റാഗിങ്

വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥിയെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുകയോ വിദ്യാർഥിയിൽ ഭീതിയോ ജാളിയ്തയൊ വേവലാതിയോ നാണക്കേടോ ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുകയോ ചെയ്യുന്നതിനാണ് റാഗിങ് (Ragging) എന്നു പറയുന്നത്‌. ആദ്യ വർഷം സ്കൂളിലോ കോളിജിലോ ചേരുന്നവരോട് മുതിർന്ന വിദ്യാർഥികൾ കാണിക്കുന്ന നാശോന്മുഖമായ സ്വഭാവ വൈകൃതമാണ് റാഗിംഗ് എന്നറിയപ്പെടുന്നത്. ഇന്ത്യയിൽ ഇത് നിയമവിരുദ്ധവും ശിക്ഷാർഹവുമായ കുറ്റമാകുന്നു. തുടക്കക്കാരെ വിദ്യാലയത്തിന്റെ അന്തരീക്ഷവുമായി പാകപ്പെടുത്താനെന്ന വ്യാജേനയാണ് മുതിർന്ന വിദ്യാർഥികൾ ഇതു ചെയ്യുന്നത്. ഇതിൽ വ്യക്തിപരമായ ഉപദ്രവവും ലൈംഗികചൂഷണവുംവരെ പലപ്പോഴും ഉണ്ടാകുന്നതായി കണ്ടുവരുന്നു. പലപ്പോഴും ജൂനിയർ വിദ്യാർഥികളുടെ വ്യക്തിത്വത്തെ ഇടിച്ചുതാഴ്ത്തി അവരിൽ ദാസ്യമനോഭാവം വളർത്തുവാൻ ഇടയാക്കുന്നു. ഇന്ത്യയിലെ പേരുകേട്ട പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് മെഡിക്കൽ കോളേജുകൾ, റാഗിങ്ങ് കുപ്രസിദ്ധമായിരുന്നു. ഇത് പല പരിധികളേയും ലംഘിച്ച് ഇതിനു വിധേയമാകുന്ന കുട്ടികളുടെ മരണത്തിനോ മാനസികനില തകരാറിലായി പഠനത്തെ ബാധിച്ച് അവരുടെ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിൽനിന്നും വ്യതിചലിക്കാനും ഇടയാക്കുന്നുണ്ട്. മനുഷ്യാവകാശലംഘനമായി ഇതു മാറിയിട്ടുണ്ട്.

ഇപ്പോൾ കോടതിയുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ ഇടപേടലും ആവശ്യമായ നിയമനിർമ്മാണവും മൂലം റാഗിംഗ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. [1]ഇന്ത്യാ ഗവൺമെന്റ് റാഗിംഗ് പരാതികൾ പരിഹരിക്കാനായി ആന്റി റാഗിങ് ഹെൽപ് ലൈൻ സജ്ജമാക്കിയിട്ടുണ്ട്. എങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തുവരുന്നുണ്ട്. എങ്കിലും, പത്രവാർത്തകൾപ്രകാരം ഒരു മലയാളി നഴ്സിംഗ് വിദ്യാർഥിനി 2016ൽ ക്രൂരമായ റാഗിംഗിനു വിധേയയായി എന്നു പറയപ്പെടുന്നു. [2][3][4][5]

റാഗിങിന്റെ നിർവചനം

[തിരുത്തുക]

തുടക്കക്കാരനോ അല്ലാത്തതോ ആയ ഏതു വിദ്യാർഥിയോടും വാക്കുകൊണ്ടോ എഴുത്തുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉള്ള മോശമായ ഇടപെടൽ എന്നാണ് യു.ജി.സി. റാഗിങിനെ നിർവചിച്ചിട്ടുള്ളത്

റാഗിംഗിനെതിരായി ഇന്ത്യയിലെ നിയമം

[തിരുത്തുക]

വിശ്വജാഗ്രതി മിഷൻ സുപ്രീം കോർട്ടിൽ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജ്ജിയാണ് റാഗിങ്ങിനെതിരായി കർശന നടപടിയെടുക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. [6]

റാഗിംഗിനെതിരായ ഇന്ത്യയിലെ മെഡിക്കൽ കൗൺസിലിന്റെ നിയമം

[തിരുത്തുക]

