രവി തേജ | |
---|---|
ജനനം | രവി ശങ്കർ രാജു ഭൂപതിരാജു 26 ജനുവരി 1968 ജഗ്ഗംപേട്ട, ആന്ധ്രാപ്രദേശ്, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1990–ഇതുവരെ |
ജീവിതപങ്കാളി(കൾ) | കല്ല്യാണി (m. 2000) |
തെലുങ്ക് സിനിമയിലെ പ്രശസ്തനായ ഒരു നടനാണ് രവി തേജ (ജനനം 26 ജനുവരി 1968-ൽ രവിശങ്കർ രാജു ഭൂപതിരാജു)[1][2].തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രിയവും ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന അഭിനേതാക്കളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. 1999 ലും 2002 ലും നന്ദി സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ അദ്ദേഹം അറുപതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാജ ദ ഗ്രേറ്റ് എന്ന ചലച്ചിത്രത്തിൽ മെഹ്രിൻ പിർസദയോടൊപ്പം അഭിനയിച്ചിരുന്നു.[3]
ആന്ധ്രാപ്രദേശിലെ ജഗ്ഗംപേട്ടയിൽ രാജ് ഗോപാൽ രാജുവിന്റേയും രാജ്യ ലക്ഷ്മി ഭൂപതിരാജുവിന്റേയും പുത്രനായി രവി തേജ ജനിച്ചു.[4] പിതാവ് ഒരു ഫാർമസിസ്റ്റും മാതാവ് ഒരു വീട്ടമ്മയുമായിരുന്നു. മാതാപിതാക്കളുടെ മൂന്ന് ആൺമക്കളിൽ മൂത്തയാളായ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഭരത്, രഘു എന്നിവരും അഭിനേതാക്കളാണ്.[5] പിതാവിന്റെ ജോലി സംബന്ധമായി രവി തേജ തന്റെ ബാല്യകാലത്തിൽ ഭൂരിഭാഗവും ഉത്തരേന്ത്യയിലാണ് ചെലവഴിച്ചത്. ജയ്പൂർ, ദില്ലി, മുംബൈ, ഭോപ്പാൽ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാലയ ജീവിതം.[6] ഹിന്ദി, തെലുങ്ക് ഭാഷകളിൽ അദ്ദേഹത്തിന് അതിയാ നൈപുണ്യമുണ്ട്. വിജയവാഡയിലെ N.S.M പബ്ലിക് സ്കൂളിലെ വിദ്യാഭ്യാസം അദ്ദേഹം പൂർത്തിയാക്കി. പിന്നീട് വിജയവാഡയിലെ സിദ്ധാർത്ഥ ഡിഗ്രി കോളേജിൽനിന്ന് ബിരുദം നേടി. 1988 ൽ സിനിമയിൽ അഭിനയിക്കുവാനായി അദ്ദേഹം ചെന്നൈയിൽ പോയി.[7] കല്യാണിയെ വിവാഹം കഴിച്ച തേജയ്ക്ക് ഒരു മകളും മകനുമുണ്ട്.[8]
{{cite web}}
: Italic or bold markup not allowed in: |publisher=
(help)