Youma Diakite | |
---|---|
![]() | |
ജനനം | |
തൊഴിൽ(s) | Model, actress, television personality and showgirl[1] |
ഒരു മാലിയൻ മോഡലും നടിയും ടെലിവിഷൻ വ്യക്തിത്വവും ഷോ ഗേളുമാണ് യൂമ ഡയകൈറ്റ് (ജനനം 1 മെയ് 1971). പ്രധാനമായും ഇറ്റലിയിൽ സജീവമായ യുമ[1] നവോമി കാംപ്ബെല്ലിനോട് വളരെ സാമ്യമുള്ളതിനാൽ അവർ അന്തർദേശീയമായി[1] "മറ്റൊരു നവോമി"[1] എന്നും അറിയപ്പെടുന്നു.
യൂമ മാലിയിൽ ജനിച്ച് പാരീസിൽ വളർന്നു[2] 18 വയസ്സുള്ളപ്പോൾ[1]ഡയകൈറ്റ് ലോകമെമ്പാടും അറിയപ്പെടുന്നത് ബെനറ്റൺ ഗ്രൂപ്പ്[1] ഒരു പരസ്യ പ്രചാരണത്തിന്റെ വക്താവായി അവളെ തിരഞ്ഞെടുത്തതോടെയാണ്.[1] 1998-ൽ ഇറ്റലിയിലേക്ക് മാറുകയും അർമാനി, വെർസേസ്, ഡോൾസ് & ഗബ്ബാന എന്നിവയുൾപ്പെടെയുള്ള ശ്രദ്ധേയരായ സ്റ്റൈലിസ്റ്റുകളുടെ ഒരു റൺവേ മോഡലായിരുന്നു ഡയകൈറ്റ്.[1] നിരവധി ടെലിവിഷൻ ഷോകളിൽ ഡയകൈറ്റ് പ്രത്യക്ഷപ്പെട്ടു. റായ് യുനോ[1][3] സംപ്രേഷണം ചെയ്ത റിയാലിറ്റി-ടാലന്റ് ഷോ ബല്ലാൻഡോ കോൺ ലെ സ്റ്റെല്ലെ (ഡാൻസിംഗ് വിത്ത് ദ സ്റ്റാർസിന്റെ ഇറ്റാലിയൻ പതിപ്പ്) കൂടാതെ കനാൽ 5 സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി-ഗെയിം ഷോയായ L'isola dei famosi (ഇറ്റാലിയൻ പതിപ്പ് സെലിബ്രിറ്റി സർവൈവർ) എന്നിവയിലും അവർ ഒരു മത്സരാർത്ഥിയായിരുന്നു. [4][5] 2017-ൽ ചാഡ് സ്റ്റാഹെൽസ്കി സംവിധാനം ചെയ്ത ജോൺ വിക്ക്: ചാപ്റ്റർ 2 എന്ന ആക്ഷൻ ചിത്രത്തിലും ഡയകൈറ്റ് പ്രത്യക്ഷപ്പെട്ടു.[6] വംശീയതയ്‌ക്കെതിരായ ഒരു അന്താരാഷ്ട്ര രാഷ്ട്രീയ പ്രവർത്തക കൂടിയാണ് ഡയകൈറ്റ്.[2]