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിലേയ്ക്ക് റാഗിങ്ങിനെതിരായ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടൂണ്ട്. 2009 മാർച്ചിൽ പുറത്തിറക്കിയ റെഗുലേഷൻ പ്രകാരം (ഇത് മാർച്ച് 2016 വരെ പുതുക്കിയിട്ടുണ്ട്) ലക്ഷ്യം: ഏതു തരത്തിലുള്ള റാഗിങ്ങും ഈ രാജ്യത്തെ എല്ലാ മേഡിക്കൽ കോളിജുകളിൽനിന്നും അനുബന്ധ സ്ഥാപനങ്ങളിൽനിന്നും ഇല്ലാതാക്കുക. ഇതിനെതിരെ റാഗിംഗ് കൃത്യത്തിൽ ഏർപ്പെടുന്നവർക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുക. അതിനുള്ള നിയമം നടപ്പാക്കുക. താഴെപ്പറയുന്നവ റാഗിംഗ് എന്ന കുറ്റകൃത്യത്തിൽപ്പെടുന്നതാണ്. :

  • റാഗിംഗ് നടത്താൻ പ്രേരിപ്പിക്കുക, സഹായിക്കുക.
  • റാഗിംഗിന് കുറ്റകരമായ ഗൂഢാലോചന നടത്തുക.
  • റാഗുചെയ്യാനായി നിയമവിരുദ്ധമായി കൂട്ടം കൂടുകയും ലഹളയുണ്ടാക്കുകയും ചെയ്യുക.
  • റാഗിംഗിനുവേണ്ടി പൊതു ശല്യമുണ്ടാക്കുക.
  • ഒരു വ്യക്തിയുടെ മാന്യതയ്ക്കും ധാർമ്മികതയ്ക്കും റാഗിംഗ് വഴി ഭംഗമുണ്ടാക്കുക.
  • ശാരീരികമായ മുറിവുണ്ടാക്കുകയോ മുറിവിനോ അതുപോലുള്ള പരുക്കിനോ ഇടയാക്കുക.
  • തെറ്റായ വിലക്കുകളും നിയന്ത്രണങ്ങളും സൃഷ്ടിക്കുക.
  • മറ്റു രീതിയിലുള്ള നിരോധനങ്ങൾ റാഗിംഗിന്റെ പേരിൽ നടപ്പാക്കുക.
  • കുറ്റകരമായ ബലപ്രയോഗം നടത്തുക.
  • ലംഗികമായ പീഠനം അല്ലെങ്കിൽ സ്വാഭാവികമല്ലാത്ത അപമാന പ്രവർത്തനം.
  • അപഹരണം, കവർച്ച, ബലപ്രയോഗം
  • കുറ്റകരമായ കടന്നുകയറ്റം
  • ഒരാളുടെ സ്വഭാവഹത്യ
  • വരട്ടൽ, ഭയപ്പെടുത്തൽ
  • മുകളിൽപ്പറഞ്ഞ ഏതെങ്കിലുമോ എല്ലാമൊ ആയ കുറ്റകൃത്യങ്ങൾ ഒരു ഇരയ്ക്കെതിരേ പ്രയോഗിക്കുക.
  • ശാരീരികമോ മാനസികമൊ ആയ പീഡനം
  • റാഗിംഗ് എന്ന പേരിൽ അറിയപ്പെടുന്ന മറ്റേതൊരു കുറ്റകൃത്യവും

റാഗിംഗ് നിരോധിക്കാനുള്ള നടപടികൾ

[തിരുത്തുക]

കേന്ദ്ര സർക്കാറിന്റെയും അതത് സംസ്ഥാനസർക്കാരിന്റെയും നിർദ്ദേശപ്രകാരവും നിയമമനുസരിച്ചും മെഡിക്കൽ കോളിജുകളിലും സർവ്വകലാശാലകളിലും റാഗിംഗ് ഒരു ഗുരുതരമായ കുറ്റമായിക്കാണുകയും അതിനെ കർശനമായി തടയാനുള്ള നടപടികൾ എടുക്കുകയും വേണം. ഇത് സ്ത്രീകൾക്കും എസ്. സി എസ് റ്റി യിൽപ്പെട്ട വ്യക്തികൾക്കും എതിരായി പ്രത്യേകിച്ചും നടക്കുന്ന റാഗിംഗ് എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലുമ്നിരോധിക്കാൻ വേണ്ട നടപടിയെടുക്കണം.

