രേണുക തടാകം | |
---|---|
സ്ഥാനം | സിർമൌർ ജില്ല, ഹിമാചൽ പ്രദേശ് |
നിർദ്ദേശാങ്കങ്ങൾ | 30°36′36″N 77°27′30″E / 30.61000°N 77.45833°E |
Lake type | താഴ്ന്ന ഉയരത്തിലുള്ള തടാകം |
Basin countries | India |
തീരത്തിന്റെ നീളം1 | 3,214 മീ (10,545 അടി) |
ഉപരിതല ഉയരം | 672 മീ (2,205 അടി) |
അവലംബം | hptdc.gov.in |
1 Shore length is not a well-defined measure. |
രേണുക തടാകം ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ സിർമൌർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ്. ഇത് സമുദ്രനിരപ്പിൽനിന്ന് ഏകദേശം അറുനൂറ്റി എഴുപത്തിരണ്ടു മീറ്റർ ഉയരത്തിലാണുള്ളത്. ഹിമാചൽ പ്രദേശിലെ ഏറ്റവും വലിയ തടാകമാണിത്. തടാകത്തിൻറെ ചുറ്റളവ് ഏകദേശം 3214 മീറ്ററാണ്. രേണുക ദേവതയുടെ പേരിൽ നിന്നാണ് തടാകത്തിന് ഈ പേരു ലഭിച്ചത്. ഈ പ്രദേശം ഹിമാചൽ പ്രദേശിലെ മറ്റു മേഖലകളുമായി റോഡ് മാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. തടാകത്തിനുള്ളിൽ ബോട്ടിംഗ് അനുവദിച്ചിട്ടുണ്ട്. രേണുക തടാക മേഖലയിൽ ഒരു സിംഹ സഫാരി പാർക്കും കാഴ്ച്ചബംഗ്ലാവും നിലനിൽക്കുന്നുണ്ട്. ഈ മേഖല കേന്ദ്രീകരിച്ച് ഒരു വാർഷിക മേളയും സംഘടിപ്പിക്കപ്പെടാറുണ്ട്.
സമീപകാലത്ത് തടാകത്തിൻറെ വലിപ്പം ചരുങ്ങിക്കൊണ്ടിരിക്കുന്നു. തടാകത്തിൽ അടിഞ്ഞു കൂടുന്ന എക്കൽ മണ്ണ് തടാകത്തിൻറ നില നിൽപ്പിനു തന്നെ ഭീക്ഷണിയായിത്തീർന്നിരിക്കുന്നു. മലനിരകളിൽ നിന്നുള്ള മണ്ണിടിച്ചിലും മഴമൂലവും ഒഴുകിയെത്തുന്ന മണ്ണ് തടാക തീരത്ത് അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. അതുപോലെ വർഷങ്ങളായി നിർമ്മാണ സാമഗ്രികളിൽനിന്നുള്ള ഉപയോഗശൂന്യമായ വസ്തുക്കൾ തടാകത്തിനു സമീപം കൂട്ടിയിടുന്നതും പരിസ്ഥിതിയ്ക്ക് ദോഷം സൃഷ്ടിക്കുന്നു. സർക്കാരും രേണുക വികാസ് സമിതിയും അവരുടെ കഴിവിൻറെ പരമാവധി തടാകം സംരക്ഷിക്കുവാനായി വിനിയോഗിക്കുന്നു. ഈ മേഖലയിലാകെ പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കപ്പെട്ടിരിക്കുന്നു.