യമുന അതിവേഗപാത | |
---|---|
यमुना दूरगामीमार्ग | |
പ്രമാണം:Aerial view of Yamuna Expressway.jpg | |
റൂട്ട് വിവരങ്ങൾ | |
നീളം | 165.00 km (102.53 mi) |
Existed | 9 ആഗസ്ത് 2012–present |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | ഗ്രേറ്റർ നോയ്ഡ |
അവസാനം | ആഗ്ര |
സ്ഥലങ്ങൾ | |
സംസ്ഥാനങ്ങൾ | ഉത്തർ പ്രദേശ് |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
ഉത്തർ പ്രദേശ് സംസ്ഥാനത്തിലെ ഗ്രേറ്റർ നോയിഡയേയും ആഗ്രയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണ് യമുന അതിവേഗപാത അഥവാ യമുന എക്സ്പ്രസ്സ് വേ. 6 വരികളുള്ള ഈ പാത ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗപാതകളിൽ ഒന്നാണ്. ഈ പാതയുടെ ആകെ നീളം 165 കി.മീ ആണ്.[1] താജ് അതിവേഗപാത എന്നായിരുന്നു യമുന അതിവേഗപാതയുടെ ആദ്യനാമം. 2014ഓടെ നിർമ്മാണം പൂർത്തിയാകും എന്നു പ്രതീക്ഷിച്ചിരുന്ന ഈ പാത 2012ഓഗസ്റ്റ് 9 ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്ഘാടനം ചെയ്യ്തു.[2]. ഇതിന്റെ ആകെ നിർമ്മാണചെലവ് ₹12,839 കോടി (US$2.0 billion) ആണ്.
2001ൽ മായാവതി സർക്കാരാണ് താജ് അതിവേഗപാത എന്ന പദ്ധതി മുന്നോട്ടുവെച്ചത്. ഡൽഹിയും ആഗ്രയും തമ്മില്ലുള്ള യാത്രാദൂരം കുറയ്ക്കുക എന്ന ഉദ്ദേശം മുൻനിർത്തിയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. പക്ഷേ 2003ൽ ഉത്തർപ്രദേശിലുണ്ടായ ഭരണമാറ്റം മൂലം പദ്ധതി ആരംഭിച്ചില്ല. 2007ൽ മായാവതി സർക്കാർ വീണ്ടും ഭരണത്തിൽ വരികയും താജ് അതിവേഗപാതയെ യമുന അതിവേഗപാത എന്നപേരിൽ മുന്നോട്ട് കൊണ്ടുവരികയും ചെയ്തു.[3]
ജേപി ഗ്രൂപ്പായിരുന്നു യമുന അതിവേഗപാത എന്ന പദ്ധതിയുടെ നിർമ്മാണചുമതല ഏറ്റെടുത്തത്.[4] 2012ൽ അവർ പദ്ധതി പൂർത്തിയാക്കി. [5] ഇതേവർഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ മായാവതിയെ പരാജയപ്പെടുത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ അഖിലേഷ് യാദവാണ് യമുന അതിവേഗപാതയുടെ ഉദ്ഘാടനം നിർവഹിച്ചത്.[6] കണക്കുകൂട്ടിയതിലും രണ്ടുവർഷം മുമ്പേ ജേപി ഗ്രൂപ്പ് പാതയുടെ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു.[7]
ഈ അതിവേഗപാതയുടെ നിർമ്മാണത്തിനുപിന്നിലുള്ള ലക്ഷ്യങ്ങൾ താഴെ കൊടുക്കുന്നു. [3]:
യമുന അതിവേഗപാതയെ സംബന്ധിച്ചുള്ള ചില വിവരങ്ങൾ: [4] [5]
സുരക്ഷയും അപകടങ്ങളിൽ സഹായവും മുൻനിർത്തി പാതയിലുടനീളം 5 കി.മീ ഇടവിട്ട് സി.സി.റ്റിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വേഗത കണക്കാക്കുന്നതിനായി മൊബൈൽ റഡാറുകളും പാതയിൽ സജ്ജീകരിച്ചിട്ടുണ്ട്. ദിനം പ്രതി ഒരുലക്ഷത്തോളം വാഹനങ്ങൾ ഈ പാതയിലൂടെ കടന്ന് പോകുന്നു എന്നാണ് കരുതുന്നത്. ബൃഹത് നോയിഡയിൽ നിന്നും ആഗ്രയിലേക്കുള്ള യാത്രാ സമയം 4മണിക്കൂറിൽ നിന്നും 100മിനിറ്റായ് കുറയ്ക്കാൻ യമുന അതിവേഗപാതയ്ക്ക് സാധിച്ചിട്ടുണ്ട്.[6]
യമുന അതിവേഗപാത മൂന്നു ഘട്ടങ്ങളായാണ് പണിതീർത്തത്:
യമുന അതിവേഗപാതയിൽ കാറുകൾക്ക് അനുവദിച്ചിട്ടുള്ള വേഗത 100കി.മീ പ്രതി മണിക്കൂറും, ചരക്കുവാഹനങ്ങൾക്ക് 60കി.മീ പ്രതി മണിക്കൂറുമാണ്.[7]
നോയിഡയിൽനിന്ന് 38, 95, 150 കി.മീ ഇടവിട്ട് മൂന്ന് ചുങ്കപ്പുരകൾ(toll plaza) ഉണ്ട്. കാർ ജീപ്പ് മുതലായ വാഹനങ്ങൾക്ക് കിലോമീറ്ററിന് 2രൂപ 10 പൈസ എന്നനിരക്കിലാണ് ചുങ്കം ഈടാക്കുന്നത്. ഇതനുസരിച്ച് നോയിഡയിൽനിന്നും ആഗ്രവരെ സഞ്ചരിക്കാൻ 150രൂപ ചുങ്കം നൽകണം (2012 ആഗസ്തിലെ കണക്കനുസരിച്ച്). ഒരുമാസത്തിൽ 19 തവണയിൽക്കൂടുതൽ അതിവേഗപാത ഉപയോഗ്ഗിക്കുന്ന വാഹനങ്ങൾക്ക് ചുങ്കം നിരക്കിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.[8]
Vehicle Category | Aligarh | Mathura | Agra | Round Trip |
---|---|---|---|---|
ഇരുചക്ര വാഹനങ്ങൾ | 50 | 100 | 150 | 240 |
കാർ/ജീപ്പ്/വാൻ | 100 | 220 | 415 | 510 |
മിനി ബസ് | 150 | 350 | 500 | 800 |
ബസ്,ട്രക് മുതലായവ | 300 | 700 | 1050 | 1680 |
Multi-axle Vehicle | 450 | 1050 | 1600 | 2560 |
7+ axle Vehicle | 600 | 1400 | 2100 | 3360 |