ജസ്റ്റിസ് രാജേന്ദ്ര മൽ ലോധ | |
---|---|
സുപ്രീം കോടതി ജഡ്ജി | |
പദവിയിൽ | |
ഓഫീസിൽ 17 ഡിസംബർ 2008 | |
പട്ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് | |
ഓഫീസിൽ 13 മെയ് 2008 – 16 ഡിസംബർ 2008 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജോധ്പൂർ, രാജസ്ഥാൻ | 28 സെപ്റ്റംബർ 1949
ദേശീയത | ഇന്ത്യൻ |
അൽമ മേറ്റർ | ജോധ്പൂർ യൂണിവേഴ്സിറ്റി |
സുപ്രീംകോടതിയുടെ നാല്പത്തിയൊന്നാമത്തെ മുഖ്യന്യായാധിപനാണ് രാജേന്ദ്ര മൽ ലോധ (ആർ.എം. ലോധ-ജനനം 28 സെപ്റ്റംബർ 1949). രാജസ്ഥാൻ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു. 40-ആം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിനു പകരമായാണ് രാജേന്ദ്ര മൽ ലോധ 2014 ഏപ്രിൽ 27-ന് സ്ഥാനമേറ്റെടുത്തത്.[1]
1949 സെപ്റ്റംബർ 28-ന് ജോധ്പൂരിൽ ആണ് ജനനം.[2]
ജോധ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദം നേടിയ ലോധ ജോധ്പൂരിൽ ആണ് 1973ൽ പ്രാക്ടീസ് തുടങ്ങിയത്.
1994 ജനുവരി 31 ന് ജോധ്പൂരിലെ രാജസ്ഥാൻ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 1994 ഫെബ്രുവരി 16ന് ബോംബെ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2008 മെയ് 13ന് പട്ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായും സ്ഥാനമേറ്റു.[3] 2008 ഡിസംബർ 17ന് കെ.ജി. ബാലകൃഷ്ണൻ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കുന്ന സമയത്ത് ലോധ സുപ്രീം കോടതിയിലെ ജഡ്ജിയായി സ്ഥാനമേറ്റു. 2014 ഏപ്രിൽ 27ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കും.