Ram ke Naam In the Name of God | |
---|---|
പ്രമാണം:Ram ke Naam.gif | |
സംവിധാനം | Anand Patwardhan |
നിർമ്മാണം | Anand Patwardhan |
ദൈർഘ്യം | 75 minutes |
രാജ്യം | India |
ഭാഷ | English, Hindi |
ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് ആനന്ദ് പട്‌വർദ്ധൻ 1992ൽ നിർമ്മിച്ച ഡോക്യുമെന്ററിയാണ് രാം കെ നാം (ഇംഗ്ലീഷ്: ഇൻ നെയിം ഓഫ് ഗോഡ് ). അയോദ്ധ്യയിലെ ബാബറി മസ്ജിദിന്റെ സ്ഥലത്ത് ഒരു രാമക്ഷേത്രം പണിയാൻ ഹിന്ദു വലതുപക്ഷ സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ പ്രചാരണത്തെയും അത് സൃഷ്ടിച്ച വർഗീയ അക്രമത്തെയും ചിത്രം പരിശോധിക്കുന്നു. രാം കേ നാം പുറത്തിറങ്ങി ഏതാനും മാസങ്ങൾക്കുശേഷം വിഎച്ച്പി പ്രവർത്തകർ 1992 ൽ ബാബ്രി മസ്ജിദ് പൊളിച്ചു, ഇത് കൂടുതൽ അക്രമത്തിന് കാരണമായി. ഈ ചിത്രത്തിലൂടെ പട്‌വർദ്ധൻ വിപുലമായ അംഗീകാരം നേടി, കൂടാതെ നിരവധി ദേശീയ അന്തർദേശീയ അവാർഡുകളും ലഭിച്ചു.
1526 ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ ആക്രമണത്തെത്തുടർന്ന്, ബാബർ ചക്രവർത്തിയുടെ ജനറലായ മിർ ബാക്വി അയോദ്ധ്യയിൽ ഒരു പള്ളി പണിതു. ഈ പള്ളി ബാബറുടെ പേരിലാണ് അറിയപ്പെട്ടത്. അയോദ്ധ്യ രാമന്റെ ജന്മസ്ഥലമാണെന്നാണ് വിശ്വാസം. രാമന്റെ ഒരു ക്ഷേത്രം ഈ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും അത് തകർത്താണ് മിർ ബാക്വി പള്ളി നിർമ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. 1949 വരെ രണ്ട് മതവിശ്വാസികളും ഈ സ്ഥലം മതപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. [1] [2] ആ വർഷം, രാമന്റെ വിഗ്രഹങ്ങൾ രഹസ്യമായി പള്ളിക്കുള്ളിൽ സ്ഥാപിച്ചു. ഒരു കോലാഹലത്തെ തുടർന്ന്, ഈ സ്ഥലത്തിന് അവകാശവാദമുന്നയിച്ച് ഒന്നിലധികം സിവിൽ സ്യൂട്ടുകൾ ഫയൽ ചെയ്തു. സ്ഥലം തർക്കത്തിലാണെന്ന് പ്രഖ്യാപിക്കുകയും പള്ളിയിലേക്കുള്ള കവാടങ്ങൾ പൂട്ടിയിടുകയും ചെയ്തു. [3]
1980 കളിൽ, ഹിന്ദു ദേശീയ സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ഈ സ്ഥലത്ത് രാമന് സമർപ്പിച്ച ക്ഷേത്രം പണിയാനുള്ള പ്രചാരണം ആരംഭിച്ചു, ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രസ്ഥാനത്തെ രാഷ്ട്രീയമായി പിന്തുണച്ചു. [4] [5] [6] 1990 സെപ്റ്റംബറിൽ ബിജെപി നേതാവ് എൽ കെ അദ്വാനി പ്രസ്ഥാനത്തെ പിന്തുണച്ച് അയോധ്യ നഗരത്തിലേക്ക് ഒരു " രഥയാത്ര" ആരംഭിച്ചു. ഈ യാത്ര നിരവധി നഗരങ്ങളിൽ വർഗീയ കലാപത്തിന് കാരണമായി, അദ്വാനിയെ ബീഹാർ സർക്കാർ അറസ്റ്റ് ചെയ്തു. എന്നിരുന്നാലും ധാരാളം സന്നദ്ധപ്രവർത്തകർ അയോധ്യയിലെത്തി പള്ളി ആക്രമിച്ചു. ഇത് സർക്കാരിന്റെ അർദ്ധസൈനിക വിഭാഗങ്ങളുമായുള്ള പോരാട്ടത്തിന് കാരണമായി. [7]
