പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ[1]ഗ്വാങ്ജോവിൽ നിന്ന് 68 കി മീ (42 മൈൽ) ദൂരെ നാൻഹായ് ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന 40 മുതൽ 50 ദശലക്ഷം വർഷം പഴക്കമുള്ള വംശനാശം സംഭവിച്ച അഗ്നിപർവ്വതമാണ് മൗണ്ട് ക്സിക്വിയോ. പർവ്വതം ഒരു പ്രധാന പ്രകൃതിദൃശ്യ പ്രദേശമാണ്. ഇത് ദേശീയ ഫോറസ്റ്റ് പാർക്കും ദേശീയ ജിയോളജിക്കൽ പാർക്കും ആയി കണക്കാക്കപ്പെടുന്നു. 14 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശത്ത് മൊത്തം 72 കൊടുമുടികളിൽ ഏറ്റവും ഉയരമുള്ള ഡാചെൻ പീക്ക് (大 秤 峰), 346 മീറ്റർ (1,135 അടി) വരെ ഉയരുന്നു.