രാസമാലിന്യം എന്നത് ദോഷകരമായ രാസവസ്തുക്കൾകൊണ്ട് ഉണ്ടായ മാലിന്യമാണ്. ബ്രിട്ടണിലെ സി. ഒ. എസ്. എച്ച്. എച്ച് അല്ലെങ്കിൽ അമേരിക്കയിലെ ശുദ്ധജല ചട്ടം, സ്രോതസ്സുകൾ സംരക്ഷിക്കാനും തിരിച്ചുകൊണ്ടുവരാനുമുള്ള ചട്ടം എന്നിവയിലെ നിയന്ത്രണങ്ങൾക്കു കീഴിൽ രാസമാലിന്യം വരും. യു. എസ്സിൽ എൻവയോണ്മെന്റൽ പ്രൊട്ടെക്ഷൻ ഏജൻസി (ഇ. പി. എ), ഒക്യുപ്പേഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ (ഓഷ) അതോടൊപ്പം സംസ്ഥാനങ്ങളിലും പ്രാദേശികതലത്തിലുമുള്ള നിയന്ത്രണങ്ങൾ രാസ ഉപയോഗങ്ങളും നിർമ്മാർജ്ജനവും നിയന്ത്രിക്കുന്നു. [1] ഒരു ആപത്ക്കരമായ രാസമാലിന്യം ഖര- ദ്രാവക- വാതക അവസ്ഥകളിലുള്ള, ഒന്നുകിൽ ആപത്ക്കരമായ സ്വഭാവഗുണങ്ങൾ കാണിക്കുന്നതോ അല്ലെങ്കിൽ ആപത്ക്കരമായ മാലിന്യം എന്ന് പ്രത്യേകമായി പേര് പട്ടികയിൽ ഉൾപ്പെടുത്തിയതോ ആയിരിക്കും.
{{cite book}}
: CS1 maint: multiple names: authors list (link)