രാജഗോപാലൻ കൃഷ്ണൻ Rajagopalan Krishnan | |
---|---|
ജനനം | |
മരണം | 10 ജനുവരി 2015 | (പ്രായം 82)
മറ്റ് പേരുകൾ | കെ. രാജഗോപാലൻ |
തൊഴിൽ | ആയുർവേദവൈദ്യൻ |
സജീവ കാലം | 1961 - 2014 |
മാതാപിതാക്ക(ൾ) | എംപി കൃഷ്ണൻ വൈദ്യൻ പി. കല്യാണികുട്ടി അമ്മ |
പുരസ്കാരങ്ങൾ | പദ്മശ്രീ വൈദ്യ വാച്ചസ്പതി ഭൃഹത്രയ രത്‌ന |
കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ ആയുർവേദ പരിശീലകനും കേരളത്തിലെ ആയുർവേദ ഫിസിഷ്യൻമാരുടെ അസോസിയേഷൻ പ്രസിഡന്റുമായിരുന്നു രാജഗോപാലൻ കൃഷ്ണൻ വൈദ്യൻ (ജീവിതകാലം: 17 നവംബർ 1932 - 10 ജനുവരി 2015).[1][2]
ആയുർവേദത്തിലെ പ്രാക്ടീഷണർമാരായ എംപി കൃഷ്ണൻ വൈദ്യൻ, പി. കല്യാണികുട്ടി അമ്മ എന്നിവരുടെ ഒരു പരമ്പരാഗത വൈദ്യ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ആധുനിക വൈദ്യശാസ്ത്രം (എംബിബിഎസ്), ആയുർവേദ വൈദ്യശാസ്ത്രം (ഡിഎം) എന്നിവയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം തിരുവനന്തപുരത്തെ ആയുർവേദകോളേജിൽ നിന്നും ഒന്നാം റാങ്കോടെ വിജയിച്ചു.[3] തന്റെ കുടുംബക്ലിനിക്കിൽ ജോലി തുടങ്ങിയ കൃഷ്ണൻ പിന്നീട് ചെറുതുരുത്തിയിലെ പഞ്ചകർമ്മ ക്ലിനിക്കിൽ പ്രാക്ടീസ് തുടർന്നു.
കേരളത്തിലെ പല ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു:
ഭൃഹത്രയ രത്‌ന (1977), വൈദ്യ വാച്ചസ്പതി അവാർഡുകൾ കരസ്ഥമാക്കിയ ഇദ്ദേഹത്തിന് ഇന്ത്യൻ സർക്കാരിൽ നിന്ന് ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. [3]