6]
പിഎച്ച്ഡി പൂർത്തിയാക്കിയ മോർട്ടിമർ സ്റ്റാർ ഒരു ബയോളജി അസിസ്റ്റന്റ് പ്രൊഫസറായി ബ്രൂക്ലിൻ കോളേജിലേക്ക് മടങ്ങിയെത്തി.[7] നാഷണൽ റിസർച്ച് ഫെലോ എന്ന നിലയിൽ ഹോപ്കിൻസ് മറൈൻ സ്റ്റേഷനിൽ ഗവേഷണം നടത്താനായി അദ്ദേഹം ബ്രൂക്ലിൻ കോളേജിൽ നിന്ന് രണ്ടുവർഷത്തെ അവധിയെടുത്തു.[8][9] 1947 ൽ ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിൽ ബാക്ടീരിയോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി അദ്ദേഹം സ്ഥാനം സ്വീകരിച്ചു.[10] ഔദ്യോഗിക ജീവിതത്തിന്റെ ബാക്കി കാലം, അതായത് ആകെ മുപ്പത്തിയേഴു വർഷം അദ്ദേഹം യുസി ഡേവിസിൽ തുടർന്നു.[11] പ്ലാന്റ് പാത്തോളജിയിൽ, പ്രത്യേകിച്ച് ബാക്ടീരിയ മൂലമുണ്ടാകുന്ന സസ്യരോഗങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളിൽ വിദഗ്ധനായി അദ്ദേഹം കണക്കാക്കപ്പെട്ടു.[12] ക്ഷീര കർഷകർ ഉപയോഗിക്കുന്ന തീറ്റപ്പുല്ലുകളെ നശിപ്പിക്കുന്ന ഒരു സസ്യ രോഗകാരിയെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി 1949 ൽ അദ്ദേഹം കൊളംബിയയിൽ മൂന്നുമാസം ചെലവഴിച്ചു. അവിടെ ആയിരിക്കുമ്പോൾ, മെഡെലനിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് കൊളംബിയയിൽ പ്രൊഫസറായിരുന്നു. കൊളംബിയയിലെ അദ്ദേഹത്തിന്റെ ഗവേഷണത്തിന് യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റും നാഷണൽ ഫെഡറേഷൻ ഓഫ് കോഫി ഗ്രോവേഴ്‌സ് ഓഫ് കൊളംബിയയും പിന്തുണ നൽകിയിരുന്നു.[13]
1944 അല്ലെങ്കിൽ 1945 ൽ ഫോബി ബട്വെനിഗിനെ വിവാഹം കഴിച്ച മോർട്ടിമർ പോൾ സ്റ്റാറിൻ മൂന്ന് കുട്ടികളാണുണ്ടായിരുന്നത്.[14] 1989 ഏപ്രിൽ 29 ന്[15] 72 വയസ്സുള്ളപ്പോൾ കാലിഫോർണിയയിലെ ഡേവിസിൽ വച്ച് അദ്ദേഹം അന്തരിച്ചു.[16]