ബാബ്രി മസ്ജിദ് തകർക്കാനും അതിന്റെ സ്ഥാനത്ത് രാമന് ഒരു ക്ഷേത്രം പണിയാനുമുള്ള വിഎച്ച്പിയുടെ പ്രചാരണമാണ് രാം കെ നാം എന്ന ഡോക്യുമെന്ററിയുടെ പ്രധാന വിഷയം. 1990 ൽ അദ്വാനിയുടെ രഥയാത്ര വിവരിക്കുന്ന ഒരു സംഘാടകന്റെ ക്ലിപ്പോടെയാണ് ചിത്രം ആരംഭിക്കുന്നത്. തുടർന്ന് യാത്രയിൽ നിന്നുള്ള രംഗങ്ങൾ കാണിക്കുന്നു, അയോദ്ധ്യയിൽ കുങ്കുമം ധരിച്ച ചെറുപ്പക്കാർ, തുടർന്ന് വിഎച്ച്പി തയ്യാറാക്കിയ വീഡിയോ. 1949 ൽ ക്ഷേത്രത്തിൽ രാമന്റെ ഒരു വിഗ്രഹം പള്ളിക്കുള്ളിൽ പ്രത്യക്ഷപ്പെട്ട സംഭവമാണ് വീഡിയോയിൽ കാണിക്കുന്നത്. വിഎച്ച്പിയുടെ വിവരണത്തിൽ, രാമൻ ആകാശത്ത് നിന്ന് ഇറങ്ങിവരുന്നതും അത്ഭുതകരമായി പള്ളിയിൽ പ്രത്യക്ഷപ്പെടുന്നതും കാണികളെ വിസ്മയിപ്പിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നു. തുടർന്ന് വിഎച്ച്പി അംഗം ഇതേ കഥ പറയുന്നു. [8]
തുടർന്ന് ഇവിടെ താമസിക്കുന്ന മുസ്ലീങ്ങളടെ അഭിമുഖങ്ങൾ കാണിക്കുന്നു, അവർക്ക് നീതി ലഭ്യമല്ലെന്ന് പ്രസ്താവിക്കുകയും 1986 ലെ വർഗീയ കലാപത്തിൽ ഉണ്ടായ നാശത്തെക്കുറിച്ച് വിവരിക്കുകയും ചെയ്യുന്നു. പട്‌വർദ്ധൻ പിന്നീട് വിഎച്ച്പിയിലെ യുവ അംഗങ്ങളെ അഭിമുഖം നടത്തുന്നു, ആവശ്യമെങ്കിൽ അയോദ്ധ്യയെ ബലപ്രയോഗത്തിലൂടെ എടുക്കുമെന്ന് അവർ പറയുന്നു. രാമന്റെ ജനനത്തീയതിയുടെ ചരിത്രപരതയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ ഇവരിൽ ഒരാൾക്കും കഴിഞ്ഞില്ല. അദ്വാനിയുടെ യാത്ര ബീഹാർ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതും ബിജെപിയുടെ രാഷ്ട്രീയക്കാരുടെ പ്രകോപനപരമായ നിരവധി പ്രസംഗങ്ങളും ചിത്രം കാണിക്കുന്നു. വിഎച്ച്പിയുടെ നികുതി വരുമാനത്തിലെ ക്രമക്കേടുകളെ എതിർത്തതിന് പുറത്താക്കപ്പെട്ട ഒരു ടാക്സ് ഇൻസ്പെക്ടറുമായുള്ള അഭിമുഖത്തിന് ശേഷമാണ് ഇത്. ബിജെപി റാലിയിൽ നാഥുറാം ഗോഡ്‌സെ മഹാത്മാഗാന്ധിയെ വധിച്ചതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ആളുകളുടെ ക്ലിപ്പ് ഉപയോഗിച്ചാണ് ചിത്രം അവസാനിക്കുന്നത്. [8]
