റാഫേൽ ലൊസാനോ ഹെമ്മർ | |
---|---|
ജനനം | |
ദേശീയത | മെക്‌സിക്കൻ |
വിദ്യാഭ്യാസം | കൊൺകോർഡിയ സർവകലാശാല |
അറിയപ്പെടുന്നത് | ഇലക്ട്രോണിക് കല |
വെബ്സൈറ്റ് | www |
ഇലക്ട്രോണിക് ഉപകരണങ്ങളാൽ നിരവധി വിന്യാസങ്ങളൊരുക്കിയിട്ടുള്ള മെക്‌സിക്കൻ കലാകാരനാണ് റാഫേൽ ലൊസാനോ ഹെമ്മർ(ജനനം : 1967). കാനഡയിലെ മോൺട്രെയാലിലും സ്പെയിനിലെ മാഡ്രിഡിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. സർവൈലൻസ് പോലുള്ള അതിനൂതനസാങ്കേതിക വിദ്യകളെ അട്ടിമറിക്കുന്ന പൊതു പ്രതിഷ്ഠാപനങ്ങളാണ് റഫായേൽ ലൊസാനോ - ഹെമ്മറിന്റെ കലാസൃഷ്ടികൾ. നമ്മുടെ കാലത്തെ നിർണ്ണയിക്കുന്ന വൈജ്ഞാനിക-സർവൈലൻസ് ശൃംഖലകളെ പ്രതിഫലിപ്പിക്കുന്നവയാണ് ഹെമ്മറിന്റെ സൃഷ്ടികൾ. കാഴ്ചക്കാരെ പങ്കാളികളാക്കുന്ന കലാസൃഷ്ടികളാണ് ഇവയിൽ പലതും.[1]
മെക്സിക്കോയിൽ ജനിച്ച റാഫേൽ ഭൗതിക രസതന്ത്രത്തിൽ ബിരുദം നേടി. [2]1985 ൽ കാനഡയിലേക്കു കുടിയേറി. രസതന്ത്രത്തിൽ ചില ഗവേഷണങ്ങളിൽ മുഴുകുകയും ജേണലുകളിൽ ശാസ്ത്ര ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തെങ്കിലും പിന്നീട് കലാ പ്രവർത്തനങ്ങളിലേക്കു തിരിഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിരവധി ഇലക്ട്രോണിക് പ്രതിഷ്ഠാപനങ്ങൾ സൃഷ്ടിച്ചു. കാഴ്ചക്കാരന് നിരന്തര സംവാദത്തിന്റെ അനന്ത സാദ്ധ്യതകളാണ് റാഫേലിന്റെ സൃഷ്ടികൾ നൽകുന്നത്. വൈവിദ്ധ്യമാർ ദൃശ്യ - ശ്രാവ്യ സാങ്കേതിക വിദ്യകൾ അദ്ദേഹം പ്രയോജനപ്പെടുത്തുന്നു. [3] കവി ഒക്ടോവിയോ പാസിന്റെ അർദ്ധസഹോദരന്റെ പുത്രനാണ്.
ഇദ്ദേഹത്തിന്റെ 'പാൻ- ആൻതം' എന്ന വിന്യാസം 2014 ലെ കൊച്ചി മുസിരിസ് ബിനലെയുടെ ഭാഗമായി ഡേവിഡ് ഹാളിൽ പ്രദർശിപ്പിച്ചിരുന്നു. പാൻ ആന്തെം (2014) ലോകരാഷ്ട്രങ്ങളുടെ സൈനിക ചെലവുകളെ ആസ്പദമാക്കുന്ന ഒരു ശബ്ദസംവിധാനമാണിത്. ഒരു ചുമരിൽ നിരത്തി ഘടിപ്പിച്ചിരിക്കുന്ന സ്പീക്കറുകളിൽ നിന്നു രാജ്യങ്ങളുടെ ദേശീയഗാനങ്ങൾ കേൾക്കാം. കാഴ്ചക്കാരന്റെ സ്ഥാനമനുസരിച്ച് വ്യത്യസ്ത ദേശങ്ങളുടെ ദേശീയഗാനങ്ങൾ കേൾക്കാം. ദേശരാഷ്ട്രങ്ങളുടെ സൈനിക ചെലവുകളുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇടതുവശത്ത് സൈന്യങ്ങളേയില്ലാ രാജ്യങ്ങളായ കോസ്റാറീക്ക, ഐസ് ലാന്റ്, അൻഡോറ എന്നിവയിൽ തുടങ്ങി വലതു വശത്ത് അമേരിക്ക വരെയെത്തുന്നു ഈ നിര.
{{cite book}}
: |access-date=
requires |url=
(help)