അമേരിക്കൻ ഐക്യനാടുകളിലെ ഒരു പൊതുപ്രവർത്തകയും മനശ്ശാസ്ത്രവിദഗ്ദയുമാണ് യാസ്‌മിൻ മുജാഹിദ് (ജനനം: 11 മാർച്ച് 1980). ആത്മീയത, വ്യക്തിത്വവികസനം എന്നിവയിൽ ശ്രദ്ധയൂന്നുന്ന അവർ ഹഫിങ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റും അൽ മഗ്‌രിബ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകയുമാണ്[1][2][3].
വിസ്കോൺസിൻ-മാഡിസൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മനശ്ശാസ്ത്രത്തിൽ ബിരുദം നേടിയ യാസ്‌മിൻ അവിടെത്തന്നെ ജേണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു. ഇൻഫോക്കസ് ന്യൂസ്, ഹഫിങ്ടൺ പോസ്റ്റ് മുതലായ പ്രസിദ്ധീകരണങ്ങളിൽ എഴുതിവന്ന അവർ അൽ മഗ്‌രിബ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലകയാകുന്ന ആദ്യ വനിതയായിരുന്നു[4][5]. കർദ്ദിനാൾ സ്ട്രിച്ച് യൂണിവേഴ്സിറ്റിയിലെ പരിശീലകയായി മുൻപ് പ്രവർത്തിച്ചിരുന്നു. വ്യക്തിത്വ വികാസത്തിന് പ്രചോദകമാകുന്ന തരത്തിലുള്ള ഇവരുടെ പ്രഭാഷണങ്ങൾ കാരണം അന്താരാഷ്ട്രതലത്തിൽ തന്നെ ഇവർ അറിയപ്പെടുന്നു[6].