രാജാവിന്റെ മകൻ | |
---|---|
സംവിധാനം | തമ്പി കണ്ണന്താനം |
നിർമ്മാണം | സാബു കണ്ണന്താനം |
കഥ | രാജീവ് |
തിരക്കഥ | ഡെന്നീസ് ജോസഫ് |
അഭിനേതാക്കൾ | |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ഷാരോൺ പിക്ചേഴ്സ് |
വിതരണം | ജൂബിലി പിക്ചേഴ്സ് |
റിലീസിങ് തീയതി | 1986 ജൂലൈ 16 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാജാവിന്റെ മകൻ. ഷാരോൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാബു കണ്ണന്താനം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂബിലി പിൿചേഴ്‌സ് ആണ്. രാജീവ് ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്.
1986-ലെ ഏറ്റവും സാമ്പത്തിക വിജയം സ്വന്തമാക്കിയ ചിത്രമാണിത്.മോഹൻലാൽ എന്ന അഭിനേതാവിനെ സൂപ്പർ സ്റ്റാർ നായകപദവിയിലേക്ക് ഉയർത്തിയ ചിത്രവും കൂടിയാണിത്.
അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | വിൻസെന്റ് ഗോമസ് |
അംബിക | നാൻസി |
രതീഷ് | കൃഷ്ണദാസ് |
സുരേഷ് ഗോപി | കുമാർ |
മോഹൻ ജോസ് | പീറ്റർ |
അടൂർ ഭാസി | അച്ചൻ |
ജോസ് പ്രകാശ് | മുഖ്യമന്ത്രി |
പ്രതാപചന്ദ്രൻ | പ്രതിപക്ഷനേതാവ് |
കെ.പി.എ.സി. സണ്ണി | വി. വെങ്കിടാചലം |
മാസ്റ്റർ പ്രശോഭ് | രാജുമോൻ |
ജോണി | കൊള്ളക്കാരൻ |
അസീസ് | പണിക്കർ |
കുഞ്ചൻ | കൃഷ്ണൻ കുട്ടി |
കനകലത | നാൻസിയുടെ അയൽക്കാരി |
ചാപ്ലിൻ | ഹോട്ടലിലെ അറ്റൻഡർ |
ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
കല | സാബു പ്രവദാസ് |
ചമയം | കരുമം മോഹൻ |
നൃത്തം | വസന്ത് കുമാർ |
സംഘട്ടനം | എ.ആർ. പാഷ |
പരസ്യകല | ഗായത്രി |
നിശ്ചല ഛായാഗ്രഹണം | സുകുമാരൻ |
ശബ്ദലേഖനം | ജെമിനി |
നിർമ്മാണ നിർവ്വഹണം | ടി.എൻ. ഗോപാലകൃഷ്ണൻ |
വാതിൽപുറചിത്രീകരണം | അനുതാര |
അസോസിയേറ്റ് എഡിറ്റർ | അച്യുതൻ |
അസിസ്റ്റന്റ് കാമറാമാൻ | വേണുഗോപാൽ |