രാജ് കലേഷ് | |
---|---|
ജനനം | 30/05/1978 നെടുമ്പറമ്പ്, കിളിമാനൂർ, കേരളം |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | ഇംഗ്ലീഷിൽ ബിരുദം, എസ്.എൻ കോളേജ് |
തൊഴിൽ(s) | മജീഷ്യൻ, അവതാരകൻ, ടെലിവിഷൻ അവതാരകൻ |
അറിയപ്പെടുന്നത് | ടെലിവിഷൻ ഷോ അവതരണം |
Television | ഉടൻപണം,സ്റ്റാർ മാജിക്, ടേസ്റ്റ് ഓഫ് കേരള,ടേസ്റ്റ് ഓഫ് അറേബ്യ, ഹലോ അമേരിക്ക, ഫുഡ് പാത്ത് |
ജീവിതപങ്കാളി | ദിവ്യ കലേഷ് |
കുട്ടികൾ | ദർഷ്, ദക്ഷ |
കിളിമാനൂർ സ്വദേശിയായ രാജ് കലേഷ് മാജീഷ്യൻ, ഷെഫ്, [1] ടെലിവിഷൻ ഷോ അവതാരകൻ, സ്റ്റേജ് കൊറിയോഗ്രാഫർ, പെർഫോമർ എന്നീ നിലകളിൽ പ്രശസ്തനാണ് . മലയാളത്തിലെ വിവിധ ടെലിവിഷൻ ചാനലുകളിൽ വിവിധ ഷോകളുടെ അവതാരകനാണ് അദ്ദേഹം. സപ്തമശ്രീ തസ്കര, ഉസ്താദ് ഹോട്ടൽ, ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കിളിമാനൂരിനു സമീപമുള്ള നെടുമ്പറമ്പിൽ ജനിച്ച രാജ് കലേഷിന്റെ അച്ഛൻ ദിവാകരൻ പോസ്റ്റൽ വ്കുപ്പിൽ പോസ്റ്റ് മാസ്റ്റർ ആയി ജോലി ചെയ്തിരുന്നു. അമ്മ സരസമ്മ. നഗരൂർ നെടുമ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച രാജ് കലേഷ് വർക്കല ശ്രീനാരായണ കോളേജിൽ നിന്ന് പ്രീ ഡിഗ്രി പൂർത്തിയാക്കി. ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദം നേടി. ടേസ്റ്റ് ഓഫ് കേരള, ഹോട്ട് ആൻഡ് സ്പൈസി, ലിറ്റിൽ വേൾഡ് , മാതൃഭുമി അവാർഡ് നൈറ്റ് തുടങ്ങിയ മലയാളം ടി വി ഷോകളുടെ നിർമ്മാതാവായിരുന്ന ദിവ്യയെ രാജ് കലേഷ് വിവാഹം കഴിച്ചു. മകൻ ദർഷ്, മകൾ ദക്ഷ. [2]
നഗരൂരിലെ ചലഞ്ച് ആർട്ട്സ് എന്ന കലാസാംസ്കാരിക ക്ലബ്ബിൽ അംഗമായിരുന്നു രാജ് കലേഷ്. അവിടെ വച്ച് അദ്ദേഹം ജി ശങ്കരപ്പിള്ള, കാവാലം നാരായണപണിക്കർ, ഓണം തുരുത്തു രാജശേഖരൻ, ചേമ്പൂർ സാക്കിർ എന്നിവരുടെ അമേച്വർ നാടകങ്ങൾ അവതരിപ്പിച്ചു.
ഛായാഗ്രഹണ പഠനത്തിനായി രാജ് കലേഷ് തിരുവനന്തപുരം സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. പഠനം പൂർത്തിയായപ്പോൾ സാഹ്‌യാനം, സുപ്രഭാതം തുടങ്ങിയ പ്രോഗ്രാമുകളുടെ സഹ സംവിധായകനായി ഏഷ്യാനെറ്റിൽ ചേർന്നു. പ്രമോഷണൽ വീഡിയോകളും സിനിമകളും നിർമ്മിക്കുന്നതിലും അദ്ദേഹം സഹായിയായി പ്രവർത്തിച്ചു. പിന്നീട് മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ സ്റ്റേജ് കൊറിയോഗ്രാഫറായി പ്രവർത്തിച്ചു. മുതുകാടിന്റെ മാജിക് പ്രകടനങ്ങൾ കണ്ട രാജ് കലേഷിന് അത് മാജിക് കല പഠിക്കാൻ പ്രേരകമായി. 1999-ൽ രാജ് കലേഷ് മുതുകാടിന്റെ ശിഷ്യത്വം സ്വീകരിച്ചു. [3]
സോണി ടിവിയിലെ ‘എന്റർടെയിൻമെന്റ് കേലിയെ കുച് ഭീ കരേഗ’ എന്ന ഹിന്ദി റിയാലിറ്റി ഷോ മത്സര പോഗ്രാമിൽ ഫൈനൽ റണ്ണറപ്പായി. [4]മഴവിൽ മനോരമയിലെ ഇന്ത്യൻ വോയ്സ് ജൂനിയർ, ഉഗ്രം ഉജ്വലം, സീ തെലുഗിലെ ബിഗ് സെലിബ്രിറ്റി ചലഞ്ച്, എന്നീ പ്രോഗ്രാമുകളിലൂടെയാണ് രാജ് കലേഷ് മാജിക്കിന്റെ ലൈവ് മുഖമായി. [5].വിവിധ ലോകരാജ്യങ്ങളിലെ രുചി തേടിയുള്ള ‘ഫുട്പാത്ത്’ എന്ന പ്രോഗ്രാം ചെയ്യാനായി 17 രാജ്യങ്ങൾ സഞ്ചരിച്ച് ആ ഷോ ചിത്രീകരിച്ചു. [6]
Year | Title | Role | Channel | Notes |
---|---|---|---|---|
1999-2001 | — | സഹ-സംവിധായകൻ | നെറ്റ്‌വർക്ക് ടെലിവിഷൻ | |
