യൂജെനിയ കാൻഡൊലീന

യൂജെനിയ കാൻഡൊലീന
Frond and ripe fruit.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Myrtaceae
Genus:
Eugenia
Species:
candolleana

ബ്രസീലിലെ അറ്റ്ലാന്റിക് മഴക്കാടുകളിൽ നിന്നുള്ള കാംബുയി റോക്സോ ("purple cambuí") അല്ലെങ്കിൽ മുർട്ടിൻഹ ("little myrtle") എന്ന പ്രാദേശിക പോർട്ടുഗീസ് നാമമുള്ള ഒരു വൃക്ഷമാണ് റെയിൻഫോറസ്റ്റ് പ്ലം എന്നും അറിയപ്പെടുന്ന യൂജെനിയ കാൻഡൊലീന.[1] വന്യമായ അവസ്ഥയിൽ തികച്ചും അപൂർവ്വമായ ഈ വൃക്ഷം ഇതിൻറെ തെളിഞ്ഞ പച്ചനിറമുള്ള ഇലകളും പർപ്പിൾ-ബ്ലാക്ക് പഴങ്ങളും നിറഞ്ഞ സവിശേഷതയാൽ ലാന്റ്സ്കേപ്പിംഗിന് പരിമിതമായ രീതിയിൽ ഉപയോഗിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ സ്വിസ്‌സർലാന്റുകാരനായ സസ്യശാസ്ത്രജ്ഞൻ അഗസ്റ്റിൻ പിരമിസ് ഡി കാൺഡോളിൻറെ പേരിലാണ് യൂജെനിയ കാൻഡൊലീന അറിയപ്പെടുന്നത്.[2] സാധാരണ നാമമായ കാംബുയി എന്നാൽ ടൂപി-ഗ്വാറാനി ഭാഷയിൽ "നേർത്ത ശാഖകളുള്ള വൃക്ഷം" എന്നാണ് അർത്ഥമാക്കുന്നത്.

വിവരണം

[തിരുത്തുക]

ഒരു പൂർണ്ണവളർച്ചയെത്തിയ യൂജെനിയ കാൻഡൊലീന വൃക്ഷം ഏകദേശം 3 മുതൽ 6 വരെ മീറ്റർ വരെ ഉയരത്തിൽ വളരുകയും 2 മീറ്റർ വരെ വിസ്താരത്തിൽ വൃത്താകാരമോ കോണാകൃതിയോടുകൂടിയതോ ആയ മേലാപ്പോടുകൂടി സ്ഥിതിചെയ്യുന്നു. തുരുമ്പുനിറമാർന്ന-തവിട്ടുനിറമുള്ള തളിരിലകൾ മഞ്ഞനിറത്തിലേയ്ക്കും പിന്നീട് ആഴമുള്ള കടുംപച്ച വർണ്ണത്തിലേയ്ക്കും മാറുന്നു. ചുവന്ന തവിട്ടുനിറമുള്ള മരത്തൊലി സ്വാഭാവികമായി തടിയിൽനിന്ന് ഉരിഞ്ഞുപോകുകയും ഉള്ളിലെ മിനുസമാർന്ന ഇളംചുവപ്പുനിറമുളള തടിയെ വെളിവാക്കുകയും ചെയ്യുന്നു.

യൂജെനിയ കാൻഡൊലീനയുടെ വംശവർദ്ധനവ് നടക്കുന്നത് വിത്തുകളിലൂടെയാണ്. പൂർണ്ണ സൂര്യപ്രകാശത്തിൽ പുഷ്ടിയോടെ വളരുന്ന ഇവയിൽ നിന്ന് രണ്ടു വർഷത്തിനുള്ളിൽത്തന്നെ ഫലം ലഭിക്കുകയും ചെയ്യുന്നു. പൂക്കളുടെയും ഫലങ്ങളുടെയും സീസണിൽ വൃക്ഷങ്ങൾക്കു നല്ല ജലസേചനം ആവശ്യമാണ്.[3]

ചിത്രങ്ങൾ

[തിരുത്തുക]
ഇലകൾ, ഫലം, കായ എന്നിവ
വൃക്ഷം
തടിയും ശിഖരങ്ങളും
പൂമൊട്ട്, രൂപപ്പെട്ടുവരുന്ന ഫലം എന്നിവ.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. [EUGENIA CANDOLLEANA E MYRCIARIA FLORIBUNDA at the Frutas Raras site (in Portuguese). Accessed on 2012-02-27. EUGENIA CANDOLLEANA E MYRCIARIA FLORIBUNDA at the Frutas Raras site (in Portuguese). Accessed on 2012-02-27.] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  2. "Plant Names C - F". The Eponym Dictionary of Southern African Plants. Retrieved 4 September 2012.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; frara എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.