Rang Rasiya | |
---|---|
സംവിധാനം | കേതൻ മേത്ത |
നിർമ്മാണം | ദീപാസാഹി ആനന്ദ് മഹേന്ദ്രു കേതൻ മേത്ത |
രചന | Sanjeev Dutta (screenplay) Ketan Mehta |
അഭിനേതാക്കൾ | Randeep Hooda Nandana Sen Triptha Parashar |
സംഗീതം | Sandesh Shandilya |
ഛായാഗ്രഹണം | Anil Mehta |
റിലീസിങ് തീയതി | 2008 |
രാജ്യം | India |
ഭാഷ | Hindi English |
ബജറ്റ് | Rs. 12 crores |
വിഖ്യാത ചിത്രകാരൻ രാജാ രവിവർമയുടെ ജീവിതത്തെ ആധാരമാക്കി 2008-ൽ കേതൻ മേത്ത സംവിധാനം ചെയ്ത ചലച്ചിത്രമാണ് രംഗ് രസിയാ (ഹിന്ദി: रंग रसिया). 'കളേഴ്സ് ഓഫ് പാഷൻ' എന്ന പേരാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പിനുള്ളത്.
കേരളം, മുംബൈ, വാരാണസി എന്നിവിടങ്ങളിലായിരുന്നു 'രംഗ് രസിയാ'യുടെ ചിത്രീകരണം.
രജ്ഞിത്ത് ദേശായിയുടെ മറാത്തി നോവലായ 'രാജാ രവിവർമ്മ' യെ ആസ്പദമാക്കിയാണ് ഈ സിനിമ.[1] രാജാ രവിവർമയുടെ പൊതുജീവിതവും സ്വകാര്യജീവിതവും രംഗ് രസിയായിൽ പ്രതിപാദിക്കപ്പെടുന്നു. രവിവർമയെ വളരെയേറെ സ്വാധീനിക്കുകയും രവിവർമയുടെ ചിത്രരചനയ്ക്ക് പ്രചോദനമായിത്തീരുകയും ചെയ്ത സുഗന്ധ എന്ന സ്ത്രീയുമായി രവിവർമയ്ക്കുള്ള ബന്ധവും ഈ ബന്ധം രവിവർമയുടെ പൊതുജീവിതത്തിൽ വരുത്തുന്ന വ്യതിയാനങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം. നിറങ്ങളോടുള്ള രവിവർമയുടെ അഭിനിവേശവും അവിഷ്കാരസ്വാതന്ത്ര്യത്തിനുള്ള പോരാട്ടവും ഈ ചലച്ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
രവിവർമ്മയെക്കുറിച്ച വാസ്തവവിരുദ്ധമായ ചിത്രീകരണങ്ങളും പരാമർശങ്ങളും നടത്തി ആക്ഷേപിച്ചെന്ന് കാട്ടി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മായാ മൂവീസിനും സംവിധായകൻ കേതൻ മേത്തയ്ക്കും ഇദ്ദേഹത്തിന്റെ ഭാര്യയും നിർമാതാവുമായ ദീപാസാഹിക്കും സഹനിർമാതാവായ ആനന്ദ് മഹേന്ദ്രുവിനുമെതിരെ കേസു നൽകിയതിനെത്തുടർന്ന് ചിത്രത്തിന്റെ പ്രദർശനം കോടതി തടഞ്ഞിരുന്നു.[2] വിവാദപരവും പ്രകോപനപരവുമായ പരാമർശങ്ങളും രംഗങ്ങളും ഉണ്ടായിരുന്നതിനാൽ നേരത്തേ സെൻസർബോർഡിന്റെ വിലക്കുണ്ടായിരുന്നു.[3][4]
{{cite web}}
: |first=
missing |last=
(help)
{{cite web}}
: Check date values in: |accessdate=
(help)