യൂസഫ് അറയ്ക്കൽ | |
---|---|
![]() | |
ജനനം | യൂസഫ് അറയ്ക്കൽ 1945 |
മരണം | 4 ഒക്ടോബർ 2016[1] | (പ്രായം 70–71)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചിത്രരചന |
ജീവിതപങ്കാളി | സാറ അറയ്ക്കൽ [4] |
കുട്ടികൾ | ഷിബു (മകൻ)[4] |
വെബ്സൈറ്റ് | www |
ഇന്ത്യയിൽ നിന്നുള്ള ഒരു പ്രശസ്ത ചിത്രകാരനാണ് യൂസഫ് അറക്കൽ(1944 - 4 ഒക്ടോബർ 2016)[5].
1944-ൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട്ടാണ് ഇദ്ദേഹം ജനിച്ചത്. രാജകുടുംബമായ അറയ്ക്കൽ കുടുംബാംഗമായിരുന്ന മാതാവും വ്യവസായിയായിരുന്ന പിതാവും മരിച്ചതിനെ തുടർന്ന് ബാല്യത്തിൽ തന്നെ ബാംഗ്ലുരിൽ എത്തി.[6] കർണാടക ചിത്ര കലാ പരിഷത്ത് കോളേജ് ഓഫ് ഫൈനാർറ്റട്സിൽ നിന്നു കലാ പരിശീലനം നേടി. ഡൽഹിയിലെ നാഷണൽ അക്കാദമി ഓഫ് കമ്യൂണിറ്റി സ്റ്റുഡിയോയിൽ നിന്ന് ഗ്രാഫ്ക് പ്രിൻറിൽ പരിശീലനം നേടി. ഹിന്ദുസ്ഥാൻ ഏറൊനോട്ടിക്കൽ ലിമിറ്റഡിൽ ജോലി ചെയ്തിരുന്നുവെങ്കിലും 1988 - ൽ ആ ജോലി രാജി വെച്ച് മുഴുവൻ സമയം കലാപ്രവർത്തനങ്ങളിൽ മുഴുകി ബെംഗളൂരുവിലായിരുന്നു സ്ഥിരജീവിതം.[7] ഹൃദയാഘാതത്തെത്തുടർന്ന് 2016 ഒക്ടോബർ 4 ന് ബെംഗളൂരു കുന്ദലഹള്ളിയിലെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[8]
ദേശീയവും അന്തർദ്ദേശീയവുമായ ഒട്ടേറെ ചിത്രപ്രദർശനങ്ങളിൽ രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങൾ, പെയ്ൻറിങ്ങുകൾ, മ്യൂറലുകൾ, ശിൽപങ്ങൾ എന്നിങ്ങനെ ചിത്രകലയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചതിന് പുറമേ ഇതേക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും യൂസഫ് അറക്കൽ രചിച്ചിട്ടുണ്ട്.
ഭാര്യ - സാറ
{{cite news}}
: Check date values in: |accessdate=
and |date=
(help)