മാർ റാഫേൽ തട്ടിൽ | |
---|---|
സിറോ മലബാർ കത്തോലിക്കാ സഭയുടെ ശ്രേഷ്ഠ വലിയ മെത്രാപ്പോലീത്ത | |
രൂപത | എറണാകുളം-അങ്കമാലി സിറോ-മലബാർ അതിരൂപത |
ഭദ്രാസനം | എറണാകുളം - അങ്കമാലി |
മുൻഗാമി | ജോർജ് ആലഞ്ചേരി |
വൈദിക പട്ടത്വം | 21 ഡിസംബർ 1980 |
പദവി | ബിഷപ്പ് |
മറ്റുള്ളവ | Metropolitan Archbishop of Ernakulam-Angamaly |
വ്യക്തി വിവരങ്ങൾ | |
ജനനം | തൃശ്ശൂർ, കേരളം, ഇന്ത്യ | 21 ഏപ്രിൽ 1956
വിദ്യാകേന്ദ്രം | Pontifical Oriental Institute (DCanL) |
സീറോ മലബാർ കത്തോലിക്കാ സഭയുടെ നിലവിലെ ശ്രേഷ്ഠ മെത്രാപ്പോലീത്ത (മേജർ ആർച്ച് ബിഷപ്പ്) ആണ് ആവൂൻ മാർ റാഫേൽ തട്ടിൽ.[1][2][3] 2010 മുതൽ ബിഷപ്പായിരുന്ന അദ്ദേഹം 2018 മുതൽ ഷംഷാബാദ് രൂപതയുടെ ബിഷപ്പാണ്. തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തരേന്ത്യ, മദ്ധ്യ ഇന്ത്യ, വടക്കുകിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിലെ സിറോ-മലബാർ കത്തോലിക്കരുടെ അധികാരപരിധിയിലുള്ള ഷംഷാബാദ് രൂപതയുടെ ആസ്ഥാനം തെലങ്കാനയിലാണ്. 2017 ഫ്രാൻസിസ് മാർപാപ്പയുടെ കത്ത് അനുസരിച്ച്, ഷംഷാബാദ് രൂപതയുടെ രൂപീകരണത്തിലൂടെ, സിറോ-മലബാർ സഭയുടെ അഖിലേന്ത്യാ അധികാര പരിധി പുനഃസ്ഥാപിച്ചു.[4]
1956 ഏപ്രിൽ 21ന് തൃശ്ശൂരിലാണ് റാഫേൽ തട്ടിൽ ജനിച്ചത്.[5] തൃശ്ശൂർ സെന്റ് തോമസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1971 ജൂലൈ 4-ന് തൃശ്ശൂർ തോപ്പിലെ സെന്റ് മേരീസ് മൈനർ സെമിനാരിയിൽ ചേർന്നു. സെന്റ് തോമസ് അപ്പോസ്തോലിക സെമിനാരിയിൽ സഭാ പഠനം പൂർത്തിയാക്കിയ അദ്ദേഹം തൃശ്ശൂർ രൂപതയ്ക്കുവേണ്ടി 1980 ഡിസംബർ 21-ന് മാർ ജോസഫ് കുണ്ടുക്കുളം പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
തൃശ്ശൂർ രൂപതയിലെ അരണാട്ടുകര ഇടവകയിൽ വികാരിയായും അദ്ദേഹം തൃശൂർ മൈനർ സെമിനാരിയിൽ ഫാദർ പ്രീഫെക്ട്, വൈസ് റെക്ടർ, പ്രെക്കുരേറ്റർ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി ഇടവകയിൽ ആക്ടിങ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാൻസലർ, ചാൻസലർ, സിൻചെല്ലൂസ് എന്നീ പദവികൾ അദ്ദേഹം വഹിച്ചു. റോമിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അദ്ദേഹം മതബോധനപ്രസ്ഥാനത്തിൻറെ ഡയറക്ടറായി നിയമിക്കപ്പെട്ടു. മേരി മാതാ സെമിനാരിയുടെ റെക്ടറായി 1998 മുതൽ 2007 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.[3][6][7] 15ന് അദ്ദേഹം തൃശ്ശൂർ സീറോ മലബാർ കത്തോലിക്കാ അതിരൂപതയുടെ സഹായ മെത്രനായി നിയമിതനായി.
2010-ൽ തൃശ്ശൂർ അതിരൂപതാ സഹായമെത്രാനായി അദ്ദേഹം നിയമിക്കപ്പെട്ടു. 2014 മുതൽ ഇന്ത്യയിൽ സിറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്തു. 2018-ലാണ് 23 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളുമടങ്ങുന്ന 2017-ൽ ആരംഭിച്ച ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രാനാകുന്നത്.
സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തു. 2024 ജനുവരി 10-ന് വത്തിക്കാനിലും സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.[8] സെന്റ് തോമസ് മൗണ്ടിൽ 2024 ജനുവരി 9-ന് നടന്ന സിനഡ് യോഗത്തിൽ രഹസ്യ ബാലറ്റിലൂടെയാണ് മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.[9][10][11][12]
{{cite web}}
: |first=
has generic name (help)
{{cite web}}
: |last=
has generic name (help)