ഒരു ഘാന സ്വദേശിയായ എഴുത്തുകാരിയും ഡോക്യുമെന്ററി സിനിമാസംവിധായികയും പത്രപ്രവർത്തകയുമാണ് യാബ ബാഡോ (Yaba Badoe). 1955ലാണ് ഇവർ ജനിച്ചത്.[1]
വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ബാഡോ വളരെ ചെറുപ്പത്തിൽ തന്നെ ഘാനവിട്ട് ബ്രിട്ടനിലേക്ക് പോയി.[2] കിംഗ്സ് കോളേജ്, കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നുമാണ് ബിരുദം നേടിയത്. ബി.ബി.സി. യിൽ പത്രപ്രവർത്തനത്തിൽ പരിശീലനം നേടുന്നതിനു മുമ്പ് ഘാനയിലെ വിദേശകാര്യമന്ത്രാലയത്തിൽ ജോലിചെയ്തിരുന്നു.[3]ഘാന സർവ്വകലാശാലയ്ക്കു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആഫ്രിക്കൻ സ്റ്റഡീസിൽ ഗവേഷകയായിരുന്നു. സ്പെയിൻ, ജമൈക്ക എന്നിവിടങ്ങളിൽ അധ്യാപികയായി ജോലിചെയ്തിരുന്നു. ബ്രിട്ടനിലെ ഒരു പ്രധാന ടിവി ചാനലിലെ ഡോക്യുമെന്ററി സിനിമ സംവിധായികയും നിർമ്മാതാവുമായി പ്രവർത്തിച്ചിരുന്നു.[4] ബാഡോയുടെ പ്രസിദ്ധമായ ഡോക്യുമെന്ററിയാണ് ബ്ലാക്ക് ആന്റ് വൈറ്റ് ഇത് ബ്രിസ്റ്റളിലെ വംശങ്ങളെക്കുറിച്ചും വംശീയമായ യാഥാസ്ഥിതികത്വങ്ങളെക്കുറിച്ചുമുള്ള ഒരന്വേഷണമാണ്.
ഒരു എഴുത്തുകാരി കൂടിയായ ബാഡോയുടെ ആദ്യനോവൽ ട്രൂ മർഡർ ,,2009 ൽ ജൊനാതൻ കേപ്പ് ആണ് ഈ നോവർ പ്രസിദ്ധീകരിച്ചത്.[5]