ഒരു ഇന്ത്യൻ ഭാരോദ്വാഹകയാണ് രേണു ബാല ചാനു. ഇംഗ്ലീഷ്: Yumnam Renu Bala Chanu (ജനനം2 ഒക്റ്റോബർ1986) . (പൂർണ്ണനാമം: യുമ്നം രേണു ബാല ചാനു) അസ്സാമിലെ ഗുവാഹാത്തിയിൽ നിന്നുള്ള താരമാണ് രേണു. 2006 കോമ്മൺവെൽത്ത് ഗെയിംസിൽ 58 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി.[1][2] 2010 ഡെൽഹിയിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ തന്റെ സ്ഥാനം നിലനിർത്തുകയും ചെയ്തു.[3] നോർത്ത് ഈസ്റ്റ് ഫ്രൊണ്ടിയർ റയിൽവേ സോണിൽ ജീവനക്കാരിയാണ്.[4] 2010 കോമൺ വെൽത് ഗെയിംസിൽ സ്നാച്ച് വിഭാഗത്തിൽ 107 കിലോയും മൊത്തം 197 കിലോയും ഉയർത്തി മീറ്റ് റെക്കോർഡ് ഭേദിച്ചു.[5]
2014 ൽ രാജ്യം അർജ്ജുന അവാർഡ് ലഭിച്ചു.[6]