ആത്മീയമോ ഭൗതികമോ ആയ ഏതെങ്കിലും തരത്തിലുള്ള യോഗ അനുഭവിക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെയുള്ള യാത്രയാണ് യോഗ ടൂറിസം എന്ന് അറിയപ്പെടുന്നത്.[1][2] യോഗ ടൂറിസ്റ്റുകൾ പലപ്പോഴും ഇന്ത്യയിലെ ആശ്രമങ്ങൾ സന്ദർശിച്ച് യോഗ പഠിക്കുന്നതിനോ പരിശീലനം നേടുന്നതിനും യോഗ അധ്യാപകരായി സാക്ഷ്യപ്പെടുത്തുന്നതിനോ ലക്ഷ്യമിടുന്നു. യോഗ ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങൾ ഋഷികേശ്, മൈസൂർ എന്നിവയാണ്.
ഇന്ത്യ യോഗയുടെ ജന്മസ്ഥലവും ഒരു പ്രധാന യോഗ ടൂറിസം ലക്ഷ്യസ്ഥാനവുമാണെങ്കിലും, മറ്റ് പല രാജ്യങ്ങളും യോഗാ റിട്രീറ്റുകൾ നൽകുന്നുണ്ട്. അവിടെ ഗസ്റ്റ്ഹൌസുകളിലും ആശ്രമങ്ങളിലുമുള്ള ലളിതമായ താമസം മുതൽ ആഢംബര റിസോർട്ടുകളിലെ താമസം വരെയുണ്ടാകാം.
യോഗയുടെ ജന്മസ്ഥലമെന്ന നിലയിൽ ഇന്ത്യ പ്രശക്തമാണ് എങ്കിലും യോഗ ടൂറിസം ഒരു ആശ്രമത്തിലേക്കോ (ഒരു ഹിന്ദു മഠത്തിലേക്കോ) അല്ലെങ്കിൽ ഇന്ത്യയിലേക്ക് തന്നെയോ ആകണമെന്ന് നിർബന്ധമില്ല. യോഗ വാഗ്ദാനം ചെയ്യുന്ന ആശ്രമങ്ങൾ കാനഡയിൽ നിലവിലുണ്ട്. "ഒരു സെലിബ്രിറ്റി യോഗ ടീച്ചറുമൊത്തുള്ള 5-സ്റ്റാർ റിസോർട്ടിലെ അവധിദിനങ്ങൾ" ഉൾപ്പെടെ വാഗ്ദാനം ചെയ്ത് സ്വയം "ഹോളിസ്റ്റിക് കേന്ദ്രങ്ങൾ", "യോഗ ഹോളിഡെ" എന്ന് വിശേഷിപ്പിക്കുന്ന കേന്ദ്രങ്ങൾ നിരവധിയുണ്ട്. ഗ്രീസ്, ശ്രീലങ്ക, ജപ്പാൻ, തായ്ലൻഡ്, സ്കോട്ട്ലൻഡ്, ഫ്രാൻസ്, മൊറോക്കോ, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്പെയിൻ, തുർക്കി, മാലിദ്വീപ്, വെയിൽസ് തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം യോഗ ഹോളിഡെ ഉണ്ട്. കോസ്റ്റാറിക്ക, ഇറ്റലി എന്നിവയുൾപ്പെടെ പല രാജ്യങ്ങളിലും യോഗ റിട്രീറ്റ്സ് കാണാം. സമാനമായി, ബൾഗേറിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും യോഗ ഹോളിഡെ വാഗ്ദാനം ചെയ്യുന്നു. അതുപോലെ ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ "പാസ്റ്ററൽ യോഗ" കാണാം.[3]
മഹാരാഷ്ട്ര മഹേഷ് യോഗിയുടെ ആശ്രമത്തിൽ ഒരു ട്രാൻസെൻഡെന്റൽ മെഡിറ്റേഷൻ പരിശീലന കോഴ്സിൽ പങ്കെടുക്കുന്നതിനായി 1968 ൽ ഇംഗ്ലീഷ് റോക്ക് ബാൻഡ് ബീറ്റിൽസ് ഋഷികേശിലേക്ക് പോയതിനുശേഷം, യോഗ ടൂറിസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറി. ഈ സന്ദർശനം ഇന്ത്യൻ ആത്മീയതയിൽ പാശ്ചാത്യ ശ്രദ്ധ പതിയുന്നതിന് കാരണമായി.[4] ഒപ്പം "ആധികാരികമായ" യോഗ അനുഭവികാമെന്ന പ്രതീക്ഷയിൽ ഇന്ത്യയിലെ മൈസൂർ ഋഷികേശ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പാശ്ചാത്യർ വന്നുതുടങ്ങി.[5] ഇന്ത്യൻ ടൂറിസം വകുപ്പും ആയുഷ് മന്ത്രാലയവും ഇന്ത്യയെ "യോഗ ടൂറിസം ഹബ്" ആയി ഉയർത്തിക്കൊണ്ടുവന്ന്, യോഗ അധ്യാപക പരിശീലനത്തിന് നിരവധി യോഗ സ്കൂളുകൾ സൃഷ്ടിക്കുന്നതിലേക്ക് ഉൾപ്പടെ നയിച്ചു.[6][7][8]
യുവാക്കളായ പാശ്ചാത്യരുടെ ഇന്ത്യയിലേക്കുള്ള നിഷ്കളങ്കമായ ആത്മീയ അന്വേഷണങ്ങളെയും അവർക്ക് വാഗ്ദാനം ചെയ്യുന്ന പലതരം യോഗയെയും, മൈൻഡ്ഫുൾ യോഗ ഇൻസ്ട്രക്ടർ ആൻ കുഷ്മാന്റെ നോവൽ എൻലൈറ്റ്മെന്റ് ഫോർ ഇഡിയറ്റ്സ് എന്ന പുസ്തകത്തിൽ പരിഹസിക്കുന്നുണ്ട്.[9][10]
എലിസബത്ത് ഗിൽബെർട്ടിന്റെ 2006 ലെ ഓർമ്മക്കുറിപ്പ് ഈറ്റ്, പ്രേ, ലവ്, സ്വയം കണ്ടെത്തുന്നതിനുവേണ്ടി ഒരു ഇന്ത്യൻ ആശ്രമത്തിലേക്ക് നടത്തിയ യാത്രാ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. ഇത് ഇപ്പോൾ ഒരു റൊമാന്റിക് ഹോളിവുഡ് ചിത്രം കൂടിയാണ്.[3] ഗിൽബെർട്ട്, സിദ്ധ യോഗ ആശ്രമം ആയ മഹാരാഷ്ട്രയിലെ ഗുരുദേവ് സിദ്ധപീഠത്തിൽ താമസിച്ചതായി കരുതുന്നു. ചിത്രത്തിന്റെ "പ്രേ" ഭാഗം ദില്ലിക്ക് സമീപമുള്ള പട്ടൗഡിയിലെ ആശ്രം ഹരി മന്ദിറിലാണ് ഒരുക്കിയത്.[11]
Each character is ripe for a little satire, which makes the novel a fun read, especially if you're in on the joke... Cushman also manages to capture the heart of their teachings, which gives the book another level of meaning.
{{cite journal}}
: Cite journal requires |journal=
(help)