യീവോൺ ഒക്കോറോ | |
---|---|
ജനനം | ചിൻയേരെ യീവോൺ ഒക്കോറോ 25 നവംബർ 1984 |
പൗരത്വം | നൈജീരിയൻ, ഘാനിയൻ |
തൊഴിൽ | നടി |
സജീവ കാലം | 2002–ഇന്നുവരെ |
വെബ്സൈറ്റ് | yvonneokoro |
ഘാന-നൈജീരിയൻ അഭിനേത്രിയാണ് ചിനിയേരെ യീവോൺ ഒക്കോറോ. 2010-ൽ മികച്ച നടിക്കുള്ള പുരസ്കാരം ആയ ഘാന മൂവി അവാർഡും[1] പൂൾ പാർട്ടി, സിംഗിൾ എക്സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2011, 2012 വർഷങ്ങളിൽ തുടർച്ചയായി രണ്ടുതവണ മികച്ച നടിക്കുള്ള പുരസ്കാരം ആയ ആഫ്രിക്കൻ മൂവി അക്കാദമി അവാർഡും ലഭിച്ചു.[2]നാല് ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്സ് അവാർഡും അവർക്ക് ലഭിച്ചു [1] കൂടാതെ 2012-ൽ നൈജീരിയ എക്സലൻസ് അവാർഡുകളിൽ വിശിഷ്ട നേട്ടത്തിനുള്ള അവാർഡും ലഭിച്ചു.[3][4]
ഘാനയിൻ മാതാവിനും നൈജീരിയൻ പിതാവിനും ജനിച്ച യീവോൺ ഒക്കോറോ സമ്മിശ്ര വംശജയാണ്. അവർ ആഫ്രിക്കൻ എന്ന് സ്വയം വിളിക്കുന്നു.[2]വളരെ വലിയ ഒരു കുടുംബത്തിൽ നിന്നാണ് അവർ വരുന്നത്. അമ്മയുടെ ആദ്യ കുട്ടിയും എല്ലാ സഹോദരങ്ങളിൽ അഞ്ചാമത്തേതുമാണ്. ചെറുപ്പം മുതൽ തന്നെ അവർ ഒരു നടിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അച്ചിമോട്ട പ്രിപ്പറേറ്ററി സ്കൂളിൽ ചേർന്ന അവർ ലിങ്കൺ കമ്മ്യൂണിറ്റി സ്കൂളിൽ നിന്നും തുടർന്ന് ഫെയ്ത്ത് മോണ്ടിസോറി സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി. എംഫാൻസിമാൻ ഗേൾസ് സെക്കൻഡറി സ്കൂളിൽ തുടർന്നു. അതിനുശേഷം അവർ ലെഗോണിലെ ഘാന സർവകലാശാലയിൽ ചേർന്നു. അവിടെ ഇംഗ്ലീഷും ഭാഷാശാസ്ത്രവും സംയോജിപ്പിച്ച് ബാച്ചിലർ ഓഫ് ആർട്സ് ചെയ്തു. തുടർന്ന്, പ്രസ് നാഗരികത, നാടകം, വിപണനം എന്നിവ പഠിക്കാൻ ഫ്രാൻസിലെ നാന്റസ് യൂണിവേഴ്‌സിറ്റിയിൽ എത്തി.[2]
സീനിയർ ഹൈ എഡ്യൂക്കേഷന് തൊട്ടുപിന്നാലെ നൈജീരിയൻ നിർമ്മാതാവ് തിയോ അകാതുഗ്ബ നിർമ്മിച്ച 2002-ൽ പുറത്തിറങ്ങിയ സ്റ്റിക്കിംഗ് ടു ദി പ്രോമിസ് എന്ന ചിത്രത്തിലൂടെയാണ് അവർ സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.[2] പോയിന്റ് ബ്ലാങ്ക് മീഡിയ കൺസെപ്റ്റുകളുടെ അതേ നിർമ്മാതാവ് നിർമ്മിച്ച ടെന്റാക്കിൾസ് എന്ന ഹിറ്റ് പരമ്പരയിലും അവർ ഒരു ചെറിയ വേഷം ചെയ്തു. അവർ നിലവിൽ ഡൈനിംഗ് വിത് കുക്ക്സ് ആന്റ് ബ്രാഗാർട്ട്സ്ന്റെ ഹോസ്റ്റാണ്. വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ എങ്ങനെ പാചകം ചെയ്യുന്നുവെന്ന് അറിയുന്നതിന് പ്രശസ്തരായ വ്യക്തികളെ അവതരിപ്പിക്കുന്ന ഒരു സെലിബ്രിറ്റി പാചക ഷോയാണ് കുക്ക്സ് ആന്റ് ബ്രാഗാർട്ട്സ്.[5]