എല്ലാത്തരം റാഗിംഗും അതിന്റെ എലാ രൂപവും മുഴുവനായി, മെഡിക്കൽ കോളിജുകളിലും സർവ്വകലാശാലകളിലും അവയുടെ ഭാഗമായ ക്ലാസ് മുറികളിലും താമസസ്ഥലത്തും കായിക രംഗത്തും കാന്റീനിലും ആയവ കാമ്പസിലാണെങ്കിലും അല്ലെങ്കിലും അവിടത്തെ വിദ്യാർഥികളെ സംബന്ധിച്ച് എല്ലാത്തരത്തിലുള്ള, അവ സ്വകാര്യമോ സർകാർ സംവിധാനത്തിലുള്ളതോ ആയ ഗതാഗത സംവിധാനങ്ങളിലും നിരോധിച്ചിരികുന്നു.[7]

മെഡിക്കൽ കോളിജിലും അതുമായി ബന്ധപ്പെട്ട സർവ്വകലാശാലകൾ മറ്റു സ്ഥാപനങ്ങൾ ഇവയിലും റാഗിംഗ് എന്ന കുറ്റകൃത്യം ചെയ്യുന്നവർക്കെതിരായി കർശനമായ നടപടികൾ സ്വീകരിക്കണം. [8]

റാഗിംഗിനെതിരായി സ്ഥാപനതലത്തിൽ ചെയ്യേണ്ട കാര്യങ്ങൾ

[തിരുത്തുക]

അഡ്മിഷനു മുമ്പ് ചെയ്യേണ്ടവ :

  • പ്രോസ്പെക്റ്റസിൽ തന്നെ റാഗിങിനെതിരായ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തണം.
  • അഡ്മിഷൻ സമയം :

നിർദ്ദേശമടങ്ങിയ ലഘുലേഖ ഓരോ വിദ്യാർഥിക്കും നൽകണം.

  • അദ്ധ്യനവർഷാവസാനം ചെയ്യേണ്ടവ
  • റാഗിംഗിനെതിരായ കമ്മറ്റി

റാഗിംഗ് നിരോധന കമ്മറ്റി: എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒരു റാഗിംഗ് നിരോധന കമ്മറ്റിയും റാഗിംഗ് നിരോധന സ്ക്വാഡും വേണം. ഇതിന്റെ മേധാവി സ്ഥാപനമേധാവി ആയിരിക്കണം. [9]

വിദ്യാർഥികൾ പഠിക്കുന്ന എലാ സ്ഥാപനങ്ങളിലും റാഗിങ്ങിനെതിരായ കർശന നിയമങ്ങൾ നിലവിലുണ്ട്. [10]യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും ഈ കുറ്റകൃത്യത്തിനെതിരായി കർശന നിർദ്ദേശങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. [11][12]

റാഗിങ് നടന്നതായി തെളിയിക്കപ്പെട്ടാൽ രണ്ടുവർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. റാഗിങിൽ പങ്കെടുത്തവരും പ്രോൽസാഹിപ്പിക്കുന്നവരും കുറ്റക്കാരാണ്. യു.ജി.സി നിർദ്ദേശം അനുസരിച്ച് രണ്ടരലക്ഷം രൂപ വരെ റാഗിങ് നടത്തിയവരിൽനിന്ന് പിഴയായി ഈടാക്കാം.

ശിക്ഷ സ്ഥാപന തലത്തിൽ

[തിരുത്തുക]

ചെയ്ത ശിക്ഷയ്ക്കനുസരിച്ച് ഒരു സ്ഥാപനത്തിൽ റാഗിങ് കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് കുറ്റവാളിക്ക് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്നോ ഒരു കൂട്ടം ശിക്ഷകൾ ഒരുമിച്ചോ ശിക്ഷ നൽകേണ്ടതാണ്.

