റാണി പത്മിനി | |
---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | ആഷിഖ് അബു |
നിർമ്മാണം | പി.എം. ഹാരിസ് വി.എസ്. മുഹമ്മദ് അൽത്താഫ് മുഹമ്മദ് കാസിം പി.വി. ശശി (co-producer) |
തിരക്കഥ | രവിശങ്കർ ശ്യാം പുഷ്കരൻ |
അഭിനേതാക്കൾ | മഞ്ജു വാര്യർ റിമ കല്ലിങ്കൽ സജിത മഠത്തിൽ |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | മധു നീലകണ്ഠൻ |
ചിത്രസംയോജനം | സൈജു ശ്രീധരൻ |
സ്റ്റുഡിയോ | ഫോർട്ട് എന്റർടെയിൻമെന്റ് |
റിലീസിങ് തീയതി | 23 ഒക്ടോബർ 2015 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
2015ൽ ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് റാണി പത്മിനി. മഞ്ജു വാര്യർ, റിമ കല്ലിങ്കൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചലച്ചിത്രം ഫോർട്ട് എന്റർടെയിൻമെന്റ് ആണ് നിർമ്മിച്ചത്. ശ്യാം പുഷ്കരൻ, രവിശങ്കർ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവ്വഹിച്ചത് ബിജിബാൽ ആയിരുന്നു. രണ്ട് വനിതകളുടെ വ്യത്യസ്തമായ ഒരു യാത്രയാണ് ഈ ചലച്ചിത്രത്തിന്റെ ഉള്ളടക്കം. 2015 ഒക്ടോബർ 23ന് റാണി പത്മിനി റിലീസ് ചെയ്തു. [1] ജിനു ജോസഫ്, സജിത മഠത്തിൽ, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ ഈ ചലച്ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
വിവാഹം കഴിഞ്ഞ ഒരു സാധാരണ വനിതയാണ് പത്മിനി (മഞ്ജു വാര്യർ). തന്റെ ഭർത്താവ് ഗിരി (ജിനു ജോസഫ്)യെ കണ്ട് പ്രശ്നങ്ങൾ തീർക്കാനായി പത്മിനി ഹിമാചൽ പ്രദേശിലെ മണാലിയിലേക്ക് പോകാൻ തയ്യാറാകുന്നു. ഉത്തരേന്ത്യയിൽ വളർന്ന ഒരു വനിതയാണ് റാണി (റിമ കല്ലിങ്കൽ). തന്റെ ജീവിതത്തിന് ഭീഷണിയായിത്തീർന്ന രാജ എന്ന കുറ്റവാളിയിൽ നിന്നും റാണി രക്ഷപ്പെടുകയും അവിടെ നിന്ന് മറ്റൊരിടത്തേക്ക് ഓടിപ്പോവുകയും ചെയ്യുന്നു. റാണിയും പത്മിനിയും ഒരു ബസ്സിൽ വച്ച് യാദൃച്ഛികമായി കണ്ടുമുട്ടുന്നു. അവർ അടുപ്പത്തിലാവുകയും ചെയ്യുന്നു. തുടർന്ന് അവർ ഒരുമിച്ച് യാത്ര ചെയ്യാൻ തീരുമാനിക്കുന്നു. യാത്രയ്ക്കിടയിൽ ഗിരിയെ കണ്ടെത്താനായി അവർ പരിശ്രമിക്കുന്നു. അതേ സമയം രാജയുടെ സംഘത്തിൽ അകപ്പെടാതിരിക്കാനും അവർ ശ്രദ്ധിക്കുന്നു. [2]
2015 ഏപ്രിൽ 14ന് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.[3] അഭിനേതാക്കളായ ശേഖർ മേനോൻ, സന അൽത്താഫ്, മഖ്ബൂൽ സൽമാൻ, സിദ്ദിഖ് എന്നിവരും നിർമ്മാതാക്കളായ ലാൽ ജോസ്, അൻവർ റഷീദ്, സമീർ താഹിർ തുടങ്ങിയവരും പ്രഖ്യാപന പരിപാടിയിൽ പങ്കെടുത്തിരുന്നു. [4]
കേരളത്തിലും ജമ്മു കാശ്മീരിലും ഹിമാചൽ പ്രദേശിലും ഡൽഹിയിലുമായാണ് ചിത്രം ചിത്രീകരിച്ചത്. റാണി പത്മിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2015 ജൂലൈ 23ന് പുറത്തിറങ്ങി.[5] 2015 ഒക്ടോബർ 9 ന‌് ഔദ്യോഗികമായ ട്രെയിലറും പുറത്തിറങ്ങി.
റാണി പത്മിനി | ||||
---|---|---|---|---|
ചലച്ചിത്രം by ബിജിബാൽ | ||||
Released | 14 ഒക്ടോബർ 2015 | |||
Genre | Film soundtrack | |||
Label | മ്യൂസിക് 247 | |||
Producer | ബിജിബാൽ | |||
ബിജിബാൽ chronology | ||||
|
മ്യൂസിക് 247ന് കീഴിൽ 2015 ഒക്ടോബർ 14ന് ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങി. റഫീഖ് അഹമ്മദ്, നെല്ലൈ ജയന്ത എന്നിവരുടെ വരികൾക്ക് ഈണം നൽകിയത് ബിജിബാൽ ആയിരുന്നു.[6] പുതു പുതു പൂവായ് എന്ന ഗാനമാണ് നെല്ലൈ ജയന്ത രചിച്ചത്.
സെപ്റ്റംബർ 28ന് വരൂ പോകാം പാർക്കാം എന്ന ഗാനത്തിന്റെ വീഡിയോയുൾപ്പെടെ പുറത്തിറങ്ങി. [7]
നം. | ഗാനം | ഗായകർ | ഗാനരചയിതാവ് | ദൈർഘ്യം |
---|---|---|---|---|
1 | "വരൂ പോകാം പാർക്കാം" | ശ്വേത മേനോൻ, ലോല, ദേവദത്ത് | റഫീഖ് അഹമ്മദ് | 4.22 |
2 | "ഒരു മകരനിലാവായ്" | ചിത്ര അരുൺ | റഫീഖ് അഹമ്മദ് | 3.35 |
3 | "പുതു പുതു" | സൗമ്യ രാമകൃഷ്ണൻ | നെല്ലൈ ജയന്ത | 2.16 |
4 | "മിഴിമലരുകൾ" | സയനോര | റഫീഖ് അഹമ്മദ് | 5.05 |
Nowrunning.com എന്ന വെബ്‌സൈറ്റിലെ വീയെൻ, "Aashiq Abu's go-girl tour-de-force is syrupy without ever being saccharine and tugging without ever being overwhelming. It's a film with actress' proofed script for re-entry and strengthening of yesteryear female leads in Mollywood. It is intriguing with retrospection, and bolstered by a sharp planning and a helms a scrupulous director that can strike chords of heart" എന്ന് ചലച്ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെടുകയുണ്ടായി. Reddif.com എന്ന വെബ്‌സൈറ്റും ചലച്ചിത്രത്തിനെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. [8][9]
റാണി പത്മിനി ആദ്യ ദിനത്തിൽ ₹38 ലക്ഷം (US$44,000) കളക്ഷൻ നേടുകയും 4 ദിവസങ്ങൾക്കുള്ളിൽ 1.66 കോടി രൂപ നേടുകയും ചെയ്തു.[10] 14 ദിവസങ്ങൾക്കുള്ളിൽ ₹2.85 കോടി (US$3,30,000) നേടി.[11]
{{cite news}}
: CS1 maint: extra punctuation (link)