റാസ്‌ബെറി ദ്വീപ് (റഷ്യൻ: Малиновый) യു.എസ് സംസ്ഥാനമായ അലാസ്കയിൽ, അലാസ്ക ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന കൊഡിയാക് ദ്വീപസമൂഹത്തിലെ ഒരു ദ്വീപാണ്. വെയിൽ ദ്വീപിന് 2 കിലോമീറ്റർ വടക്കുപടിഞ്ഞാറായി, അഫോഗ്നാക്ക് ദ്വീപിൻറെ തെക്കുപടിഞ്ഞാറൻ അറ്റത്ത് നിന്ന്, ഏകദേശം ഒരു മൈലോളം വീതിയുള്ള റാസ്ബെറി കടലിടുക്കിന് കുറുകെയാണ് ഇത് സ്ഥിതിചെയ്യുന്നത്.[1] കൊഡിയാക് ദ്വീപിൽ നിന്ന് കുപ്രിയാനോഫ് കടലിടുക്കിനാൽ വേർതിരിക്കപ്പെടുന്ന ഈ ദ്വീപിൻറെ വടക്കുപടിഞ്ഞാറായി ഷെലിക്കോഫ് കടലിടുക്ക് സ്ഥിതിചെയ്യുന്നു. 18 മൈൽ (29 കി.മീ) നീളമുള്ള റാസ്‌ബെറി ദ്വീപിൻറെ വീതി 3 മൈൽ (4.8 കി.മീ) മുതൽ 8 മൈൽ (12.9 കി.മീ) വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ദ്വീപിലെ ഏറ്റവും ഉയർന്ന സ്ഥലം 3,300 അടി (1000 മീറ്റർ) ഉയരത്തിലാണ്.