ലാഗോസ് സ്റ്റേറ്റിലാണ് യെവാണ്ടെ ജനിച്ചതെങ്കിലും തെക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ഒഗൂൺ സ്റ്റേറ്റിലെ ഒസോസ-ഇജെബു സ്വദേശിയാണ്.[3]ബ്രൈറ്റ് സ്റ്റാർ കോംപ്രിഹെൻസീവ് ഹൈസ്‌കൂളിൽ സെക്കൻഡറി വിദ്യാഭ്യാസത്തിന് പോകുന്നതിനുമുമ്പ് ബ്രൈറ്റ് സ്റ്റാർ നഴ്‌സറിയിലും പ്രൈമറി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം നേടിയ അവർ ബാബ്‌കോക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. വിവാഹിതയായ യെവാണ്ടെ അഡെകോയ കുട്ടികളുമായി സന്തോഷത്തോടെ കഴിയുന്നു. [4]
യെവാണ്ടെ അഡെകോയ 2002-ൽ ആൽഫബാഷ് മ്യൂസിക് ആൻഡ് തിയറ്റർ ഗ്രൂപ്പിൽ അഭിനയിക്കാൻ തുടങ്ങി. 2006-ൽ “ലൈഫ് സീക്രട്ട്” എന്ന പേരിൽ നിർമ്മാണവും തിരക്കഥയുമൊരുക്കി. 2012-ൽ ഒമോ എലിമോഷോ പോലുള്ള നിരവധി നൈജീരിയൻ ചിത്രങ്ങളിൽ അവർ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിംബോ ഓഷിൻ, മുയിവ അഡെമോള, യോമി ഫാഷ്-ലാൻസോ എന്നിവരെ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.[5]പത്താമത്തെ ആഫ്രിക്ക മൂവി അക്കാദമി അവാർഡിലും ചിത്രത്തിന് 5 നാമനിർദ്ദേശങ്ങൾ ലഭിച്ചു.[6] 2014 സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡുകളിൽ യൊറുബ വിഭാഗത്തിൽ "മികച്ച പുതിയ നടിക്കുള്ള" നാമനിർദ്ദേശവും ലഭിച്ചു.[7] അതേ വർഷം, കുഡി ക്ലെപ്‌റ്റോയിലെ അഭിനയത്തിന് 2014-ലെ ബെസ്റ്റ് നോളിവുഡ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[8] 2014 ഡിസംബറിൽ യൊറുബ മൂവി അക്കാദമി അവാർഡുകളിൽ "മോസ്റ്റ് പ്രോമിസിങ് ആക്ട്" അവാർഡ് നേടി.[9] 2016-ലെ എസിഐഎ ചടങ്ങിൽ അവർക്ക് മികച്ച നടിക്കുള്ള പുരസ്കാരം കുറുക്കുരു എന്ന ചിത്രത്തിന് ലഭിച്ചു.[10] 2017-ൽ അവരുടെ ചിത്രമായ ഇയാവോ അഡിഡിഗയ്ക്ക് 2017-ലെ സിറ്റി പീപ്പിൾ മൂവി അവാർഡിൽ "ഈ വർഷത്തെ മികച്ച സിനിമയ്ക്കുള്ള" അവാർഡ് ലഭിച്ചു.[11]