രക്ഷകൻ | |
---|---|
സംവിധാനം | തുളസീദാസ് |
നിർമ്മാണം | ജി.കെ. പിള്ള |
കഥ | തുളസീദാസ് |
തിരക്കഥ | എ.കെ. സന്തോഷ് |
അഭിനേതാക്കൾ | കലാഭവൻ മണി മന്യ ആശിഷ് വിദ്യാർത്ഥി റിയാസ് ഖാൻ |
സംഗീതം | സഞ്ജീവ് ലാൽ |
ഗാനരചന | രാജീവ് ആലുങ്കൽ |
ഛായാഗ്രഹണം | ഉത്പൽ വി. നായനാർ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | സ്വാമികല ഫിലിംസ് |
വിതരണം | ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് |
റിലീസിങ് തീയതി | 2007 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
തുളസീദാസിന്റെ സംവിധാനത്തിൽ കലാഭവൻ മണി, മന്യ , ആശിഷ് വിദ്യാർത്ഥി , റിയാസ് ഖാൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രക്ഷകൻ. സാമി & കല ഫിലിംസിന്റെ ബാനറിൽ ജി.കെ. പിള്ള നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ്. തുളസീദാസ് ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സന്തോഷ് ആണ്.
രാജീവ് ആലുങ്കൽ, അരുമുഖൻ വെങ്ങാട് എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് സഞ്ജീവ് ലാൽ ആണ്.