2002-2005 | സുപ്രഭാതം | സഹ-സംവിധായകൻ | ഏഷ്യാനെറ്റ് | |
2002-2005 | സാഹ്‌യാനം | സഹ-സംവിധായകൻ | ഏഷ്യാനെറ്റ് | |
2005 | കുടുംബമേള | മജീഷ്യൻ | ഏഷ്യാനെറ്റ് | First independent magic mow |
2006-2011 | ടേസ്റ്റ് ഓഫ് കേരള | അവതാരകൻ | അമൃത ടി വി | The highest rated cookery show in Kerala |
2007-2011 | ഹലോ ദുബൈ | Host | അമൃത ടി വി | Travelogue[7] |
2009 | ടേസ്റ്റ് ഓഫ് അറേബ്യ | അവതാരകൻ | അമൃത ടി വി | Travelogue |
2010 | ഹലോ അമേരിക്ക | അവതാരകൻ | അമൃത ടി വി | Travelogue[8] |
2012 | ഫുഡ് പാത്ത് | അവതാരകൻ | Asianet Middle East / Asianet Plus | Returned to Asianet with an international food travelogue, covering 17 countries in Europe, Africa, North America and Asia. |
2013 | Entertainment Ke Liye Kuch Bhi Karega | മത്സരാർത്ഥി | സോണി ടി വി | Hindi multi-talent reality show. He performed magic acts like making the famous Bollywood actor Anil Kapoor into thin air and turning around the head of Imran Khan, thus making a name in North India as well. He won the winner's cup for this show. |
2013-2014 | ഇന്ത്യൻ വോയിസ് ജൂനിയർ' | സഹ-അവതാരകൻ | Mazhavil Manorama | He made the national award winner KS Chithra sing in mid-air. |
2015 | അവിയൽ | അവതാരകൻ | സൂര്യ ടി വി | Cookery show |
2015 | വേനൽ പച്ച | മജീഷ്യൻ | Asianet News | |
2015 | ഉഗ്രം ഉജ്ജ്വലം | Performer | മഴവിൽ മനോരമ | Special appearance |
2016-2017 | ദേ രുചി | അവതാരകൻ | മഴവിൽ മനോരമ | Cookery show |
2016-2017 | വിസ്മയ സഞ്ചാരം | അവതാരകൻ | DD Malayalam | A magic-centric show |
2017-2018 | 'ദി ട്രീറ്റ് | അവതാരകൻ | Media One | Very popular show in the Middle East. |
2017-2018 | ഉടൻ പണം | സഹ-അവതാരകൻ | മഴവിൽ മനോരമ | Quiz show with an automated teller machine that delivers cash with each correct answer , was the number one rated programme. |
2018 | ദി ഗ്രാൻഡ് മാജിക്കൽ സർക്കസ്സ് | അവതാരകൻ | അമൃത ടി വി | Show which promotes and encourages Indian magicians and circus artists. |
2018 | കോമഡി സർക്കസ് | അവതാരകൻ (skit) | മഴവിൽ മനോരമ | Special appearance |
2018-2019 | ഉടൻ പണം season 2 | സഹ-അവതാരകൻ | മഴവിൽ മനോരമ | |
2018-2019 | യൂറോപ്പിൽ പറന്ന് പറന്ന് | സഹ-അവതാരകൻ | മഴവിൽ മനോരമ | Travelouge |
2019-2020 | രുചി മലയാളം | അവതാരകൻ | ദൂരദർശൻ മലയാളം | Cookery show |
2020 | സ്റ്റാർ മാജിക് | മജീഷ്യൻ | ഫ്‌ളവേഴ്‌സ് ടെലിവിഷൻ | |
2020–2021 | ലെറ്റ് അസ് റോക്ക് ആന്റ് റോൾ | സഹ-അവതാരകൻ | സീ കേരളം | Musical game show |
രാജ് കലേഷ് എഴുതിയ രുചി വട്ടം [9] എന്ന കൃതി കോട്ടയം ഡിസി ബുക്ക് മലയാളത്തിൽ പ്രസിദ്ധീകരിച്ചു. നേരത്തെ വനിത, ഗൃഹലക്ഷ്മി, മാതൃഭൂമി യാത്ര, കന്യക, വനിത പാചകം, മാധ്യമം രുചി തുടങ്ങിയ വിവിധ മലയാളം പത്രസ്ഥാപങ്ങളിലും പാചക-രുചി-യാത്രാ സംബന്ധമായ ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.