യർവാദാ സെൻട്രൽ ജയിൽ

യർവാദാ സെൻട്രൽ ജയിൽ
Locationയർവാദാ , മഹാരാഷ്ട്ര, ഇന്ത്യ
Coordinates18°33′52″N 73°53′23″E / 18.564575°N 73.889651°E / 18.564575; 73.889651
Statusoperational
Managed byGovernment of Maharashtra, India

മഹാരാഷ്ട്രയിൽ പൂണെ നഗരപ്രാന്തത്തിലുള്ള യർവാദാ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ ഒരു ജയിലാണ് യർവാദാ സെൻട്രൽ ജയിൽ. ഇന്ത്യയിലെ സ്വാതത്ര്യ സമരകാലത്ത്, മഹാത്മാഗാന്ധിയേയും മറ്റനേകം സ്വാതന്ത്ര്യസമര സേനാനികളേയും ഈ ജയിലിൽ ബ്രിട്ടീഷുകാർ പാർപ്പിച്ചിട്ടുണ്ട്. 1932 സെപ്റ്റംബർ 24 നു പൂനെ കരാറിൽ ഈ ജയിലിലെ വച്ചാണ് മഹാത്മാ ഗാന്ധി ഒപ്പുവച്ചത്.

നിർമ്മാണം

[തിരുത്തുക]

1880 ൽ ബ്രിട്ടീഷുകാരാണ് യർവാദാ സെൻട്രൽ ജയിൽ നിർമ്മിച്ചത് [1]. തുടർന്ന്, സാന്ത്വന്ത്യ സമര കാലഘട്ടത്തിലും, സ്വാതന്ത്ര്യാനന്തരം അടിയന്തരാവസ്ഥ നടപ്പാക്കിയ കാലഘട്ടത്തിലും, വിപ്ലവകാരികളെ പാർപ്പിച്ചിരുന്നത് ഈ ജയിലിൽ ആയിരുന്നു.

അവലംബം

[തിരുത്തുക]