രാംബ്രിക്ഷ് ബെനിപ്പൂരി | |
---|---|
ജനനം | 23 December 1899 Benipur Village, Muzaffarpur, Bihar, British India |
മരണം | 7 September 1968 (aged-68/69) Muzaffarpur |
തൊഴിൽ | Freedom Fighter, Socialist Leader, Editor,Writer, Dramatist, Essayist, Novelist & Politician |
ദേശീയത | Indian |
വിദ്യാഭ്യാസം | 9 standard |
സാഹിത്യ പ്രസ്ഥാനം | Kisan Mahasabha, Quit India Movement, Janaue Todo Abhiyaan |
ശ്രദ്ധേയമായ രചന(കൾ) | Ambpali, Patiton Ke Desh Mein, Genhu Aur Gulab, Maati Ki Muratien, Zanjeerein Aur Deewarien, Vijeta, Shakuntala etc. |
അവാർഡുകൾ | Lifetime Achievement Award For Contribution In Literature From Rashtra Bhasha Parishad |
രാംബ്രിക്ഷ് ബെനിപ്പൂരി (ⓘ (ജീവിതകാലം :1899–1968) സ്വാതന്ത്ര്യ സമര സേനാനി, സോഷ്യലിസ്റ്റ് നേതാവ്, എഡിറ്റർ, ഹിന്ദി എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു വ്യക്തിയായിരുന്നു. ബീഹാറിലെ ബെനിപ്പൂർ എന്നു പേരായ ഒരു ചെറുഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയിതിന്റെ പേരിൽ ഒൻപത് വർഷത്തെ ജയിൽവാസം അനുഭവിച്ചിരുന്നു.[1]1931 ൽ ബീഹാർ സോഷ്യലിസ്റ്റ് പാർട്ടിയുടേയും 1934 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടേയും സ്ഥാപകനായിരുന്നു അദ്ദേഹം.1935 മുതൽ 1937 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാറ്റ്ന ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചിരുന്ന സമയത്തായിരുന്നു 1937 ലെ ഇന്ത്യൻ പ്രവിശ്യാ തെരഞ്ഞെടുപ്പുകൾ.[2] 1957 ൽ കത്ര നോർത്തിൽ നിന്ന് നിയമസഭാംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1958 ൽ മുസാഫർപൂരിലെ ബിഹാർ യൂണിവേഴ്സിറ്റി (ഇപ്പോൾ ബാബസാഹിബ് ഭീംറാവു അംബേദ്കർ ബിഹാർ സർവകലാശാല) സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ബീഹാറിലെ മുസാഫർപൂരിൽനിന്ന് റാംബ്രിക്ഷ് ബെനിപ്പൂരി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഹിന്ദി സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും സജീവമായിരുന്ന അദ്ദേഹം 1929 ൽ ആരംഭിച്ച യുവക് പോലെ നിരവധി പത്രങ്ങൾ ആരംഭിക്കുകയും ബ്രിട്ടീഷ് ഭരണത്തിനെതിരെ ദേശീയതയെയും സ്വാതന്ത്ര്യത്തെയും ഉദ്ദീപിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി മറ്റു പലരോടുമൊപ്പം പത്രങ്ങളിൽ സ്ഥിരമായ സംഭാവനകൾ നൽകിയിരുന്നു.