റാഹ മുഹാറക്ക് | |
---|---|
رها محرق | |
ജനനം | 1986 (വയസ്സ് 37–38) |
ദേശീയത | സൗദി |
തൊഴിൽ | പർവ്വതാരോഹണം |
അറിയപ്പെടുന്നത് | എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ സൗദി വനിത |
വെബ്സൈറ്റ് | rahamoharrak |
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ സൗദി വനിതയാണ് റാഹ മുഹാറക്ക് (അറബി: رها محرق) (ജനനം:1986).[1] എവറസ്റ്റ് കൂടാതെ കിളിമഞ്ചാരോ, വിൻസൺ, എൽബ്രസ്, അകോൻകഗുവ, കാല പട്ടർ, പികോ ഡി ഒറിസബ എന്നീ കൊടുമുടികളും ഇവർ കീഴടക്കിയിട്ടുണ്ട്.[2]
സൗദി അറേബ്യയിലെ ജിദ്ദയിലാണ് റാഹ മുഹാറക്കിന്റെ ജനനം. ഹസൻ മുഹാറക്കിന്റെ മൂന്നു മക്കളിൽ ഏറ്റവും ഇളയ കുട്ടിയാണ് റാഹ.[3] ഷാർജയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നു വിഷ്വൽ കമ്മ്യൂണിക്കേഷൻസിൽ ബിരുദം നേടിയ ശേഷം റാഹ ദുബായിൽ സ്ഥിരതാമസമാക്കി.[4]
2013 ഫെബ്രുവരിയിൽ അർജന്റീനയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അകോൻകഗുവ കീഴടക്കിയതിനുശേഷം എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ റാഹ തുടങ്ങിയിരുന്നു.[5] 2013 മേയ് 18-ന്, എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തുന്ന ആദ്യ സൗദി വനിത യെന്ന നേട്ടം ഇവർ സ്വന്തമാക്കി.