റഫീക്ക് അഹമ്മദ് | |
---|---|
ജനനം | കുന്നംകുളം, തൃശൂർ ജില്ല | 17 ഡിസംബർ 1961
തൊഴിൽ(s) | മലയാള ചലച്ചിത്ര ഗാനരചയിതാവ്, സാഹിത്യകാരൻ, കവി |
ജീവിതപങ്കാളി | ലൈല |
കുട്ടികൾ | 2 |
മലയാളകവിയും നോവലെഴുത്തുകാരനും ചലച്ചിത്രഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ് (ജനനം: ഡിസംബർ 17, 1961). കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേരള സർക്കാറിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള അവാർഡും നേടിയിട്ടുണ്ട്.[1][2][3]
തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലെ അക്കിക്കാവ് പഞ്ചായത്തിൽ സജ്ജാദ് ഹുസൈൻ്റെയും തിത്തായക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17ന് ജനനം. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് കവി, ഗാനരചയിതാവ് എന്നീ നിലകളിൽ മികവ് പ്രകടിപ്പിച്ചത്. 1980-കളുടെ തുടക്കത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തോണിയാത്രയാണ് ആദ്യകവിത. തുടർന്ന് ഇ.എസ്.ഐ കോർപ്പറേഷനിലെ ജോലിക്ക് ഒപ്പം കവിതയെഴുത്തും തുടർന്നു. 1990-കളുടെ തുടക്കം ആയപ്പോഴേക്കും റഫീക്ക് അഹമ്മദ് എന്ന പേര് സാഹിത്യലോകത്ത് അംഗീകരിക്കപ്പെട്ട് തുടങ്ങി.
1999-ൽ റിലീസായ ഗർഷോം എന്ന സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി കൊണ്ടാണ് അദ്ദേഹം മലയാള ചലച്ചിത്ര രംഗത്തെത്തുന്നത്. പറയാൻ മറന്ന പരിഭവങ്ങൾ... ആണ് ആദ്ദേഹം എഴുതിയ ആദ്യ ഗാനം. 2004-ൽ റിലീസായ പെരുമഴക്കാലം എന്ന സിനിമയിലെ രാക്കിളി തൻ വഴിമറയും നോവിൻ പെരുമഴക്കാലം... എന്ന പാട്ട് ഹിറ്റായതിനെ തുടർന്ന് ഈ പാട്ട് പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരു പോലെ നേടി. 2008-ൽ റിലീസായ ഫ്ലാഷ്, മികച്ച ഗാനരചനയ്ക്ക് ആദ്യ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത പ്രണയകാലം എന്നീ ചിത്രങ്ങളോടെ മലയാളത്തിലെ തിരക്കുള്ള ഗാനരചയിതാവായി റഫീക്ക് അഹമ്മദ് മാറി.
പുതുമയാർന്ന ബിംബങ്ങളും പദങ്ങളുമാണ് റഫീക്ക് അഹമ്മദ് ഗാനങ്ങളുടെ സവിശേഷത. ഒരേ സമയം അർത്ഥഗാംഭീര്യവും കാവ്യഗുണവും തുളുമ്പുന്ന ഗാനങ്ങൾ രചിച്ച് മലയാള ചലച്ചിത്ര ഗാനരംഗത്ത് തൻ്റെതായ ഇടം റഫീക്ക് അഹമ്മദ് കണ്ടെത്തി.
രമേശ് നാരായണൻ, ഗോപി സുന്ദർ, എം.ജയചന്ദ്രൻ, ശ്രീവത്സൻ.ജെ.മേനോൻ, ഔസേപ്പച്ചൻ, മോഹൻ സിത്താര തുടങ്ങി മലയാളത്തിൽ ഒട്ടുമിക്ക സംഗീത സംവിധായകർക്ക് ഒപ്പവും അദ്ദേഹം പ്രവർത്തിച്ച അദ്ദേഹം മുതിർന്ന സംഗീത സംവിധായകനായിരുന്ന ദക്ഷിണാമൂർത്തി സ്വാമികൾക്ക് വേണ്ടിയും വരികൾ എഴുതി. മലയാളത്തിൽ ഇതുവരെ ഏകദേശം 600 ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
തിരക്കുള്ള മലയാള ചലച്ചിത്ര ഗാന രചയിതാവായതിനെ തുടർന്ന് 2012-ൽ ഇ.എസ്.ഐ കോർപ്പറേഷനിലെ ജോലിയിൽ നിന്ന് വി.ആർ.എസ് എടുത്തു.
ഗർഷോം 1999
പെരുമഴക്കാലം 2004
പ്രണയകാലം 2007
തിരക്കഥ 2008
ഫ്ലാഷ് 2008
ലാപ്പ്ടോപ്പ് 2008
കേരള കഫെ 2010
അൻവർ 2010
എൽസമ്മ എന്ന ആൺകുട്ടി 2010
സൂഫി പറഞ്ഞ കഥ 2010
ഗദ്ദാമ 2011
ബോംബെ മാർച്ച് 12 2011
സാൾട്ട് & പെപ്പർ 2011
സ്നേഹവീട് 2011
സ്വപ്നസഞ്ചാരി 2011
101 വെഡ്ഡിംഗ്സ് 2012
ഉസ്താദ് ഹോട്ടൽ 2012
ഡയമണ്ട് നെക്ലേസ് 2012
ബാച്ച്ലർ പാർട്ടി 2012
റൺ ബേബി റൺ 2012
സ്പിരിറ്റ് 2012
ഇമ്മാനുവേൽ 2013
എ.ബി.സി.ഡി 2013
ഒരു ഇന്ത്യൻ പ്രണയകഥ 2013
ഗോഡ് ഫോർ സെയിൽ 2013
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് 2013
ശൃംഗാരവേലൻ 2013
സെല്ലുലോയ്ഡ് 2013
ഏഞ്ചൽസ് 2014
പ്രെയ്സ് ദി ലോർഡ് 2014
ബാംഗ്ലൂർ ഡേയ്സ് 2014
മൈലാഞ്ചി മൊഞ്ചുള്ള വീട് 2014
ഹൗ ഓൾഡ് ആർ യു 2014
എന്നും എപ്പോഴും 2015
എന്ന് നിൻ്റെ മൊയ്തീൻ 2015
പത്തേമാരി 2015
ഭാസ്കർ ദി റാസ്കൽ 2015
ഇത് താൻട പോലീസ് 2016
പുലിമുരുകൻ 2016
മഹേഷിൻ്റെ പ്രതികാരം 2016
ജോമോൻ്റെ സുവിശേഷങ്ങൾ 2017
ഫുക്രി 2017
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ 2017
എബ്രഹാമിൻ്റെ സന്തതികൾ 2018
എൻ്റെ മെഴുതിരി അത്താഴങ്ങൾ 2018
ഒടിയൻ 2018
പരോൾ 2018
ഉയരെ 2019
താക്കോൽ 2019
മാമാങ്കം 2019
ബിഗ് ബ്രദർ 2020
വൺ 2021
19-ആം നൂറ്റാണ്ട് 2022
വിഡ്ഢികളുടെ മാഷ് 2022 [9] [10] [11].
{{cite web}}
: CS1 maint: unrecognized language (link)
{{cite news}}
: Check date values in: |accessdate=
(help)CS1 maint: bot: original URL status unknown (link)
{{cite web}}
: CS1 maint: unrecognized language (link)
{{cite news}}
: Check date values in: |date=
(help)