രംഗ്‍പൂർ রংপুর | |
---|---|
Taj Hat er zamindar Bari | |
Nickname(s): Green City | |
Country | Bangladesh |
Division | Rangpur Division |
District | Rangpur District |
Establishment | 16 December 1769[1] |
Municipality | 1869[1] |
City Corporation | 1 July 2012[2] |
• ഭരണസമിതി | Rangpur City Corporation |
• City Mayor | Sharfuddin Ahmed Jhantu |
• മെട്രോ | 28 ച.കി.മീ.(11 ച മൈ) |
ഉയരം | 34 മീ(112 അടി) |
(2012 (est)) | |
• Divisional Headquarters & City Corporation | 6,50,000 |
• ജനസാന്ദ്രത | 980/ച.കി.മീ.(2,500/ച മൈ) |
സമയമേഖല | UTC+6 (BST) |
Postal code | 5400[3] |
National Calling Code | +880 |
Calling Code | 521 |
വെബ്സൈറ്റ് | rpcc |
രംഗ്‍പൂർ (ബംഗാളി: রংপুর) ബംഗ്ലാദേശിലെ രംഗ്‍പൂർ ഡിവിഷനിലുള്ള ഒരു പ്രമുഖ പട്ടണമാണ്. രംഗ്‍പൂർ ജില്ലയുടെ ഭരണകേന്ദ്രമായി 1769 ഡിസംബർ 16 ന് പ്രഖ്യാപിച്ചു. 1869 ൽ ഇതൊരു മുനിസിപ്പാലിറ്റിയായി മാറി. ഇത് ബംഗ്ളാദേശിലെ ഏറ്റവും പഴയ മുനിസിപ്പാലിറ്റകളിലൊന്നാണ്.[1][4] 1892 ൽ മുനിസപ്പൽ ഓഫിസ്‍ കെട്ടിടം നിർമ്മിക്കപ്പെട്ടു. ബംഗ്ലാദേശിൻറെ വടക്കു പടിഞ്ഞാറായിട്ടാണ് ഈ മുനിസിപ്പാലിറ്റി നിലനിൽക്കുന്നത്.[1] പട്ടണത്തിൻറെ തെക്കൻ പ്രദേശത്തായി അടുത്ത കാലത്ത് "ബെഗും റൊകേയ യൂണിവേർസിറ്റി" എന്ന പേരിൽ പൊതു സർവ്വകലാശാല നിലനിൽക്കുന്നുണ്ട്. നേരത്തേ ഗ്രേറ്റർ രംഗ്‍പൂർ ജില്ലയുടെ മുഖ്യകാര്യാലയമായിരുന്നു രംഗ്‍പൂർ. പിന്നീട് ഗ്രേറ്റർ രംഗ്‍പൂർ ജില്ല പലതായി വിഭജിച്ച്, രംഗ്‍പൂർ, കുരിഗ്രാം, നിൽഫമരി, ലാൽമൊനീർഘട്ട്, ഗയ്‍ബാന്ധ ജില്ലൾ രൂപീകരിച്ചു. 90 കൾ വരെ ഗ്രേറ്റർ രംഗ്‍പൂർ മേഖലയിൽ സാമ്പത്തിക പുരോഗതികളൊന്നു കൈവരിച്ചിരുന്നില്ല. വർഷം തോറുമുള്ള വെള്ളപ്പൊക്കം ഈ പ്രദേശത്തിൻറെ പുരോഗതിയ്ക്ക് തടസമായി ഭവിക്കുന്നു. ഈ ജില്ലയുടെ ചില ഭാഗങ്ങളിൽ കൽക്കരിയുടെ നിക്ഷേപം കണ്ടുപിടിച്ചിട്ടുണ്ട്.
1557 ൽ മുഗൾ ചക്രവർത്തി അക്ബറുടെ സൈന്യാധിപനായിരുന്നു രാജാ മാൻ സിങ്ങ് രംഗ്‍പൂർ ആക്രമിച്ചു കീഴടക്കിയിരുന്നു. പിന്നീട് ഈ പ്രദേശം മുഴുവനായി മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായി.
