രവീന്ദ്ര നരേൻ സിംഗ് Rabindra Narain Singh | |
---|---|
ജനനം | |
തൊഴിൽ | Orthopedic surgeon |
അറിയപ്പെടുന്നത് | Orthopedics |
പുരസ്കാരങ്ങൾ | Padma Shri |
ഒരു ഇന്ത്യൻ ഓർത്തോപെഡിക് സർജനും [1] [2] ബീഹാർ ഓർത്തോപെഡിക് അസോസിയേഷന്റെ മുൻ പ്രസിഡന്റുമാണ് (2006–07) രവീന്ദ്ര നരേൻ സിംഗ്. [3] അദ്ദേഹം പട്ന ആസ്ഥാനമായുള്ള അനൂപ് മെമ്മോറിയൽ ഓർത്തോപീഡിക് സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണററി കണസൾട്ടന്റും[4] അനൂപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർതോപീഡിൿസ് ആന്റ് റിഹാബിലിറ്റേഷന്റെ ഡയറക്ടറും ആണ്. [5] [6] എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അക്കാദമി ഓഫ് മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെയും ഫെലോ ആണ്. പട്നയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് എത്തിക്സ് കമ്മിറ്റിയുടെ ചെയർമാനാണ് അദ്ദേഹം. [7] ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ബീഹാർ ചാപ്റ്ററിന്റെ അഡ്‌ഹോക് കമ്മിറ്റി അംഗവും [8] Indian Foot and Ankle Society യുടെ ആജീവനാന്ത അംഗമാണ്.[9] മെഡിക്കൽ ശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് 2010 ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് നൽകി. [10]