രജിന്ദർ സച്ചാർ | |
---|---|
![]() | |
ജനനം | 22 ഡിസംബർ 1923 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | അഭിഭാഷകൻ, ജഡ്ജ് |
അറിയപ്പെടുന്നത് | പൗരവകാശ പ്രവർത്തനം |
ഇന്ത്യയിലെ ഒരു പ്രമുഖ അഭിഭാഷകനും ഡൽഹി ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസുമാണ് രജിന്ദർ സച്ചാർ.[1]
1923 ഡിസംബർ 22ന് ഭീം സെൻ സച്ചാറിന്റെ മകനായി ജനിച്ചു.[1],[2] ഇദ്ദേഹത്തിന്റെ മുത്തച്ഛൻ ലാഹോറിലെ അറിയപ്പെടുന്ന ക്രിമിനൽ അഭിഭാഷകനായിരുന്നു.[3] ലാഹോറിലെ ദയാനന്ദ് ആഗ്ലോ വേദിക് സ്‌കൂളിലും തൂടർന്ന് ലാഹോറിലെ ഗവൺമെന്റ് കോളേജിലും ലാഹോറിലെ തന്നെ ലോ കോളേജിലും പഠനം പൂർത്തിയാക്കി.[1] 1952 ഏപ്രിൽ 22ന് ഷിംലയിൽ അഭിഭാഷകനായി എൻ റോൾ ചെയ്തു. 1960 ഡിസംബർ എട്ടിന് സുപ്രീംകോടതി അഭിഭാഷകനായി.