രാകേഷ് ജുൻജുൻവാല | |
---|---|
ജനനം | |
മരണം | 14 ഓഗസ്റ്റ് 2022 മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ | (പ്രായം 62)
വിദ്യാഭ്യാസം | ചാർട്ടേഡ് അക്കൗണ്ടന്റ് |
കലാലയം | |
തൊഴിൽ | റെയർ എന്റർപ്രൈസസസ് ഉടമ, ഇൻവെസ്റ്റർ, ട്രേഡർ & ചലച്ചിത്ര നിർമ്മാതാവ് |
ജീവിതപങ്കാളി(കൾ) | രേഖ ജുൻജുൻവാല[1] |
കുട്ടികൾ | 3 |
ഇന്ത്യയിലെ ഒരു ബിസിനസ് മാനും, ട്രേഡറും, ഇൻവെസ്റ്ററുമായിരുന്നു രാകേഷ് ജുൻജുൻവാല(5 ജൂലൈ 1960 – 14 ആഗസ്ത് 2022). സ്വന്തമായുള്ള ഒരു ഇൻവെസ്റ്റർ പോർട്ട്ഫോളിയോവും, തന്റെ തന്നെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റെയർ എന്റർപ്രൈസസിന്റെ ഭാഗമായുള്ള പോർട്ട്‌ഫോളിയോവും രാകേഷിനുണ്ട്. ഇന്ത്യയുടെ വാരൺ ബഫറ്റ് എന്നും ബിഗ് ബുൾ ഓഫ് ഇന്ത്യ എന്നും ഇദ്ദേഹം അറിയപ്പെടുന്നു[3][4].
ഇന്ത്യയിലെ പണക്കാരിൽ 38-ആം സ്ഥാനത്താണു രാകേഷിന്റെ സ്ഥാനം. 3.2 ബില്യൺ അമേരിക്കൻ ഡോളറാണു ഇദ്ദേഹത്തിന്റെ ആസ്തി[2].
മുംബൈയിലെ ഒരു മാർവാഡി കുടുംബത്തിലാണു രാകേഷിന്റെ ജനനം. പിതാവ് ബോംബെയിലെ ഇൻകം ടാക്സ് ഓഫീസിൽ കമ്മീഷണറായിരുന്നു. സൈധനം കോളേജ് ഓഫ് കോമേഴ്സ് ആന്റ് എക്കണോമിക്സ് മുംബൈയിൽ നിന്നു ബിരുദം നേടിയ ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ ഉപരിപഠനത്തിനു ചേർന്നു[5].
2022 ആഗസ്ത് 14-ന് രാവിലെ അദ്ദേഹത്തിനു ദേഹാ അസ്വസ്ഥം ഉണ്ടാവുകയും ഉടൻ തന്നെ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പക്ഷെ ആശുപത്രിയിലെത്തുന്നതിനു മുൻപു തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു[6]. വൃക്കയുടെ തകരാറുകൾ മൂലവും, മറ്റു വിവിധ അവയവങ്ങളുടെ പ്രവർത്തന രാഹിത്യവും മൂലമാണു മരണം സംഭവിച്ചതെന്നു ഡോക്ടർമാർ അറിയിച്ചു[7][8]. അദ്ദേഹത്തിന്റെ മരണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നിരവധി പ്രമുഖർ അനുശോചനങ്ങൾ അറിയിച്ചു[9].