മൺവീടുകളുടെ നിർമ്മാണത്തിനു പ്രോത്സാഹനവും പ്രചാരവും നൽകുന്നതിലൂടെ പ്രശസ്തനായ ഒരു ഇന്ത്യൻ വാസ്തുശില്പിയാണ് യൂജിൻ പണ്ടാല.
അർബൺ ഡിസൈനിംഗിൽ ഡൽഹിയിൽ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർകിടെക്ചറിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ യൂജിൻ യു.കെ യിൽ യോർക്ക് സർവകലാശാലയിൽ നിന്ന് "പൈതൃക സംരക്ഷണ"ത്തിൽ ഫെല്ലോഷിപ്പും നേടി .
ഡൽഹിയിലെ പഠനകാലത്ത് പ്രമുഖ വാസ്തുശില്പി ഹസ്സൻ ഫാത്തിയെ കാണാനിടയായത് മൺ വീടുകളിൽ അദ്ദേഹത്തിനു താല്പര്യം ജനിക്കാൻ കാരണമായി. സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി അദ്ദേഹം നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളും വലിയ അളവിൽ ജനശ്രദ്ധ ആകർശിച്ചു.