  • കിട്ടിയ അഡ്‌മിഷൻ റദ്ദു ചെയ്യുക.
  • ക്ലാസ്സിൽനിന്നും സസ്പെന്റു ചെയ്യുക.
  • സ്കോളർഷിപ്പ്, ഫെലോഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങൾ തടയുകയോ തിരിച്ചെടുക്കുകയോ ചെയ്യുക.
  • ഒരു ടെസ്റ്റോ, പരീക്ഷയിലോ ,അത്തരം മൂല്യനിർണ്ണയനപ്രവർത്തിനു വിധേയനാകുന്നതിൽ നിന്നും ഡീബാർ ചെയ്യുക.
  • താമസിക്കുന്ന ഹോസ്റ്റലിൽനിന്നും പുറത്താക്കുകയോ സസ്പെന്റു ചെയ്യുകയോ ചെയ്യാം
  • 1 മുതൽ 4 സെമസ്റ്റർ വരെ ആ സ്ഥാപനത്തിൽ നിന്നും ബഹിഷ്കരിക്കാം.
  • ഇപ്പോഴുള്ള സ്ഥാപനത്തിൽനിന്നും ബഹിഷ്കരിക്കുകയും മറ്റൊരു സ്ഥാപനത്തിലും തുടർന്ന് ചേരാതിരിക്കാൻ വേണ്ട നടപടിയെടുക്കുകയും ചെയ്യുക.
  • 25000 രൂപ വരെ ഫൈൻ ഏർപ്പെടുത്താം.
  • ഇത്തരം കുറ്റവാളികളെ കണ്ടെത്താൻ കഴിയാതിരുന്നാൽ കൂട്ട ശിക്ഷയുമാവാം.

സർവ്വകലാശാലാ തലത്തിലെ ശിക്ഷ:

  • ഒരു സർവ്വകലാശാലയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം റാഗിങ്ങിനെതിരെ കർശന നടപടിയെടുക്കാൻ പരാജയപ്പെട്ടാൽ ആ സ്ഥാപനത്തിനെതിരെ അത് അഫിലിയേറ്റ് ചെയ്യപ്പെട്ട സർവ്വകലാശാലയ്ക്ക് ചില നടപടികൾ എടുക്കാവുന്നതാണ്.
  • ആ സ്ഥാപനത്തിന്റെ അഫിലിയേഷൻ അല്ലെങ്കിൽ അംഗീകാരം പിൻവലിക്കാം.
  • ആ സ്ഥാപനത്തെ സർവ്വകലാശാല നടത്തുന്ന ഏതെങ്കിലും പ്രോഗ്രാമിൽ ആസ്ഥാപനത്തിലെ ഏതെങ്കിലും വിദ്യാർഥി/വിദ്യാർഥിനി പങ്കെടുക്കുന്നതിൽനിന്നും വിലക്കാം.
  • സർവ്വകലാശാലയുടെ അധികാര പരിധിയിലുള്ള മറ്റ് ശിക്ഷാനടപടികളും ആ സ്ഥാപനത്തിനെതിരെ നടത്താം.

യു. ജി. സിയ്ക്കും കർശന നടപടികൾ ആസ്ഥാപനത്തിനുമേൽ എടുക്കാവുന്നതാണ്. [13]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-10-13. Retrieved 2016-07-09.
  2. http://www.mangalam.com/news/detail/11006-latest-news-third-accused-in-kalaburgi-raging-granted-bail.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-10. Retrieved 2016-07-09.
  4. http://www.kairalinewsonline.com/2016/07/08/60675.html[പ്രവർത്തിക്കാത്ത കണ്ണി]
  5. http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxMDY1MzY=&xP=Q1lC&xDT=MjAxNi0wNy0wOCAyMjo1MDowMA==&xD=MQ==&cID=MQ==
  6. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-10-13. Retrieved 2016-07-09.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-19. Retrieved 2016-07-09.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-19. Retrieved 2016-07-09.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-19. Retrieved 2016-07-09.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-06. Retrieved 2016-07-09.
  11. http://www.nitt.edu/home/students/UGC_Regulations.pdf
  12. http://www.isibang.ac.in/~ar/Ragging-ProhibitionPreventionPunishment.pdf
  13. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-10-13. Retrieved 2016-07-09.
  • www.ugc.ac.in
  • www.education.nic.in