നിരൂപകരിൽ നിന്ന് മികച്ച സ്വീകാര്യത നേടിയ ഈ ചിത്രത്തിന് നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും ലഭിച്ചു. "സത്യം എന്ന അപൂർവ ചരക്കിന്റെ" ഓർമ്മപ്പെടുത്തലാണ് ഈ സിനിമയെന്ന് മനുഷി എന്ന മാസിക ഒരു അവലോകനത്തിൽ പ്രസ്താവിച്ചു. കൂടാതെ ഈ ഡോക്യുമെന്ററിക്ക് സാങ്കേതിക കുറവുകളുണ്ടെന്ന് കണക്കാക്കാമെങ്കിലും, അയോദ്ധ്യ തർക്കം മനസ്സിലാക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചലച്ചിത്രമാണെന്നും പ്രസ്താവിച്ചു. [8]
വിഎച്ച്‌പിയും സംഘപരിവാറിലെ അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ചിത്രത്തോട് ശത്രുതയോടെ പ്രതികരിച്ചു. ഇത് ഹിന്ദു വിരുദ്ധമാണെന്ന് പ്രസ്താവിച്ചു. 1993 ൽ അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും സന്നദ്ധപ്രവർത്തകർ ഡോക്യുമെന്ററി മുംബൈയിലെ ഒരു കോളേജിൽ പ്രദർശിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞു. 2002 ൽ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ ഇത് പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിഎച്ച്പി തടഞ്ഞു. [9] [10] വലതുപക്ഷ സംഘടനകളുടെ ഭീഷണിയെത്തുടർന്ന് 2014 ഡിസംബർ 27 ന് ഐഎൽഎസ് ലോ കോളേജിൽ ഡോക്യുമെന്ററിയുടെ സ്ക്രീനിംഗ് റദ്ദാക്കിയ ശേഷം, പട്‌വർദ്ധൻ ഔദ്യോഗികമായി യൂട്യൂബിൽ ഈ ഡോക്യുമെന്ററി പുറത്തിറക്കി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് യു സർട്ടിഫിക്കറ്റ് (അനിയന്ത്രിതമായ പബ്ലിക് എക്സിബിഷന്) ഈ സിനിമക്ക് ലഭിച്ചിട്ടുണ്ടെങ്കിലും, 2019 ഫെബ്രുവരിയിൽ, ഡോക്യുമെന്ററിക്ക് യൂട്യൂബ് പ്രായപരിധി ഏർപ്പെടുത്തിയിട്ടുണ്ട്. [11] 2019 ഓഗസ്റ്റിൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ചിത്രത്തിന്റെ പ്രദർശനം തടസ്സപ്പെടുകയും സംഘാടകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. [12]
1970 കളുടെ മധ്യത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയെ വിമർശിച്ച പ്രിസൺസ് ഓഫ് കോൺസയൻസ് പോലുള്ള മുൻകാല ചിത്രങ്ങൾക്ക് പട്‌വർദ്ധൻ ഇതിനകം തന്നെ അറിയപ്പെട്ടിരുന്നു. എന്നിരുന്നാലും, ആദ്യമായി രാം കെ നാം അദ്ദേഹത്തിന് വിശാലമായ അംഗീകാരം നേടി. [13]
{{cite journal}}
: Invalid |ref=harv
(help)
{{cite book}}
: Invalid |ref=harv
(help)
<ref>
ടാഗ്; "Pande 1992" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു