ഓസ്‌ട്രേലിയയിൽ നോർത്തേൺ ടെറിട്ടറിയിലെ ഈസ്റ്റ് ആർനെം ഷെയറിലെ ഒരു തദ്ദേശീയ സമൂഹമാണ് യിർകല - Yirrkala.[1] വൻ ഖനനപ്രദേശമായ അർഹെം ലാൻഡിലെ നുലുൻബുയിയിൽ നിന്ന് 18 കിലോമീറ്റർ തെക്ക് കിഴക്കാണ് ഈ സമൂഹം. 2016-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 809 ആളുകളാണ് യിർകലയിൽ ഉണ്ടായിരുന്നത്.[2]
2006 ലെ സെൻസസ് പ്രകാരം യിർകലയിലെ ജനസംഖ്യ 687 ആയിരുന്നു.[3] രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലാകമാനം യിർകലയിൽ ഒരു തദ്ദേശീയ സമൂഹം ഉണ്ടായിരുന്നു. എന്നാൽ 1935-ൽ യിർക്കല ദൗത്യം ആരംഭിച്ചപ്പോൾ ഈ സമൂഹം വളരെയധികം വർദ്ധിച്ചു. പ്രാദേശിക ഭരണവും ആസൂത്രണവും ഇപ്പോൾ യോൽങ്കു നേതൃത്വത്തിലുള്ള ധൻബൂളിന്റെ ഉത്തരവാദിത്തമാണ്. തദ്ദേശീയമല്ലാത്ത കമ്മ്യൂണിറ്റികളിൽ ഇത് ഏകദേശം ഒരു ഷയർ കൗൺസിലിന് തുല്യമാണ്.
എയർ ട്രാൻസ്പോർട്ട് സേവനങ്ങൾ നൽകുന്ന അർനെം ലാൻഡ് ആസ്ഥാനമായുള്ള നിരവധി മിഷൻ ഏവിയേഷൻ ഫെലോഷിപ്പ് പൈലറ്റുമാരും എഞ്ചിനീയർമാരും യിർകലയിൽ ഉണ്ട്.
ലോകമെമ്പാടുമുള്ള ആർട്ട് ഗാലറികളിൽ പരമ്പരാഗത ആദിവാസി കലകൾ അവതരിപ്പിക്കുന്ന നിരവധി കലാകാരന്മാർ ഇവിടെയുണ്ട്. ബാർക്ക് പെയിന്റിംഗ് മുതലായ കലകളിൽ ടെൽസ്ട്ര നാഷണൽ അബോറിജിനൽ, ടോറസ് സ്ട്രെയിറ്റ് ഐലൻഡർ ആർട്ട് അവാർഡുകൾ എന്നിവ ഇവർ സ്ഥിരമായി നേടുന്നു.[4] ഇവരുടെ സൃഷ്ടികൾ ബുകു-ലാർങ്‌ഗെ മുൽക്ക ആർട്ട് സെന്റർ ആന്റ് മ്യൂസിയം YBE ആർട്ട് സെന്ററിൽ എന്നിവിടങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാണ്.[5]
യിഡാകിയുടെ (didgeridoo) ഒരു പരമ്പരാഗത താവളം കൂടിയാണിത്. ലോകത്തിലെ ഏറ്റവും മികച്ച ഡിഡ്ഗെറിഡൂകൾ ഇപ്പോഴും യിർകലയിൽ നിർമ്മിക്കുന്നു.
പൈതൃക പട്ടികയിൽപ്പെട്ട നിരവധി സൈറ്റുകൾ യിർകലയിൽ കാണപ്പെടുന്നു.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite web}}
: Cite has empty unknown parameter: |dead-url=
(help)