റന്ന (കന്നഡ: ರನ್ನ) കന്നഡയിലെ ആദ്യകാലത്തെ കവി പ്രമുഖരിൽ ഒരാളാണ്. റന്നൻറെ ലേഖനശൈലി പംപൻറെ ലേഖനശൈലിയോട് യോജിക്കുന്നതാണ്. റന്നനും പംപനും ശ്രീ പൊന്നനും ഉൾപ്പെടുന്ന മൂവർ സംഘം കന്നഡ അഭിജാത സാഹിത്യത്തിലെ രത്നത്രയങ്ങൾ എന്ന് അറിയപ്പെട്ടു. [1][2][3] റന്ന ക്രിസ്ത്വബ്ദം 949ൽ മുദുവൊളലു എന്ന് ഇന്നത്തെ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മുധോൾ പട്ടണത്തിൽ ജൈന വളക്കച്ചവടക്കാരുടെ കുടുമ്പത്തിൽ ജനിച്ചു.[2] റന്നൻറെ അച്ചൻ ജിനവല്ലഭനും അമ്മ അബ്ബലബ്ബെയും ആയിരുന്നു. അന്നത്തെ സുപ്രസിദ്ധ ഗുരുവായിരുന്ന അജിതസേനാചാര്യരുടെ പക്കലാണ് റന്നൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. റന്ന എന്ന വാക്ക് രത്ന എന്നുള്ളതിൻറെ തദ്ഭവമാണ്.
റന്നൻറെ സാഹിത്യ ജീവിതത്തിൻറെ ആദ്യകാലത്ത് പശ്ചിമ ഗംഗ രാജവംശത്തിലെ പ്രധാനമത്രിയായിരുന്ന ചാവുണ്ടരായനാൽ പരിപോഷിക്കപ്പെട്ടു.[4] പശ്ചിമ ചാലുക്യ രാജവംശത്തിൻറെ ഉയർച്ചയോടെ റന്ന തൈലപ രണ്ടാമൻറെയും തുടർന്ന് സത്യാശ്രയൻറെയും ആസ്ഥാനകവിയായി. സത്യാശ്രയൻ റന്നനു കവി ചക്രവർത്തി എന്ന അംഗീകാരം നൽകി ആദരിച്ചു.[2] റന്നൻറെ സാഹിത്യ രചനകളെല്ലാം ഹളഗന്നഡയിലാണ്. പ്രധാനപ്പെട്ട അഞ്ച് കൃതികളിൽ വെച്ച് മൂന്നെണ്ണം ഉപലബ്ധമാണ്. അജിത പുരാണ, പരശുരാമ ചരിതെ (ലഭ്യമല്ല), സാഹസഭീമ വിജയ അല്ലെങ്കിൽ ഗദായുദ്ധം, റന്ന കന്ദ, ചക്രേശ്വര ചരിതെ (ലഭ്യമല്ല) എന്നിവ ആണ് റന്നൻറെ കൃതികൾ.[1][2][4][5][6][6]
അജിത പുരാണ (രചന ക്രിസ്ത്വബ്ദം 993) പന്ത്രണ്ട് ആശ്വാസ(ഖന്ടിക)ങ്ങളിലായി ചമ്പൂ കാവ്യശൈലിയിൽ രചിക്കപ്പെട്ട ഒരു ജൈന കൃതിയാണ്. കാവ്യം രണ്ടാമത്തെ ജൈന തീർഥങ്കരനായിരുന്ന അജിതനാഥനെ കുറിച്ചുള്ളതാണ്. സേനാധിപൻ നാഗവർമ്മൻറെ ഭാര്യയായിരുന്ന അത്തിമബ്ബെ ആയിരുന്നു റന്നനു കാവ്യരചനയ്ക്കായുള്ള ധനസഹായം നൽകിയത്. [2] റന്ന കന്ദത്തിനു (രചന ക്രിസ്ത്വബ്ദം 990 ) ഈ പേരു വന്നത് കന്ദപദ്യം എന്ന ഛന്ദസ്സ് ഉപയോച്ച് രചിച്ചതുകൊണ്ടാണ്. കൃതിയുടെ പന്ത്രണ്ട് ആശ്വാസങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.റന്നകന്ദ കന്നഡ ഭാഷയിൽ കണ്ടെടുത്ത ആദ്യത്തെ നിഘണ്ടുവും കൂടിയാണ്.[5] പരശുരാമ ചരിതെ (ക്രിസ്ത്വബ്ദം 980ന് അടുത്തുള്ള കാലഘട്ടം) പശ്ചിമ ഗംഗ രാജവംശത്തിലെ പ്രധാനമത്രിയായിരുന്ന ചാവുണ്ടരായനെ കുറിച്ചുള്ളതാണ്. ചാവുണ്ടരായനു സമര പരശുരാമ എന്ന ബിരുദവും ഉണ്ടായിരുന്നു. കവി തൻറെ ആശ്രയദാതവിനെ വളരെയധികം ബഹുമാനത്തോടെ കാണുകയും തൻറെ മകനു രായ എന്ന് പേരിടുകയും ചെയ്തു. [4]
<ref>
ടാഗ്; "lex" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
{{cite book}}
: Check |lccn=
value (help)