ഈ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 25° 33′ 36″ N, 89° 15′ 0″ E ആണ്. രംഗ്‍പൂർ പട്ടണം പ്രാദേശിക കാര്യാലയമാണ്. ശരാശരി വർഷപാതം 2931 മില്ലീമീറ്ററാണ്. രാംഗ്‍പൂർ പട്ടണം 28 സ്ക്വയർ കിലോമീറ്റർ പ്രദേശത്തു പരന്നു കിടക്കുന്നു. ഘഘട്ട് നദീതീരത്താണ് പട്ടണം സ്ഥിതി ചെയ്യുന്നത്. രംഗ്‍പൂർ മുനിസിപ്പാലിറ്റിയിലെ ആകെ ജനസംഖ്യ 2006 ലെ കണക്കുകൾ പ്രകാരം 251,699 ആണ്. ഈ പട്ടണത്തിൽ പുരുഷൻമാർ 52 ശതമാനവും സ്ത്രീകൾ 48 ശതമാനവുമാണ്.
തജ്ഹാത് കൊട്ടാരം രംഗ്‍പൂർ പട്ടണത്തിൻറെ തെക്കൻ അറ്റത്താണ്. ഒരു പഴയ സമീന്ദാരുടെ കൊട്ടാരമായിരുന്ന ഇത് 1984 ൽ തജ്‍ഹാത് എന്ന പേരിൽ ഹൈക്കോടതി പ്രവർത്തിച്ചിരുന്നു. ബ്രിട്ടീഷ് ഭരണം അവസാനിച്ച കാലഘട്ടത്തിൽ ഈ കെട്ടിടം അനാഥമായി കിടന്നിരുന്നു. 2004 ൽ ഇത് കേടുപാടുകൾ തീർത്ത് ഒരു മ്യൂസിയമാക്കി മാറ്റി.
ബംഗ്ലാദേശിലെ പഴയ കോളജുകളിലൊന്നായ ഇത് 1916 ലാണ് സ്ഥാപിക്കപ്പെട്ടത്.
പട്ടണത്തനു നടുവിൽ ഒരു പുരാതന ആഡിറ്റോറിയം 'ടൌൺ ഹാൾ' എന്ന പേരിൽ നിലനിൽക്കുന്നു. ഇവിടെ പല സാസ്കാകികോത്സവങ്ങളും നടത്താറുണ്ട്.
രാധാബല്ലവിൽ, രംഗ്‍പൂർ ഗവൺമെൻറ് കോളജിനു സമീപമാണ് ഇതു സ്ഥിതി ചെയ്യുന്നത്. 100 കണക്കിനു വർഷം പഴക്കമുള്ള ഇത് മഷിയുർ റഹ്മാൻ ജാദു മിയയുടെ ഭവനമായിരുന്നു.
രംഗ്‍പൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന "സെൻട്രൽ സൂ" സന്ദർശകരെ ആകർഷിക്കുന്ന കേന്ദ്രമാണ്. 20.27 എക്കർ പ്രദേശത്ത് ഈ കാഴ്ചബംഗ്ലാവ് പരന്നു കിടക്കുന്നു. ബംഗാൽ കടുവ, ആഫിക്കൻ സിംഹം, കരിമ്പുലി, കാണ്ടാമൃഗം, പുള്ളിപ്പുലി, ഹിപ്പൊ, മുതല, പുള്ളിമാൻ, പലവിധ പക്ഷികൾ, പാമ്പു വർഗ്ഗങ്ങൾ, മയിൽ എന്നിവയാണ് ഇവിടെയുള്ള ഏതാനും ജീവികൾ.
ഇവിടെ പൊതുവായി മൺസൂൺ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. പലപ്പോഴം അതിശക്തമായി മഴപെയ്യാറുണ്ട്. ഏപ്രിൽ മുതൽ ജൂലൈ വരെയാണ് ചൂടുള്ള മാസം. ഏറ്റവും കൂടിയ ചൂട് 32 മുതൽ 36 °C (90 to 97 °F) വരെയാണ്. മെയ്, ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ കുറഞ്ഞ താപനില 7 മുതൽ 16 °C (45 to 61 °F) വരെയാണ്. മൺസൂണിലാണ് ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയിട്ടുള്ളത്.
Climate in Rangpur | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Month | Jan | Feb | Mar | Apr | May | Jun | Jul | Aug | Sep | Oct | Nov | Dec | |
Average Temperature (°C) | 13.5° | 15.5° | 19° | 21° | 21.5° | 23° | 22° | 23° | 21.5° | 22.5° | 18.5° | 16° | |
Average
Precipitation (mm) |
0 | 0.1 | 0.6 | 1 | 2.8 | 4 | 6.7 | 2.9 | 3 | 1.4 | 0 | 0 | |
Source: [1
]|[National news papers] |
{{cite web}}
: |author=
has generic name (help)