പാണ്ഡവരുടെ വനവാസകാലത്ത് യക്ഷനായെത്തിയ യമധർമ്മനും പാണ്ഡവരിൽ ജേഷ്ഠനായ യുധിഷ്ഠിരനും തമ്മിൽ നടന്നതായ ഒരു ചോദ്യോത്തര സംവാദമാണ് യക്ഷപ്രശ്നം എന്നറിയപ്പെടുന്നത്. മഹാഭാരതത്തിലെ വനപർവ്വത്തിലാണ് ധർമ്മദേവനും (യമനും) ധർമ്മപുത്രരും (യുധിഷ്ടിരനും) തമ്മിലുള്ള ഈ പ്രശ്നോത്തരിയും അതിനു നിദാനമായ സംഭവങ്ങളും വിവരിക്കപ്പെടുന്നത്. തുടരെ തുടരെയുള്ള തന്റെ ചോദ്യശരങ്ങൾക്ക് ഒരോന്നിനും യുധിഷ്ഠിരൻ നൽകിയ ധർമ്മ ബോധമാർന്ന ഉത്തരങ്ങളിൽ സംതൃപ്തനായ യക്ഷൻ ഒടുവിൽ താനാരാണെന്ന് വെളിപ്പെടുത്തുകയും വരങ്ങൾ നൽകി യുധിഷ്ഠിരനെ അനുഗ്രഹിക്കുകയും ചെയ്യുന്നു.[1]