രഞ്ജൻ ഗൊഗോയ് | |
---|---|
46-ാമത് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ | |
ഓഫീസിൽ 3 ഒക്ടോബർ 2018 – ഇതുവരെ | |
നിയോഗിച്ചത് | രാംനാഥ് കോവിന്ദ് |
മുൻഗാമി | ദീപക് മിശ്ര |
ഇന്ത്യയുടെ സുപ്രീം കോടതിയിലെ ജഡ്ജി | |
ഓഫീസിൽ 23 ഏപ്രിൽ 2012 – 2 ഒക്ടോബർ 2018 | |
നിയോഗിച്ചത് | പ്രതിഭാ പാട്ടീൽ |
ചീഫ് ജസ്റ്റിസ്, പഞ്ചാബ് & ഹരിയാന ഹൈക്കോടതി | |
ഓഫീസിൽ 12 ഫെബ്രുവരി 2011 – 23 ഏപ്രിൽ 2012 | |
മുൻഗാമി | മുകുൾ മുദ്ഗൽ[1] |
പിൻഗാമി | ആദർശ് കുമാർ ഗോയൽ (ആക്ടിങ്) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ദിബ്രുഗഡ്, ആസാം, ഇന്ത്യ[2] | 18 നവംബർ 1954
ദേശീയത | ഇന്ത്യൻ |
കുട്ടികൾ | രക്തിം ഗൊഗോയ്[3] |
മാതാപിതാക്കൾ |
|
അൽമ മേറ്റർ | ഡൽഹി സർവകലാശാല |
രഞ്ജൻ ഗൊഗോയ് 2018 ഒക്ടോബർ 3 ന് ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് ഗോവിന്ദിനു മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം .[5] 1982 ൽ അസം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയ്ആണ് പിതാവ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്ന് ഇന്ത്യയിലെ ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വ്യക്തിയുമാണ് ഇദ്ദേഹം.[6]
1954 നവംബർ 18 - ന് ജനിച്ചു.
1978 ബാറിൽ ചേർന്ന ഇദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയിൽ അംഗമായി.തുടർന്ന് 2001 ഫെബ്രുവരി 28 ന് സ്ഥിരം ജഡ്ജിയായി. 2010 സപ്തംബർ ഒമ്പതിന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ അദ്ദേഹത്തെ സ്ഥലം മാറ്റി. 2011 ഫെബ്രുവരിയിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 ഏപ്രിൽ 23 ന് സുപ്രീംകോടതി ജഡ്ജിയായി അദ്ദേഹത്തെ ഉയർത്തി. സുപ്രീം കോടതിയുടെ 45-ആമത് ചീഫ് ജസ്റ്റിസായിരുന്ന ദീപക്ക് മിശ്ര സ്ഥാനമൊഴിഞ്ഞതോടെ ആ പദവിയിലേക്ക് ഇദ്ദേഹത്തെ പരിഗണിക്കുകയായിരുന്നു.