രവി മേനോൻ (നടൻ)

രവി മേനോൻ
ജനനം
ചാലപ്പുറത്ത് രവീന്ദ്രനാഥ മേനോൻ

1950
മരണം2007-നവംബർ-24
തൊഴിൽനടൻ
സജീവ കാലം1973–2006
അറിയപ്പെടുന്നത്നിർമ്മാല്യം

1970-കളിലും 80-കളിലുമായി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഒരു നായക നടനായിരുന്നു 2007-ൽ അന്തരിച്ച ചാലപ്പുറത്ത് രവീന്ദ്രനാഥ മേനോൻ എന്ന രവി മേനോൻ (English: Ravi Menon)[1][2].

മുഖ്യധാരാസിനിമയിലേക്കുള്ള രവി മേനോന്റെ അരങ്ങേറ്റം ഒരു ബോളിവുഡ് ചിത്രമായ ദുവിധിയിൽ നായകനായിട്ടായിരുന്നു. ഹിന്ദിയിൽ മണി കൗൾ സംവിധാനം ചെയ്ത ആ സിനിമയിലൂടെ ഈ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച രവി മേനോൻ, 1973-ൽ എം.ടിയുടെ നിർമ്മാല്യത്തിലൂടെയാണ് മലയാളത്തിലേക്കെത്തിയത്. നിർമാല്യത്തിലെ ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രം രവി മേനോനു മികച്ച നടനുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് നേടിക്കൊടുത്തു[1].


ജീവിതരേഖ

[തിരുത്തുക]

കേരളത്തിലെ പാലക്കാട് ജില്ലയിലെ കരിമ്പുഴയിൽ ചാലപ്പുറത്ത് കല്യാണിയമ്മയുടെയും അമ്മന്നൂർ ബാലകൃഷ്ണമേനോന്റെയും മകനായി 1950-ൽ ജനിച്ചു. ആജീവനാന്തം അവിവാഹിതനായിരുന്നു അദ്ദേഹം.

ചലച്ചിത്രരംഗത്ത്

[തിരുത്തുക]

ഒരു ജോലിയാവശ്യത്തിനായി ബോംബെയിലെത്തിയ രവി മേനോന് സിനിമാ രംഗത്ത് താല്പര്യം തോന്നിയപ്പോൾ പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പഠിച്ചു. അവിടെ സഹപാഠിയായ കബീർ റാവുത്തറിന്റെ ഡിപ്ലോമ ഫിലിമായ “മാനിഷാദ” യിലൂടെ അഭിനയ രംഗത്ത് തുടക്കമിട്ടു. ഈ ചിത്രം കാണാനിടയായ പ്രമുഖ സംവിധായകൻ മണി കൗൾ ദുവിധ എന്ന ബോളിവുഡ് ചിത്രത്തിൽ രവി മേനോനെ നായകനാക്കി. ചിത്രത്തിനോടൊപ്പം തന്നെ രവി മേനോൻ എന്ന നടനും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ബോളിവുഡിൽത്തന്നെ സപ്നോം കി റാണി, ജംഗൽ മേം മംഗൽ, ദോ കിനാരേ, വ്യപാർ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ദുവിധിലെ അഭിനയത്തിന് അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പ്രത്യേക അഭിനന്ദനവും ലഭിക്കുകയുണ്ടായി[2].

എം ടി വാസുദേവൻ നായർ രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറക്കിയ നിർമ്മാല്യത്തിലാണ് രവി മേനോൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. നിർമ്മാല്യത്തിലെ ശാന്തിക്കാരനായ ഉണ്ണി നമ്പൂതിരി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഏറെ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. സിനിമാരംഗത്തിനു പുറമേ ടെലിവിഷൻ പരമ്പരകളിലും ടെലിഫിലിമുകളിലും അദ്ദേഹം സജീവമായിരുന്നു.

അഭിനയിച്ച സിനിമകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "രവി മേനോൻ എന്ന നഷ്ടം". മലയാളം.വെബ് ദുനിയ.കോം.
  2. "നടൻ രവി മേനോൻ നിര്യാതനായി". മലയാളം.വെബ് ദുനിയ.കോം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]