മൗറ ലിഞ്ച് | |
---|---|
പ്രമാണം:Sister Dr Maura Lynch.png | |
ജനനം | |
മരണം | 9 ഡിസംബർ 2017 | (പ്രായം 79)
ദേശീയത | ഐറിഷ് |
മറ്റ് പേരുകൾ | മൗറ ലിഞ്ച് |
കലാലയം | യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ |
തൊഴിൽ(s) | ഡോക്ടർ, കന്യാസ്ത്രീ |
അറിയപ്പെടുന്നത് | Fistulae, prevention and treatment. |
ഡോ. മൗറ ലിഞ്ച് (ജീവിതകാലം: 10 സെപ്റ്റംബർ 1938 - 9 ഡിസംബർ 2017) ഒരു ഐറിഷ് ഡോക്ടറും കന്യാസ്ത്രീയും സ്ത്രീകളുടെ ആരോഗ്യത്തിന്റെ വക്താവുമായിരുന്നു. ഇംഗ്ലീഷ്:Sr. Dr. Maura Lynch.
1938 സെപ്തംബർ 10-ന് പാട്രിക്ക്, ജെയ്ൻ ലിഞ്ച് ദമ്പതികളുടെ മകളായി അയർലണ്ടിലെ കൗണ്ടി കോർക്കിലെ യൂഗാലിലാണ് മൗറ ലഞ്ച് ജനിച്ചത്. മൂന്ന് പെൺകുട്ടികളും ആറ് ആൺകുട്ടികളുമടങ്ങിയ കുടുംബത്തിലെ ഒമ്പത് മക്കളിൽ ഒരാളായിരുന്നു അവൾ. അവളുടെ പിതാവ് പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുകയും കുടുംബത്തോടൊപ്പം നാട് ചുറ്റുകയും ചെയ്തു. അവളുടെ അമ്മ ഒരു അധ്യാപികയായിരുന്നു.
വീട്ടിൽ ഐറിഷ് ഭാഷയാണ് സംസാരിച്ചിരുന്നത്. മൗറ 1956-ൽ ടിപ്പററിയിലെ ക്ലോൺമലിൽ തന്റെ 18-ാം ജന്മദിനത്തിന് തൊട്ടുമുമ്പ് മെഡിക്കൽ മിഷനറീസ് ഓഫ് മേരിയുടെ (എംഎംഎം) കോൺവെന്റിൽ പ്രവേശനം നേടി. ഡോക്ടറാകുന്നതിനായി അവൾ ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജിലെ വൈദ്യശാസ്ത്ര വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കി. മൗറ തന്റെ ക്ലാസിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ബിരുദം നേടി. 1966-ൽ ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റിൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിൽ അവർ ഡിപ്ലോമ കരസ്ഥമാക്കി. പരിശീലനം പൂർത്തിയായപ്പോൾ പോർച്ചുഗീസ് ഭാഷ പഠിക്കാൻ അവളെ 1967-ൽ അംഗോളയിലേക്ക് അയച്ചു. ലിസ്ബൺ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിൽ പഠിച്ച അവർ അവിടെ ട്രോപ്പിക്കൽ മെഡിസിൻ ആന്റ് പബ്ലിക് ഹെൽത്ത് ഡിപ്ലോമ നേടി.[1][2][3][4][5][6][7][8]