റിച്ചാർഡ് അസ്മൻ | |
---|---|
ജനനം | ഏപ്രിൽ 13, 1845 |
മരണം | മേയ് 28, 1918 | (പ്രായം 73)
ദേശീയത | ജർമ്മൻ |
തൊഴിൽ | കാലാവസ്ഥാ ശാസ്ത്രം |
അറിയപ്പെടുന്നത് | സ്ട്രാറ്റോസ്ഫിയറിന്റെ കണ്ടുപിടിത്തം |
ജർമ്മൻ കാലാവസ്ഥാ ശാസ്ത്രജ്ഞനും വ്യോമയാനശാസ്ത്രത്തിന്റെ ആദ്യകാല ഗവേഷണങ്ങളിൽ പ്രമുഖനുമായിരുന്നു റിച്ചാർഡ് അസ്മൻ (13 ഏപ്രിൽ 1845 - 28 മേയ് 1918) ഉപരിതല ഭൗമാന്തരീക്ഷത്തിന്റെ ഗവേഷണങ്ങളിൽ അദ്ദേഹം നിർണ്ണായകസംഭാവനകൾ നൽകി.[1]
റുഡോൾഫ് ഹാൻസിനോടൊപ്പം (1861-1902) അദ്ദേഹം അന്തരീക്ഷത്തിന്റെ ഈർപ്പം, താപനില എന്നിവയുടെ കൃത്യമായ അളവെടുപ്പിനു വേണ്ടി ആദ്യമായി ഒരു സൈക്രോമീറ്റർ വികസിപ്പിച്ചെടുക്കുകയുണ്ടായി. സൂര്യവികിരണങ്ങളിൽ നിന്ന് തെർമോമെട്രിക് ഘടകങ്ങളെ പരിരക്ഷിച്ച്ഉയരത്തിൽ വിക്ഷേപിയ്ക്കപ്പെട്ട ബലൂണുകളിൽ നിന്നും വിശ്വസനീയമായി വിവരങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന ആദ്യത്തെ ഉപകരണമായിരുന്നു ഇത്.റുഡോൾഫ് ഫ്യുയസിന്റെ നിർമ്മാണശാലയിൽ ഈ ഉപകരണത്തിന്റെ സാങ്കേതികവിശകലനവും ഉൽപാദനവും നടന്നു.
കാലാവസ്ഥാ വിജ്ഞാനീയത്തിന്റെ പ്രചാരത്തിൽ അസ്മനു നിർണ്ണായകമായ പങ്കുണ്ട്. നിരവധി ശാസ്ത്രമാസികകളിലും ദിനപത്രങ്ങളിലും നിരവധി ഗവേഷണലേഖനങ്ങൾ പ്രസിദ്ധീകരിച്ച അസ്മൻ അദ്ദേഹത്തിന്റെ മരണം വരെ,ഡാസ് വെറ്റർ (The Weather) എന്ന പ്രസിദ്ധീകരണത്തിന്റെ ചുമതലയും വഹിച്ചു[2].സ്ട്രാറ്റോസ്ഫിയർ എന്ന ഭൗമാന്തരീക്ഷത്തെ ആദ്യമായി നീരിക്ഷിച്ച വ്യക്തികളിലൊരാളുമാണ് അസ്മൻ[3].
റോയൽ അക്കാദമി ഓഫ് സയൻസസ് നെതർലന്റ്സ് ഏർപ്പെടുത്തിയ ബയ്സ് ബാലറ്റ് മെഡൽ 1903 ൽ ആർതർ ബെർസനൊടൊപ്പം അദ്ദേഹത്തിനു സമ്മാനിയ്ക്കപ്പെട്ടു.