രാധാകൃഷ്ണ് ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ പുരാണ ടെലിവിഷൻ പരമ്പരയാണ് .ഹിന്ദു ദൈവങ്ങളായ രാധാകൃഷ്ണൻമാരുടെ ജീവിതത്തെ ആസ്പദമാക്കി സ്റ്റാർ ഭാരതത്തിൽ 2018 ഒക്ടോബർ 1 ന് സംപ്രേഷണം ആരംഭിക്കുകയും ഡിജിറ്റൽ പ്ലാറ്റഫോം ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗും ചെയ്യുന്നു.രാധാകൃഷ്ണൻമാരുടെ നിത്യസ്നേഹത്തെ ഈ പരമ്പര ആവിഷ്കരിക്കുന്നു. 21 ജനുവരി 2023 ന് അവസാനിച്ചു. ഇത് 1145 എപ്പിസോഡുകൾ പൂർത്തിയാക്കി , ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ടെലിവിഷൻ പരമ്പരകളുടെ പട്ടികയിൽ ഇടംപിടിച്ചു . [1][2][3] [4][5] [6][7][8][9]
രാധാകൃഷ്ണ് | |
---|---|
തരം | ഭക്തി സാന്ദ്രം |
സംവിധാനം | രാഹുൽ തിവാരി ഗായത്രി ഗിൽ തിവാരി |
അഭിനേതാക്കൾ |
|
രാജ്യം | ഇന്ത്യ |
ഒറിജിനൽ ഭാഷ(കൾ) | ഹിന്ദി |
സീസണുകളുടെ എണ്ണം | 4 |
എപ്പിസോഡുകളുടെ എണ്ണം | 1145 |
നിർമ്മാണം | |
നിർമ്മാണം | സിദ്ധാർത്ഥ് കുമാർ തിവാരി |
വിതരണം | സ്റ്റാർ ഇന്ത്യ |
ബഡ്ജറ്റ് | ₹150 crore |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | സ്റ്റാർ ഭാരത് |
ഒറിജിനൽ റിലീസ് | 2018 ഒക്ടോബർ 1 | – 21 ജനുവരി 2023
External links | |
[www | |
Production website |
കാലഘട്ടത്തെയും വികാരങ്ങളെയും മറികടക്കുന്ന നിത്യസ്നേഹത്തിന്റെ പ്രതീകമായ കണ്ണന്റെയും രാധയുടെയും പ്രണയകഥ.
മഹാഭാരത കഥ
രാധയുടെയും കൃഷ്ണന്റെയും പുന:സമാഗമത്തിന്റെ കഥ
ജൂണിൽ, ശ്രീകൃഷ്ണന്റെ ആദ്യകാലത്തെ എടുത്തുകാണിക്കുന്ന ഒരു പ്രീക്വൽ ഷോ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന് ജയ് കൻഹയ്യ ലാൽ കി എന്നാണ് പേരിട്ടിരിക്കുന്നത്; ഇതിന്റെ ആദ്യ പ്രൊമോ സ്റ്റാർ ഭാരത് ചാനലിൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പുറത്തിറക്കി.ഈ പരമ്പര സ്റ്റാർ ഭാരത് ചാനലിൽ 2021 ഒക്ടോബർ 19 ന് സംപ്രേഷണം ആരംഭിച്ചു [10][11]
ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും ചെലവേറിയ പരമ്പരകളിലൊന്നാണ് ഈ പരമ്പര, സ്വാസ്തിക് പ്രൊഡക്ഷൻസ് 150 കോടി രൂപ ഈ പരമ്പരയ്ക്കായി ചിലവഴിച്ചു. ഗുജറാത്തിലെ ഉമ്പർഗാവിലാണ് പരമ്പരയുടെ ഷൂട്ടിംഗ് നടക്കുന്നത്. പരമ്പര പ്രധാനമായും പച്ച/നീല സ്ക്രീനിന് മുന്നിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വേദങ്ങളിൽ വിവരിച്ച വിവരണങ്ങളിൽ നിന്നും വ്യത്യസ്തമായ പെയിന്റിംഗുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സെറ്റും കോസ്റ്റ്യൂം ഡിസൈനറുമായ ശിഭപ്രിയ സെന്നാണ് പരമ്പരയുടെ കോസ്റ്റ്യൂം ഡിസൈനർ. വിവിധ ഈണങ്ങൾ രചിച്ച സൂര്യ രാജ് കമൽ ആണ് സംഗീത സംവിധായകൻ. ക്രൂവിൽ ഏകദേശം 500 അംഗങ്ങളുണ്ട്.[12][13][14]
രാധാകൃഷ്ണ് എന്ന പരമ്പര വിവിധ ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെട്ടു.
ഭാഷ | പേര് | സംപ്രേഷണം | ചാനൽ | നിർമാണ കമ്പനി | കുറിപ്പുകൾ | എപ്പിസോഡുകൾ | Ref. |
---|---|---|---|---|---|---|---|
ഹിന്ദി | രാധാകൃഷ്ണ്
राधा कृष्ण |
1 ഒക്ടോബർ 2018 | സ്റ്റാർ ഭാരത് | സ്വാസ്തിക് പ്രൊഡക്ഷൻസ് | യഥാർത്ഥ പതിപ്പ് | 1145 | [15] |
ബംഗാളി | രാധാ കൃഷ്ണ
রাধা কৃষ্ণ |
11 മേയ് 2020 | സ്റ്റാർ ജൽഷ | ഐവാഷ് പ്രൊഡക്ഷൻസ് | മൊഴിമാറ്റം | നിലവിൽ | [16] |
കന്നഡ | രാധാ കൃഷ്ണ
ರಾಧಾ ಕೃಷ್ಣ |
18 മേയ് 2020 | സ്റ്റാർ സുവർണ | ദാഷു മുസിക് | മൊഴിമാറ്റം | നിലവിൽ | [17] |
മലയാളം | കണ്ണൻ്റെ രാധ | 26 നവംബർ 2018 - 30 ഒക്ടോബർ 2021 | ഏഷ്യാനെറ്റ് | സജിത് കുമാർ പല്ലവി ഇന്റർനാഷണൽ | മൊഴിമാറ്റം | 745 | [18] |
തെലുങ്ക് | രാധാ കൃഷ്ണ
రాధా కృష్ణ |
7 ജനുവരി 2019- 17 ഒക്ടോബർ 2021 | സ്റ്റാർ മാ | — | മൊഴിമാറ്റം | 342 | [19] |
തമിഴ് | രാധാ കൃഷ്ണ
ராதா கிருஷ்ணா |
3 ഡിസംബർ 2018-17 ജൂലൈ 2019 | സ്റ്റാർ വിജയ് | ലിപ് സിൻക് സ്റ്റുഡിയോസ് | മൊഴിമാറ്റം | 186 | [20] [21] |
സിൻഹല | കൃഷ്ണ
ක්රිෂ්ණා |
15 മേയ് 2021 | ഹിരു ടിവി | — | മൊഴിമാറ്റം | ഓഫ്-എയർ | [22] |
ഇന്തോനേഷ്യൻ | രാധാ കൃഷ്ണ | — | ആൻ ടിവി | — | മൊഴിമാറ്റം | ഓഫ്-എയർ | [അവലംബം ആവശ്യമാണ്] |