റങ്കാളാ തടാകം

റങ്കാളാ തടാകം
view of Rankala Lake
റങ്കാളാ തടാകം
Location of Rankala lake within Maharashtra
Location of Rankala lake within Maharashtra
റങ്കാളാ തടാകം
സ്ഥാനംകോലാപ്പൂർ, മഹാരാഷ്ട്ര
നിർദ്ദേശാങ്കങ്ങൾ16°41′19″N 74°12′40″E / 16.688585°N 74.211016°E / 16.688585; 74.211016
Basin countriesഇന്ത്യ
തടാകത്തിലെ വിനോദസഞ്ചാരനൗകകൾ, ഒരു പുലർകാലദൃശ്യം

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ശുദ്ധജല തടാകമാണ് റങ്കാളാ തടാകം.[1]

ചരിത്രം

[തിരുത്തുക]

എട്ടാം നൂറ്റാണ്ടിനുമുമ്പ് റങ്കാളാ ഒരു പാറമടയായിരുന്നു. എ.ഡി. 800-900 കാലഘട്ടത്തിൽ ഉണ്ടായ ഒരു ഭൂകമ്പം ഈ പാറമടയ്ക്ക് വൻതോതിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തി.[2] റങ്കാളാ തടാകം രൂപപ്പെടുന്ന ഭൂഗർഭ ഉറവിടത്തിൽ നിന്ന് വെള്ളം ശേഖരിക്കപ്പെടാൻ കാരണമായി. ഈ തടാകത്തിനരികിൽ നന്ദിയുടെ പ്രതിമയുള്ള ഒരു ശിവക്ഷേത്രം ഉണ്ട്.[3]

ഐതിഹ്യം

[തിരുത്തുക]

പ്രാദേശിക ഹൈന്ദവ വിശ്വാസങ്ങൾ അനുസരിച്ച്, ശിവൻ നന്ദിയുടെ പുറത്തേറി റങ്കാളാ തടാകത്തിലേക്ക് ഓരോ ദിവസവും ഒരു ഗോതമ്പുമണിയുടെ നീളം മുന്നോട്ടും ഒരു അരിമണിയുടെ നീളം പിന്നോട്ടും സഞ്ചരിക്കുന്നു. പരമശിവൻ റങ്കാളയിൽ എത്തിയാൽ മഹാപ്രളയം(ലോകാവസാനം) തുടങ്ങുമെന്നാണ് വിശ്വാസം.

വിനോദസഞ്ചാരം

[തിരുത്തുക]

കോലാപ്പൂരിലെ ഒരു മുഖ്യ വിനോദസഞ്ചാര ആകർഷണം കൂടിയാണ് ഈ തടാകം. പ്രശസ്തമായ കോലാപ്പൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയാണ് ഇത്. വടക്ക് ഭാഗത്ത് ശാലിനി പാലസ്, വടക്കുകിഴക്ക് പത്മരാജേ ഗാർഡൻ, തെക്കുകിഴക്കൻ തീരത്ത് അടുത്തിടെ വികസിപ്പിച്ച ഒരു പാർക്ക് എന്നിവയും ഈ ഭാഗത്തുള്ള ആകർഷണങ്ങളാണ്. തടാകത്തിന്റെ അടുത്തുള്ള പാർക്കിൽ ഒരു ഫ്രഷ് ഫുഡ് മാർക്കറ്റ് ഉണ്ട്. കുതിരസവാരി, ബോട്ടിംഗ് തുടങ്ങിയ വിനോദങ്ങളും ഇവിടെയുണ്ട്. അതിസങ്കീർണമായ കൊത്തുപണികളുള്ള കരിങ്കല്ലും ഇറ്റാലിയൻ മാർബിളും കൊണ്ട് നിർമ്മിച്ച ഒരു കൊട്ടാരമാണ് ശാലിനി പാലസ്.

അവലംബം

[തിരുത്തുക]
  1. https://timesofindia.indiatimes.com/city/kolhapur/1cr-released-for-conservation-work-at-kolhapurs-rankala-lake/articleshow/88961880.cms
  2. https://kolhapur.gov.in/en/ranka-lake/
  3. "Rankala Lake | Kolhapur | India" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-01.

ചിത്രശാല

[തിരുത്തുക]