Laxmi Narayan Jha (father), Anuranjan Jha, Sanjeev K Jha (grandchildren)
രമേഷ് ചന്ദ്ര ഝാ (8 മെയ് 1928 മുതൽ 7 ഏപ്രിൽ 1994 വരെ) ഒരു ഇന്ത്യൻ കവിയും നോവലിസ്റ്റും സർവ്വോപരി ഒരു സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു. ബീഹാറിലെ ആദ്യത്തെ മുഖ്യമന്ത്രിയായി നിർദ്ദേശിക്കപ്പെട്ടുകയും രാഷ്ട്രീക്കാരനെന്നതിലുപരി ഒരു സ്വാതന്ത്ര്യ സമര സേനാനിയായി അറിയപ്പെടാനാഗ്രഹിച്ചതിനാൽ ഈ വാഗ്ദാനം നിരസിക്കുകയും ചെയ്ത മുതിർന്ന ഗാന്ധിയൻ ലക്ഷ്മി നാരായൺ ഝായുടെ മകനായിരുന്നു അദ്ദേഹം. രമേശ് ചന്ദ്ര ഝായുടെ കവിതകൾ, ഗസലുകൾ, കഥകൾ എന്നിവ ദേശസ്നേഹവും മനുഷ്യമൂല്യങ്ങളും ഉണർത്തുന്നതായിരുന്നു. റൊമാന്റിസിസവും അതിജീവനവും അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രധാന പ്രത്യകതകളായിരുന്നു. ജനങ്ങളുടെ ജീവിത പോരാട്ടം, അവരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ കവിതകളിലൂടെ ആവിഷ്കരിക്കപ്പെടുന്നു.
1960 കളിൽ അപ്നെ ഔർ സപ്നെ: എ ലിറ്റററി ജേർണി ഓഫ് ചമ്പാരൻ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ ഗവേഷണം, ബീഹാറിലെ ചമ്പാരണിന്റെ സമ്പന്നമായ സാഹിത്യ പാരമ്പര്യത്തിന്റെ നേർപ്പകർപ്പാകുകയും പിന്നീടുവന്ന ദിനേശ് ബ്രമർ, പാണ്ഡെ ആഷുതോഷ് പോലെയുള്ള യുവകവികൾക്കു പ്രചോദനവും ശ്രദ്ധേയരാകുവാനും കാരണഭൂതമായി.[1]
1928 മെയ് 8 ന് ബീഹാറിലെമോതിഹാരി എന്നറിയപ്പെട്ടിരുന്ന കിഴക്കൻ ചമ്പാരൻ ജില്ലയിലെ സുഗൗളിയിലെ ഫുൽവാരിയ ഗ്രാമത്തിലായിരുന്നു രമേശ് ചന്ദ്ര ഝാ ഭൂജാതനായത്. അദ്ദേഹത്തിന്റെ പിതാവായിരുന്ന ലക്ഷ്മി നാരായൺ ഝാ ഒരു സ്വരാജ്യസ്നേഹിയും സ്വാതന്ത്ര്യസമര സേനാനിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടയാളുമായിരുന്നു. ഇതിലൊന്ന് 1917 ഏപ്രിൽ 15 ന് മഹാത്മാ ഗാന്ധി തന്റെ സത്യാഗ്രഹ പ്രസ്ഥാനത്തിനായി ചമ്പാരൺ സന്ദർശിച്ചവേളയിലായിരുന്നു. ആ സംഭവം മകനെ വിപ്ലവത്തിലേയ്ക്ക് ആകർഷിക്കുന്നതിനു പ്രേരകശക്തിയായി. 14-ാം വയസ്സിൽ മോഷണ കേസിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നു. രമേഷ് ഝായെ ജയിലിനുള്ളിൽ പല കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ബ്രിട്ടിഷ് ഓഫീസർമാർക്ക് ഒരു തലവേദനയായിത്തീരുകയും ചെയ്തു. രമേഷ് ചന്ദ്ര ഝാ ഒരു ദേശഭക്തനായ കവി മാത്രമല്ലായിരുന്നു, ബ്രിട്ടീഷ് ഭരണകാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കു വഹിച്ചതിനാൽ അദ്ദേഹം പല തവണ ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു.[2][3]
1972 ഓഗസ്റ്റ് 15 ന് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 25-ാമത് വാർഷികത്തിൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റ പങ്കാളിത്തത്തിന് താമ്ര പത്രം നൽകുകയുണ്ടായി.
1993 ഒക്ടോബർ 2 ന് പശ്ചിമ ബംഗാളിലെ റാണിഗഞ്ചിൽ നടന്ന ദേശീയ ഭോജ്പുരി ഭാഷ ഉച്ചകോടിയിൽ ഡോ. ഉദയ് നാരായൺ തിവാരി അവാർഡ് നൽകപ്പെട്ടു.