രേഖ ഭരദ്വാജ് | |
---|---|
![]() രേഖ ഭരദ്വാജ് | |
പശ്ചാത്തല വിവരങ്ങൾ | |
തൊഴിൽ(കൾ) | ഗായിക |
വർഷങ്ങളായി സജീവം | 1997–present |
Spouse(s) | വിശാൽ ഭരദ്വാജ് |
2011-ൽ പുറത്തിറങ്ങിയ ഇഷ്കിയ എന്ന ഹിന്ദി ചിത്രത്തിലെ ഗാനാലാപനത്തിന് ഏറ്റവും നല്ല പിന്നണിഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ ഇന്ത്യൻ ചലച്ചിത്രപിന്നണിഗായികയാണ് രേഖ ഭരദ്വാജ് Rekha Bhardwaj. സാത് ഖൂൻ മാഫ് എന്ന ചിത്രത്തിലെ ഡാർളിങ് എന്ന ഗാനത്തിന് ഏറ്റവും നല്ല പിന്നണിഗായികയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം ഉഷാ ഉതുപ്പുമായി പങ്കിട്ടു. രണ്ട് ഫിലിം ഫെയറും ഒരു ദേശീയ അവാർഡും അവർക്ക് ലഭിച്ചിട്ടുണ്ട്. [1][2] ഹിന്ദിക്ക് പുറമേ ബംഗാളി, മറാത്തി, പഞ്ചാബി, മലയാളം എന്നീ ഭാഷകളിലും അവർ പാടിയിട്ടുണ്ട്.[3]സംഗീതസംവിധായകൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ വിശാൽ ഭരദ്വാജിനെ വിവാഹം കഴിച്ചു.