യു.ബി.സിറ്റി | |
വസ്തുതകൾ | |
---|---|
സ്ഥാനം | ബാംഗളൂർ, ഇന്ത്യ |
സ്ഥിതി | പൂർത്തിയായി |
നിർമ്മാണം | 2004-2008 |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 19 |
തറ വിസ്തീർണ്ണം | 950,000 sq ft (88,000 m2) |
കമ്പനികൾ | |
ആർക്കിടെക്ട് | തോമസ് അസ്സോസിയേറ്റ്, ബാംഗളൂർ |
കരാറുകാരൻ | പ്രസ്റ്റീജ് ഗ്രൂപ്പ് |
നടത്തിപ്പുകാർ | യുണൈറ്റഡ് ബ്രീവറീസ് |
ബാംഗളൂരിലെ ഏറ്റവും വലിയ വ്യവസായസമുച്ചയമാണ് യു.ബി.സിറ്റി. യു.ബി. ഗ്രൂപ്പ് ചെയർമാൻ ആയ വിജയ് മല്യയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി പൂർത്തിയായത്. മൊത്തം 13 ഏക്കർ (53,000 m2) സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇവിടെ 1,000,000 sq ft (93,000 m2)-ത്തോളം വിസ്തീർണ്ണത്തിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. [1] യു.ബി.സിറ്റിയിൽ പ്രധാനമായും നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇത് യു.ബി.ടവർ (19 നിലകൾ), കൊമെറ്റ്(11 നിലകൾ), കാൻബെറ(17 നിലകൾ) , കോൺകോർഡ്(19 നിലകൾ) എന്നിവയാണ്.
യു.ബി.സിറ്റി സ്ഥിതി ചെയ്യുന്നത് ബാംഗളൂരിന്റെ ഹൃദയഭാഗത്താണ്. വിട്ടൽ മല്യ റോഡിനും കസ്തൂർബാ റോഡിനും അരികിലായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബാംഗളൂരിലെ പ്രധാന വ്യവസായിക മാർഗ്ഗമായ എം.ജി.റോഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് ഇത്. [2]
യു.ബി.സിറ്റിയിൽ പ്രധാനമായും നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇത് യു.ബി.ടവർ (19 നിലകൾ), കൊമെറ്റ്(11 നിലകൾ), കാൻബെറ(17 നിലകൾ) , കോൺകോർഡ്(19 നിലകൾ) എന്നിവയാണ്. ഇതിൽ ആദ്യത്തെ കെട്ടിടമായ യു.ബി.സിറ്റി ഒഴിച്ച് മറ്റെല്ലാ കെട്ടിടങ്ങളുടേയും പേരുകൾ വിമാന എയർക്രാഫ്റ്റുകളുടെ പേരിലാണ്. യു.ബി.ഗ്രൂപ്പിന്റെ എല്ലാ ഓഫിസുകളും ഈ കെട്ടിടങ്ങളിയായിട്ടാണ് സ്ഥിതി ചെയ്യുന്നത്. കോൺകോർഡ് , കാൻബറ എന്നിവടങ്ങളിലെ താഴത്തെ നിലകളിൽ റീടെയിൽ വ്യവസായിക, വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു. മുകളിലത്തെ നിലകളിൽ ഓഫീസുകളും സ്ഥിതി ചെയ്യുന്നു. കോമെറ്റ് കെട്ടിടത്തിൽ സർവീസ്‌ഡ് അപാർട്മെന്റുകളാണ്. ഇതിൽ കോമേഴ്സ്യൽ ഓഫീസുകളും, ബാങ്കുകളും, ഒരു ഫൈവ് സ്റ്റാർ ഹോട്ടലും, റെസ്റ്റോറന്റുകളും, ഫുഡ്‌കോർട്ടൂകളും, പബുകളും, കഫേകളും ഉണ്ട്. ഇവിടെയുള്ള മൾടി ലെവൽ പാർകിംഗ് സൌകര്യവുമുണ്ട്. യു.ബി.സിറ്റിയിൽ 1100 ലധികം കാറുകൾ പാർക് ചെയ്യാനുള്ള സൌകര്യമുണ്ട്. ഇത് ഒരു പരിസ്ഥിതി സൌഹൃദപദ്ധതിയായതു കൊണ്ടും സമീപത്തുള്ള കബ്ബൺ പാർക്കിന്റെയും പാരിസ്ഥിതിക മൂല്യവും കണക്കിലെടുത്ത് യു.ബി.സിറ്റിയിലെ മൂന്നിലൊന്ന് ഭാഗം ഉദ്യാനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. [2] യു.ബി.ടവറിന്റെ മുകളിലായി ഒരു ഹെലിപാടും ഉണ്ട്.
(1) http://timesofindia.indiatimes.com/articleshow/1672524.cms (2) http://www.ubindia.com/redefining-bangalore.htm