ഡിലെനോയ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്(1715 - ജൂൺ 1 1777, ഇംഗ്ലീഷിൽ [ക] Captain Eustance Benedictus De Lennoy Also spelt as De Lannoy) ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാവികസേന കമാന്ററും, പിന്നീട് തിരുവിതാംകൂറിന്റെ സൈന്യാധിപനും ആയിരുന്നു. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയോട് പരാജയപ്പെട്ടതിനു ശേഷമാണ്[ഖ] ഇദ്ദേഹം തിരുവിതാംകൂർ പക്ഷത്തെത്തി മാർത്താണ്ഡ വർമ്മയുടേയും ധർമ്മരാജാവിന്റേയും കാലത്ത് തിരുവിതാംകൂറിന്റെ സൈന്യാധിപനായിരുന്നത്. ഡെലനോയുടെ സേവനം, നിരവധി യുദ്ധവിജയങ്ങൾക്കും സൈന്യത്തിന്റെ പരിഷ്കരണത്തിനും തിരുവിതാംകൂറിന്റെ സഹായിച്ചു.
1741 ഓഗസ്റ്റ് 10-നു കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയുടെ തിരുവിതാംകൂർ സൈന്യത്തോട് പരാജയപ്പെട്ട ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാവിക സൈന്യാധിപനായിരുന്നു ക്യാപ്‌റ്റൻ ഡിലനോയ്. ഡിലനോയിയേയും കൂടെയുണ്ടായിരുന്ന നാലുപേരെയും മാർത്താണ്ഡവർമ്മ തടവുകാരാക്കി. അദ്ദേഹത്തിന്റെ സാമർത്ഥ്യം മനസ്സിലാക്കി ഡിലെനോയെ തന്റെ സൈന്യത്തിന്റെ സൈന്യാധിപനാക്കി (വലിയകപ്പിത്താൻ).
ജർമ്മൻ കമാൻഡറായ ദുയ് വൻ ഷോട്ടിന്റെ കീഴിലാണ് ആദ്യം ഡിലനോയി പ്രവർത്തിച്ചിരുന്നത്. എന്നാൽ ദുയ് വൻ ഷോട്ടിന്റെ മരണത്തോടെ ഡിലനോയി കമാണ്ടറായി. ക്രമേണ അദ്ദേഹം തിരുവിതാംകൂർ പട്ടാളത്തിന്റെ വലിയ കപ്പിത്താൻ (കമാണ്ടർഇൻചീഫ്) ആയി മാറി. തിരുവിതാംകൂർ പട്ടാളത്തെ യൂറോപ്പ്യൻ പട്ടാളത്തെപ്പോലെ അടിമുടി പരിഷ്കരിക്കുകയും ആധുനിക യുദ്ധ ഉപകരണങ്ങൾ അവർക്കുവേണ്ടി നിർമ്മിക്കുകയും തോക്ക്, പീരങ്കി മുതലായവ ഉപയോഗിച്ചുള്ള യൂറോപ്യൻ യുദ്ധമുറകൾ പരിശീലിപ്പികുകയും ചെയ്ത്, ഡിലനോയി, മാർത്താണ്ഡവർമ്മയുടെ വിജയഗാഥയുടെ പിന്നിലെ പ്രധാന ശക്തിയായി മാറി.[1] ഉദയഗിരി, പത്മനാഭപുരം, കൊല്ലം, മാവേലിക്കര, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ കോട്ടകൾ ബലപെടുത്തുകയും ചെയ്തു. ആറ്റിങ്ങൽ, കൊല്ലം, കായംകുളം, പന്തളം, അമ്പലപ്പുഴ, ഇടപള്ളി, തെക്കുംകൂർ (ചങ്ങനാശ്ശേരി), വടക്കുംകൂർ (ഏറ്റുമാനൂർ) എന്നീ നാട്ടുരാജ്യങ്ങളെ തിരുവിതാംകൂറിലേക്കു ചേർക്കുന്നതിൽ, ഡിലനോയുടെ യുദ്ധതന്ത്രങ്ങൾ, മാർത്താണ്ഡവർമ്മയെ ഏറെ സഹായിച്ചിരുന്നു.
പലപ്പോഴും വിശ്വാസത്തിന്റെ പേരിൽ സൈന്യം യുദ്ധം ചെയ്യാൻ വിസമ്മതിച്ച അവസരങ്ങളിൽ ഡെലനോയിയെ നിയോഗിച്ച് ഈ പ്രശ്നങ്ങളെ മറികടന്നിരുന്നു. ചില ഉദാഹരണങ്ങൾ താഴെപ്പറയുന്നു.
ഡെ ലനോയിക്കായിരുന്നു കുളച്ചലിലെ വ്യാപാര കേന്ദ്രത്തിന്റെ ഉത്തരവാദിത്തം. അദ്ദേഹത്തിന്റെ ഒപ്പം തടവിലായ ബെൽജിയം ദേശക്കാരനായ ഡൊനാഡിയും ഉണ്ടായിരുന്നു. രണ്ടു പേരേയും രാമയ്യൻ ദളവ പ്രത്യേകം വീക്ഷിച്ചിരുന്നു. യുദ്ധത്തടവുകാരനായെങ്കിലും പിന്നീട് തിരുവിതാംകൂർ സൈന്യത്തിന്റെ ആണിക്കല്ലായി ഡി ലനോയ് മാറി. മാർത്താണ്ഡവർമ്മ അദ്ദേഹത്തെ വളരെ ബഹുമാനപുരസരമാണ് കണ്ടിരുന്നത്. അദ്ദേഹം തിരിച്ചു മാർത്താണ്ഡവർമ്മയോടും വിധേയത്വം പുലർത്തി. വൈകാതെ അദ്ദേഹത്തെ ഒരു സൈന്യാധിപൻ എന്ന നിലയിലേയ്ക്ക് (വലിയ കപ്പിത്താൻ) ഉയർത്തുകയും ജന്മി സ്ഥാനം നൽകുകയും ചെയ്തു.[3] ഒരു ചെറിയ പ്രദേശം ഡെ ലനോയ്ക്ക് അവകാശപ്പെട്ടതായി. അദ്ദേഹത്തിന്റെ കീഴിൽ തിരുവിതാംകൂർ സൈന്യം കൂടുതൽ കെട്ടുറപ്പുള്ളതായിത്തീർന്നു. അച്ചടക്കവും യുദ്ധ തന്ത്രങ്ങളും അദ്ദേഹം തദ്ദേശീയരായ പട്ടാളക്കാരിൽ നിറച്ചു. [4]
1789-ൽ ടിപ്പു സുൽത്താന്റെ പടയോട്ടത്തെ തടഞ്ഞ നെടുങ്കോട്ടയുടെ രൂപകല്പന ചെയ്തതു ഡിലനോയ് ആയിരുന്നു.
ഇദ്ദേഹം ജനിച്ചത് ബെൽജിയത്തിലാണെന്നും ഫ്രാൻസിലാണെന്നും രണ്ടുവാദങ്ങളുണ്ട്.[1] 1741 മുതൽ 1777 വരെ തിരുവിതാംകൂറിനെ സേവിച്ച ഡിലനോയ് 1777 ജൂൺ 1-നു ഉദയഗിരി കോട്ടയിൽ വെച്ച് മരിച്ചു. കോട്ടയിൽ ഇദ്ദേഹത്തിന്റെ ശവകുടീരമുണ്ട്.
{{cite book}}
: Cite has empty unknown parameter: |coauthors=
(help)