മൻസൂർ അലി ഖാൻ പട്ടൗഡി

മൻസൂർ അലി ഖാൻ പട്ടൗഡി
മൻസൂർ അലി ഖാൻ പട്ടൗഡി
Cricket information
ബാറ്റിംഗ് രീതിRight-hand bat
ബൗളിംഗ് രീതിRight-arm medium
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests First-class
കളികൾ 46 310
നേടിയ റൺസ് 2793 15425
ബാറ്റിംഗ് ശരാശരി 34.91 33.67
100-കൾ/50-കൾ 6/16 33/75
ഉയർന്ന സ്കോർ 203* 203*
എറിഞ്ഞ പന്തുകൾ 132 1192
വിക്കറ്റുകൾ 1 10
ബൗളിംഗ് ശരാശരി 88.00 77.59
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ്
മികച്ച ബൗളിംഗ് 20 1/0
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 27/- 208/-
ഉറവിടം: [1]

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് മൻസൂർ അലി ഖാൻ പട്ടൗഡി (ജനനം: 5 ജനുവരി 1941 - മരണം:22 സെപ്റ്റംബർ 2011). ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം ടൈഗർ എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1941-ൽ ഭോപ്പാലിൽ ഇഫ്തിക്കർ അലിഖാൻ പട്ടൗഡിയുടെ മകനായി ജനിച്ചു. പിതാവ് ഇഫ്തിക്കർ അലിഖാൻ ഹരിയാനയിലെ പട്ടൗഡിയിലെ നവാബായിരുന്നു. ഹെർട്‌ഫോഡ്ഷയറിലും ഒക്‌സ്‌ഫോഡിലുമായി വിദ്യാഭ്യാസം നടത്തി. പിതാവിന്റെ മരണം മൂലം മൻസൂർ അലിഖാൻ ഒൻപതാമതു വയസ്സിൽ നവാബായി സ്ഥാനമേറ്റു. തുടർന്ന് 1971-ൽ ഭാരതസർക്കാർ രാജാധികാരങ്ങൾ നിരോധിക്കും വരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചു. 1961-ലാണ് മൻസൂർ ആദ്യമായി ക്രീസ്സിലെത്തിയത്.

46 ടെസ്റ്റുകൾ കളിച്ച മൻസൂർ 40 കളികളിൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിച്ചു. ക്രിക്കറ്റ് ടെസ്റ്റിൽ ആറും ഫസ്റ്റ് ക്ലാസിൽ മുപ്പത്തിമൂന്നും സെഞ്ച്വറി മൻസൂർ നേടി. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ 2793 റൺസും ഫസ്റ്റ് ക്ലാസിൽ 15425 റൺസും അദ്ദേഹം കരസ്ഥമാക്കി.

2011 സെപ്റ്റംബർ 22-ന് ശ്വാസകോശ സംബന്ധമായ അസുഖം മൂലം ഡെൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽവച്ച് അദ്ദേഹം അന്തരിച്ചു[1]. മരണസമയത്ത് 70 വയസ്സായിരുന്നു അദ്ദേഹത്തിന്.

ഹിന്ദി ചലച്ചിത്ര അഭിനേത്രിയായ ഷർമിള ടാഗോറാണ് മൻസൂറിന്റെ ഭാര്യ. ഹിന്ദി ചലച്ചിത്രതാരം സൈഫ് അലി ഖാൻ, സോഹ അലി ഖാൻ, സബ അലി ഖാൻ എന്നിവർ മക്കൾ.

പുരസ്കാരങ്ങൾ

[തിരുത്തുക]

1964-ൽ അർജുന അവാർഡും 1967-ൽ പത്മശ്രീ പുരസ്കാരവും നേടി[2].

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]